ബെംഗളൂരു ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ്, ന്യൂഡൽഹി ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി, പ്രയാഗ്രാജ് നാഷണൽ അക്കാദമി ഓഫ് സയൻസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ രണ്ട് മാസത്തെ സമ്മർ റിസർച്ച് ഫെലോഷിപ്പ് പ്രോഗ്രാം ഫോർ സയൻസിന് ഓൺലൈനായി അപേക്ഷിക്കാം. കോളേജുകളിലും സർവകലാശാലകളിലുമുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് അർഹത. അപേക്ഷിക്കാനുള്ള വെബ്സൈറ്റ്: www.ias.ac.in, www.insaindia.res.in, wwwnasi.ac.in. അവസാന തീയതി നവംബർ 30.
താഴെപ്പറയുന്ന പ്രോഗ്രാമുകളിൽ ഏതെങ്കിലും സർവകലാശാലകളിലോ കോളേജുകളിലോ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബിഎസ്സി (രണ്ടാം വർഷം പഠിക്കുന്നവർ), ബിസ്റ്റാർട്ട്/ ബിമാത്ത് (രണ്ടാം വർഷം), ബിഎസ്സി റിസർച്ച് (മൂന്നാം വർഷം), ബിഫാം (3, 4 വർഷം), ബിടെക് (2, 3 വർഷം), ബിസിഎ (2, 3 വർഷം), ബിആർക്ക് (2, 3, 4 വർഷം), എംഎസ്സി/ എംടെക്/ എംസിഎ/ എംആർക്ക്/ എംവിഎസ്സി/ എംഎഫാം (ഒന്നാം വർഷം), ഇന്റഗ്രേറ്റഡ് (ഡ്യുവൽ ഡിഗ്രി) എംഎസ്സി/ എംടെക്/ എംബിബിഎസ്/ ബിവിഎസ്സി (2, 3, 4 വർഷം), ഫാം ഡി (3, 4 വർഷം), ഇന്റഗ്രേറ്റഡ് പിഎച്ച്ഡി (1, 2 വർഷം), എംഎസ്സി ടെക് (1, 2 വർഷം).
വിദ്യാർത്ഥികൾക്ക് 10-ാം ക്ലാസ് മുതൽ ഏറ്റവും ഒടുവിൽ പഠിച്ച പ്രോഗ്രാം വരെ കോർ വിഷയങ്ങളിൽ കുറഞ്ഞത് 65% മാർക്ക് ഉണ്ടാകണം. 10-ാം ക്ലാസ് മുതലുള്ള മാർക്ക് ലിസ്റ്റുകൾ അപ്ലോഡ് ചെയ്യണം. ഒരു അധ്യാപകന്റെ ഇമെയിൽ ഐഡി അപേക്ഷയ്ക്കൊപ്പം നൽകണം. ഇവരിൽനിന്ന് അക്കാദമി ശുപാർശകത്ത് ആവശ്യപ്പെടും.സർവകലാശാലകളിലും കോളേജുകളിലും പഠിപ്പിക്കുന്ന എല്ലാ അധ്യാപകർക്കും അപേക്ഷിക്കാം. ഇവർക്ക് കുറഞ്ഞ മാർക്ക് നിബന്ധന ബാധകമല്ല. ജേണൽ പ്രസിദ്ധീകരണങ്ങൾ ഉണ്ടെങ്കിൽ അത് അപ്ലോഡ് ചെയ്യാം.
അപേക്ഷ ഇങ്ങനെ
താൽപര്യമുള്ള മേഖല, പഠിക്കാഗ്രഹിക്കുന്ന കാര്യങ്ങൾ, ഫെലോഷിപ്പ് വഴി നേടാനാഗ്രഹിക്കുന്ന കാര്യങ്ങൾ എന്നിവയെക്കുറിച്ച് 150 മുതൽ 250 വരെ വാക്കുകളിൽ കുറിപ്പ് അപ്ലോഡ് ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവർ ഗൈഡിനൊപ്പം 2 മാസം ഒരു പ്രോജക്റ്റിൽ പ്രവർത്തിക്കണം. താൽപര്യമുള്ള വിഷയം തിരഞ്ഞെടുക്കുമ്പോൾ ലഭ്യമായ ഗൈഡുകളുടെ പട്ടികയും അവരുടെ സ്പെഷ്യലൈസേഷനുകളും കാണാം. ഇത് പരിശോധിക്കുന്നത് ആശയങ്ങൾ രൂപീകരിക്കാൻ സഹായകരമാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യാത്രാചെലവും പ്രതിമാസം സ്റ്റെപ്പൻഡും ലഭിക്കും.
The notification announces the Summer Research Fellowship Program in Sciences, jointly organized by the Indian Academy of Sciences (Bengaluru), the Indian National Science Academy (New Delhi), and the National Academy of Sciences, India (Prayagraj).
-
Target Audience: Eligible students currently pursuing specific undergraduate, postgraduate, or integrated courses (such as B.Sc., B.Tech, M.Sc., M.Tech, MBBS, etc.) with at least 65% marks in core subjects from 10th grade onwards, as well as college and university teachers (who have no minimum marks restriction).
-
Duration & Benefits: Selected fellows will work on a 2-month project alongside a guide. They will receive travel expenses and a monthly stipend.
-
Application Requirements: Candidates must apply online via official websites (
www.ias.ac.in,www.insaindia.res.in,www.nasi.ac.in) by November 30. The application requires uploading mark sheets, a teacher’s email ID for a recommendation letter, and a 150–250 word statement of purpose explaining areas of interest and goals for the fellowship.
Education News October 27, 2026