തിരുവനന്തപുരം: ഈ അധ്യായന വര്‍ഷം മുതല്‍ അറബിക്‌സംസ്‌കൃത കലോത്സവങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിയന്ത്രണം കൊണ്ടുവരുന്നതില്‍ പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍.സ്‌കൂള്‍ കലോത്സവത്തില്‍ അറബിക്‌സംസ്‌കൃതം സാഹിത്യോത്സവത്തില്‍ ഉള്‍പ്പെടെ ഇത്തവണ ഒരു കുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലും മാത്രമെ പങ്കെടുക്കാന്‍ കഴിയുകയുള്ളു. അറബിക് സാഹിത്യോത്സവം സംസ്‌കൃതോത്സവം എന്നിവ ആരംഭിച്ചത് മുതല്‍ തന്നെ ആ വിഷയങ്ങള്‍ ഒന്നാം ഭാഷയായി പഠിക്കുന്നവര്‍ക്ക് അതിലെ മൂന്ന് വ്യക്തിഗത മത്സരങ്ങളിലും രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും പങ്കെടുക്കാമായിരുന്നു. കൂടാതെ ജനറല്‍ മത്സരങ്ങളിലും പങ്കെടുക്കാമായിരുന്നു. അറബിക് സാഹിത്യോത്സവവും സംസ്‌കൃതോത്സവവും 200304 അധ്യയന വര്‍ഷം മുതലാണ് കൂടുതല്‍ സൗകര്യാര്‍ത്ഥം സ്‌കൂള്‍ കലോത്സവത്തിന്റെ കൂടെ നടത്തിവരുന്നത്. ഇവയ്ക്കുള്ള പോയിന്റുകളും, ഓവറോളുകളും പ്രത്യേകമായാണ് പരിഗണിക്കുന്നത്. സ്‌കൂള്‍ കലോത്സവ മാനുവലിലും പ്രത്യേകമായാണ് ഈ മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം അറബിക്‌സംസ്‌കൃതം സാഹിത്യോല്‍സവത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കമുണ്ടായപ്പോള്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് പിന്തിരിഞ്ഞത്. എന്നാല്‍ കലോത്സ മാനുവലില്‍ പരിഷ്‌കരണം വരുത്തി നിയന്ത്രണം കൊണ്ടുവരാനാണ് വകുപ്പിന്റെ നീക്കം. ഒരു ചര്‍ച്ചയും ഇല്ലാതെ അറബിക്‌സംസ്‌കൃത കലോത്സവങ്ങളെ തകര്‍ക്കുന്ന രീതിയിലുള്ള നീക്കമാണിതെന്നും പുതിയ ഭേദഗതി നിര്‍ദ്ദേശം പിന്‍വലിക്കണമെന്നും ഭാഷാ അധ്യാപക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഭാഷാ അധ്യാപക സംഘടനകളുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കണമെന്നും ഭാഷാധ്യാപക ഐക്യവേദി ആവശ്യപ്പെട്ടു. എം. തമീമുദ്ദീന്‍,സനല്‍ ചന്ദ്രന്‍ സി.പി, എം. ടി സൈനുല്‍ ആബിദീന്‍,അബ്ദുല്‍ സലാം. കെ.എല്‍,സുരേഷ് കുമാര്‍. സി,മന്‍സൂര്‍ മടമ്പാട്ട്, അബ്ദുല്‍ റഷീദ്, സുരേഷ് ബാബു സി.പി,റിജേഷ്, ദിലീപ് എം.ഡി എന്നിവര്‍ സംസാരിച്ചു.
![]() ഈ അധ്യയന വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശ്ശൂരിലും സ്‌കൂള്‍ ഒളിമ്പിക്‌സ് തിരുവനന്തപുരത്തും സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ടിടിഐ,പി പി ടി ടി ഐ കലോത്സവം വയനാട്ടിലും സംസ്ഥാന അധ്യാപക അവാര്‍ഡ്, സ്‌കൂള്‍ പെര്‍ഫോമന്‍സ് അവാര്‍ഡ് വിതരണ ചടങ്ങുകള്‍ തിരുവനന്തപുരത്തും സംഘടിപ്പിക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്തും ശാസ്‌ത്രോത്സവം പാലക്കാട്ടും ദിശ ഹയര്‍ സ്റ്റഡീസ് എക്‌സ്‌പോ ആന്‍ഡ് ഇന്റര്‍നാഷണല്‍ കരിയര്‍ കോണ്‍ക്ലേവ് കോട്ടയത്തും സംഘടിപ്പിക്കപ്പെടും.സ്‌കൂളുകളുടെ പുതിയ സമയക്രമത്തിനും യോഗത്തില്‍ അംഗീകാരമായി. രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15 വരെയാണ് സ്‌കൂള്‍ സമയം. സ്‌കൂള്‍ ഉച്ചഭക്ഷണം പുതുക്കിയ മെനു അനുസരിച്ച് വിതരണം ചെയ്യുന്നതിനുള്ള പാചക ചെലവ് വര്‍ദ്ധിപ്പിച്ചു നല്‍കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കാം എന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ എസ്.സി.ഇ.ആർ.ടി പുതിയ പാഠപുസ്തകങ്ങൾ ഇവിടെ ലഭിക്കും
|
അറബിക്-സംസ്‌കൃത കലോത്സവങ്ങൾക്ക് നിയന്ത്രണം; പ്രതിഷേധവുമായി സംഘടനകള്‍

Read Time:4 Minute, 54 Second