കീം പരീക്ഷയിൽ മാറ്റം വരുന്നു;നിർണായക നടപടികളിലേക്ക് സർക്കാർ
തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി സംസ്ഥാന സർക്കാർ നടത്തുന്ന കീം പ്രവേശന പരീക്ഷയിൽ അടുത്ത അധ്യയന വർഷം മുതൽ സുപ്രധാന മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. എൻജിനിയറിങ് കോഴ്സുകളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് കുറയുകയും വിവിധ എൻജിനിയറിങ് കോളജുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രവേശന പരീക്ഷയുടെ ഘടനയിൽ മാറ്റം വേണമെന്ന ആവശ്യം ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് പരക്കെ ഉയർന്നിരുന്നു.തമിഴ്നാടിന് സമാനമായി പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യമാണ് എൻജിനിയറിങ് കോളജ് മാനേജ് മെൻ്റുകൾ ഉയർത്തുന്നത്. ഴിഞ്ഞദിവസം…