(Latest education news, admission updates, exam notifications, results and important announcements: IISc PhD, radiophysical physics diploma, IIT Gandhinagar visiting students, UGC NET, allied healthcare diploma, remote sensing internship, disaster management diploma, NPL project, CLAT, UCEED, CEED, IIT Dhanbad winter internship, pharmacovigilance internship, finance olympiad, NCAOR polar ocean research internship )
അലൈഡ് ഹെൽത്ത് കെയർ ഡിപ്ലോമ: കേരളത്തിലെ സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിൽ 16 അലൈഡ് & ഹെൽത്ത്കെയർ/ ഫാർമസി/ഹെൽത്ത് ഇൻസ്പെക്ടർ / ഡെൻ്റൽ ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ 30 വരെ. lbscentre.in
യു.ജി.സി നെറ്റ്: യു.ജി.സി നെറ്റ് രജിസ്ട്രേഷൻ 28 വരെ. 500 രൂപ പിഴയോട് 31 വരെയും അപേക്ഷിക്കാം. ugcnet.nta.nic.in
ഐ.ഐ.എസ്.സി. പിഎച്ച്.ഡി: ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൻ്റെ (ഐ.ഐ.എസ്.സി) മിക്ഡ് ഇയർ പിഎച്ച്.ഡി പ്രവേശനത്തിന് രജിസ്ട്രേഷൻ ഇന്നുക്കൂടി. സയൻസ്, എൻജിനീയറിങ്, ഇൻ്റർ ഡിസിപ്ലിനറി, മെഡിക്കൽ സയൻസ് ഫാകൽട്ടികളിൽ അപേക്ഷിക്കാം. iisc.ac.in
റേഡിയോളജിക്കൽ ഫിസിക്സ്: തിരുവനന്തപുരം റീജ്യനൽ കാൻസർ സെൻ്ററിൻ്റെ രണ്ടു വർഷത്തെ പോസ്റ്റ് എംഎസ്സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് പ്രോഗ്രാമിന് അപേക്ഷ 28 വരെ. lbscentre.in
എൻ.പി.എല്ലിൽ പ്രോജക്ട്: ഡൽഹിയിലെ സി.എസ്.ഐ.ആർ-നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ ജനുവരി സെഷനിലെ പ്രോജക്ട് പരിശീലനത്തിന് 31 വരെ അപേക്ഷിക്കാം. സയൻസ്/എൻജിനീയറിങ് വിഷയങ്ങളിൽ കുറഞ്ഞത് 6 മാസത്തെ പരിശീലനത്തിന് എംഎസ്സി /എം ടെക് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ടോക്കൺ ഫീസ് 7000 രൂപ. nplindia.in/index.php/facilities/hrd-2/
![]()
യൂസീഡ്, സീഡ്: ഐഐടികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനത്തിലുള്ള യൂസീഡ്, എഡ്ഡിഎസ്, പിഎച്ച്ഡി പ്രവേശനത്തിലുള്ള സീഡ് പരീക്ഷകൾക്ക് 31 വരെ അപേക്ഷിക്കാം. uceed.iitb.ac.in, ceed.iitb.ac.in
ഐ.ഐ.ടി ധൻബാദിൽ വിൻ്റർ റിസർച്ച് ഇന്റേൺഷിപ്പ്: ഐ.ഐ.ടി ധൻബാദിൻ്റെ ബിടെക്/ എംടെക്/എംഎസ്സി/എംഎബിഎ വിദ്യാർഥികൾക്കായുള്ള വിൻ്റർ റിസർച്ച് ഇൻ്റേൺഷിപ്പിന് അപേക്ഷ 31 വരെ. iitism.ac.in
![]()