(JEE Main 2027, engineering entrance exam, NIT admissions, IIIT admissions, JEE Advanced eligibility, B.Tech admissions, B.Arch exam, B.Planning exam, exam dates, application form, eligibility criteria, Joint Entrance Examination)
എന്‍ഐടികള്‍, ഐഐടി ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനായി കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള ജോയിൻ്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ) മെയിന്‍ ആദ്യ സെഷന് തീയതികള്‍ പ്രഖ്യാപിച്ചു.
2027 ജനുവരി 20 മുതല്‍ 24 വരെയും 28നുമായിരിക്കും ആദ്യ സെഷന് പരീക്ഷ നടക്കുക. രണ്ടാം സെഷന് പരീക്ഷ ഏപ്രില്‍ 2 മുതല്‍ 7 വരെയാണ്. രണ്ടു സെഷനുകളും എഴുതുന്നവരുടെ മികച്ച സ്കോറാണ് പ്രവേശനത്തിന് പരിഗണിക്കുന്നത്.
ബി.ടെക്/ബിഇ പ്രവേശനത്തിനായി പേപ്പര്‍ 1, ബിആര്‍ക്ക് പ്രവേശനത്തിനായി പേപ്പര്‍ 2എ, ബിപ്ലാനിങ് പ്രവേശനത്തിനായി പേപ്പര്‍ 2ബി എന്നിങ്ങനെയാണ് എഴുതേണ്ടത്. 2025, 26 വര്‍ഷങ്ങളില്‍ 12 വിജയിച്ചവര്‍ക്കും, 2027ല്‍ പ്ലസ്ടു പരീക്ഷ എഴുതുന്നവരും വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
ആദ്യ സെഷന് പരീക്ഷയ്ക്കായി നവംബര്‍ 22 രാത്രി 11.50 വരെ അപേക്ഷിക്കാം. 500 രൂപ പിഴത്തുകയോടെ നവംബര്‍ 26 വരെയും അപേക്ഷിക്കാം. രണ്ടാം സെഷന് പരീക്ഷയ്ക്കായി ജനുവരി 5 മുതല്‍ ഫെബ്രുവരി 3 വരെ അപേക്ഷിക്കാം.
പിഴത്തുകയോടെ അപേക്ഷ ഹെബ്രുവരി 7 വരെ. പേപ്പര്‍ 1 മാത്രം അപേക്ഷിക്കാന്‍ ഇന്ത്യക്കുള്ളിലാണ് പരീക്ഷാകേന്ദ്രമെങ്കില് 1000 രൂപയും, ഇന്ത്യക്കു പുറത്താണു കേന്ദ്രമെങ്കില്‍ 5000 രൂപയുമാണ് ഫി. പെണ്‍കുട്ടികള്‍ക്ക് ഇത് യഥാക്രമം 800, 4000. ഇഡബ്ല്യുഎസ്, ഒബിസി എന്‍സിഎല്‍ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്ക് 900, 4500, പട്ടികജാതി, പട്ടികവര്‍ഗ, ഭിന്നശേഷി, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് 500, 2500 എന്നിങ്ങനെയാണ് ഫി. പേപ്പര്‍ 1, 2 ഒന്നിച്ച് അപേക്ഷിക്കാന്‍ ഇന്ത്യക്കുള്ളിലാണ് പരീക്ഷാകേന്ദ്രമെങ്കില് 2000 രൂപയും ഇന്ത്യക്കു പുറത്താണു കേന്ദ്രമെങ്കില്‍ 10,000 രൂപയുമാണ് ഫി. പെണ്‍കുട്ടികള്‍ക്ക് ഇത് യഥാക്രമം 1600, 8000 എന്നിങ്ങനെയാണ്. പട്ടികജാതി, പട്ടികവര്‍ഗ, ഭിന്നശേഷി, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് 1000, 5000 എന്നിങ്ങനെയും. അപേക്ഷ ഇങ്ങനെവെബ്സൈറ്റില് നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ അപേക്ഷാഫോം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പുതിയ റീജിസ്ട്രേഷന്‍ നടത്തണം. തുടര്നുള്ള വിന്‍ഡോയില്‍ ഡിജിലോക്കര്‍ വഴി സൈന്‍ ഇന്‍ ചെയ്യണം. അപേക്ഷസമയത്ത് 4 പരീക്ഷാകേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാം. തുടര്‍ന്ന് ഫി അടച്ച് അപേക്ഷ പൂര്‍ത്തിയാക്കണം.
മാര്‍ക്കിടുന്നത് ഇങ്ങനെ
എല്ലാ ചോദ്യങ്ങള്‍ക്കും ശരിയുത്തരത്തിന് 4 മാര്‍ക്ക് ലഭിക്കും. തെറ്റുവരുത്തതിന് ഒരു മാര്‍ക്ക് നെഗറ്റീവ്. ഡ്രോയിങ് ടെസ്റ്റിന് ഒരു ചോദ്യത്തിന് 50 മാര്‍ക്ക് ലഭിക്കും. നെഗറ്റീവ് മാര്‍ക്ക് ഇല്ല. ഓരോ പേപ്പറിന്റെയും ആകെ ദൈര്‍ഘ്യം 3 മണിക്കൂറാണ്. 2എ, 2ബി ഒരുമിച്ച് എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 3 മണിക്കൂര്‍ 30 മിനിറ്റാണ് ആകെ സമയം.

പ്രവേശനം ലഭിക്കുന്ന സ്ഥാപനങ്ങൾ
കോഴിക്കോട് ഉള്‍പ്പെടെയുള്ള 31എന്‍ഐടികള്‍, കോട്ടയം ഉള്‍പ്പെടെയുള്ള 26 ഐഐഐടികള്‍, കോഴിക്കോട് നൈറ്റ് ഉള്‍പ്പെടെ 56 ഗവണ്മെൻ്റ് സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലെക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ജെഇഇ മെയിന്‍ സ്കോര്‍ പരിഗണിക്കും. പാലക്കാട് ഉള്‍പ്പെടെ 23 ഐഐടികളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ജെഇഇ അഡ്വാന്‍സ്ഡ് എഴുതാനുള്ള യോഗ്യതാപരീക്ഷയാണിത്.
ജെഇഇ മെയിനില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന 2.5 ലക്ഷം പേര്‍ക്കാണ് ജെഇഇ അഡ്വാന്‍സ്ഡ് എഴുതാനുള്ള അര്‍ഹത. പരീക്ഷകളുടെ സ്കോറിൻ്റെ അടിസ്ഥാനത്തില്‍ അടുത്തവര്‍ഷം നടത്തുന്ന ജോസ അലോട്ട്മെൻ്റ് വഴിയാണ് പ്രവേശനം നടപടികൾ.
പരീക്ഷാഘടന
പേപ്പർ 1 (ബിഇ/ബിടെക്)
| വിഷയം | സെക്ഷൻ എ (എൻസിക്യു) | സെക്ഷൻ ബി (ന്യൂമറിക്കൽ ചോദ്യങ്ങൾ) | മാർക്ക് |
| മാത്തമാറ്റിക്സ് |
20 |
5 |
100 |
| ഫിസിക്സ് |
20 |
5 |
100 |
| കെമിസ്ട്രി |
20 |
5 |
100 |
| ആകെ |
75 |
300 |
പേപ്പർ 2എ (ബിആർക്ക്)
| വിഷയം | ചോദ്യങ്ങൾ | മാർക്ക് |
| മാത്തമാറ്റിക്സ് |
സെക്ഷൻ എ – 20 സെക്ഷൻ ബി – 5 |
100 |
| ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് |
50 |
200 |
| ഡ്രോയിങ് ടെസ്റ്റ് |
2 |
100 |
| ആകെ |
77 |
400 |
പേപ്പർ 2ബി (ബിപ്ലാനിങ്)
| വിഷയം | ചോദ്യങ്ങൾ | മാർക്ക് |
| മാത്തമാറ്റിക്സ് |
സെക്ഷൻ എ – 20 സെക്ഷൻ ബി – 5 |
100 |
| ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് |
50 |
200 |
| പ്ലാനിങ് |
25 |
100 |
| ആകെ |
100 |
400 |
The Joint Entrance Examination (JEE) Main 2027 first session will be held from January 20 to 24 and on January 28, with the second session scheduled from April 2 to 7. Best scores from both sessions will be considered for admissions. The exam comprises Paper 1 (B.E./B.Tech), Paper 2A (B.Arch), and Paper 2B (B.Planning). Applications for the first session are open until November 22 (or November 26 with a late fee), while second-session applications run from January 5 to February 3. JEE Main scores determine admissions to NITs, IIITs, and other central/government institutions, and serve as the qualifying exam for the JEE Advanced test required for IIT admissions.