കേരള സർവകലാശാല അറിയിപ്പുകൾ 07-07-25

ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം 2025 സ്‌പോര്‍ട്‌സ് ക്വാട്ട അഡ്മിഷന്‍ സര്‍ട്ടിഫിക്കറ്റ് പുനഃപരിശോധനക്ക് അവസരം കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക് ലിസ്റ്റിലേക്കുള്ള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായി. സ്‌പോര്‍ട്‌സ് ക്വാട്ട ഓപ്ഷന്‍ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷാ നമ്പറും പാസ്സ് വേര്‍ഡും ഉപയോഗിച്ച് പ്രൊഫൈലില്‍ ലോഗ്ഇന്‍ ചെയ്ത് (https://admissions.keralauniverstiy.ac.in/pg2025) വെരിഫിക്കേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. സര്‍ട്ടിഫിക്കറ്റ് ‘Reject’ ആയ വിദ്യാര്‍ത്ഥികള്‍ക്ക്, നിലവില്‍ അപ്ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ ന്യൂനത പരിഹരിച്ച് 2025 ജൂലൈ…

Read More

അലിഗഢ് യൂനിവേഴ്‌സിറ്റി മലപ്പുറം സെൻ്ററിൽ  ബി.ബി.എ കോഴ്സ് തുടങ്ങുന്നു

മലപ്പുറം : അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി മലപ്പുറം സെൻ്ററിൽ ഈ അധ്യയന വർഷം മുതൽ തുടങ്ങുന്ന ബി.ബി.എ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. സെന്ററിൽ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 60 സീറ്റുകളിലേക്ക് ആണ് പ്രവേശനം. 2013-നു ശേഷം ആദ്യമായാണ് പുതുതായി ഒരു കോഴ്സ് മലപ്പുറം സെന്ററിൽ വരുന്നത്. മലപ്പുറം കേന്ദ്രത്തിൽ നിന്നും സമർപ്പിച്ച നാലുവർഷ ബി.എഡ് പ്രോഗ്രാം, എൽ.എൽ.എം, എം.എഡ്, നാലുവർഷ ഡിഗ്രി പ്രോഗ്രാമുകളും യൂനിവേഴ്സിറ്റിയുടെ വ്യത്യസ്ത ഫാകൽറ്റികളുടെ പരിഗണനയിലാണെന്ന് കേന്ദ്രം ഡയറക്ടർ ഫൈസൽ വ്യക്തമാക്കി. യൂനിവേഴ്സിറ്റിയുടെ…

Read More

വിദൂര വിദ്യാഭ്യാസം; കാലിക്കറ്റ് സർവകലാശാലയിൽ അനിശ്ചിതത്വം

മലപ്പുറം: വിവിധ കോഴ്സുകളിലേക്കുള്ള വിദൂര വിദ്യാഭ്യാസത്തിന് വിജ്ഞാപനമിറക്കുന്നതിൽ അനിശ്ചിതത്വം സൃഷ്ടിച്ച് കാലിക്കറ്റ് സർവകലാശാല.സംസ്ഥാനത്തെ എം.ജി, കണ്ണൂർ, കേരള സർവകലാശാലകൾ സമാന വി്ഞാപനം പുറപ്പെടുവിച്ചിട്ടും കാലിിക്കറ്റ് സർവകലാശാലയിൽ അനിശ്ചിതത്വം തുടരുന്നത് മലബാർ മേഖലയിലെ വിദ്യാർഥികൾക്ക് തിരിച്ചടിയാവുകയാണ്.സർവകലാശാലയ്ക്കു കീഴിലുള്ള വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഡിഗ്രി കോഴ്സുകൾ തുടങ്ങുന്നതിന് 2025 -26 അധ്യയനവർഷത്തിലും യു.ജി.സി അനുമതി നിലനിൽക്കുന്നുണ്ട്. എന്നാൽ, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതി യോഗം ചേർന്ന് കോടതിയിൽ തുടരുന്ന നിയമനടപടി ചൂണ്ടിക്കാണിച്ച് അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്. മറ്റു…

Read More

സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ, ഒളിമ്പിക്സ് തിരുവനന്തപുരത്ത്

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശ്ശൂരിലും സ്‌കൂള്‍ ഒളിമ്പിക്‌സ് തിരുവനന്തപുരത്തും സംഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ടിടിഐ,പി പി ടി ടി ഐ കലോത്സവം വയനാട്ടിലും സംസ്ഥാന അധ്യാപക അവാര്‍ഡ്, സ്‌കൂള്‍ പെര്‍ഫോമന്‍സ് അവാര്‍ഡ് വിതരണ ചടങ്ങുകള്‍ തിരുവനന്തപുരത്തും സംഘടിപ്പിക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്തും ശാസ്‌ത്രോത്സവം പാലക്കാട്ടും ദിശ ഹയര്‍ സ്റ്റഡീസ് എക്‌സ്‌പോ ആന്‍ഡ് ഇന്റര്‍നാഷണല്‍ കരിയര്‍…

Read More