(Latest education news, admission updates, exam notifications, results and important announcements,MSc Medical Microbiology admission Kerala,MSc Medical Physiology ,LBS Centre,LBS Centre PG allied health sciences admission,AIAPGET counseling postponed,All India AYUSH PG counseling updates,Medical PG entrance application Kerala)
മൈക്രോബയോ, ഫിസിയോളജി പിജി: അപേക്ഷ നാളെ വരെ
-
3 വർഷം വീതം ദൈർഘ്യമുള്ള എംഎസ്സി മെഡിക്കൽ മൈക്രോബയോളജി, എംഎസ്സി മെഡിക്കൽ ഫിസിയോളജി പ്രോഗ്രാം പ്രവേശനത്തിന് നാളെ വൈകിട്ട് 3 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: https://lbscentre.in. അപേക്ഷാഫീ 1200 രൂപ, പട്ടിക വിഭാഗക്കാർക്ക് 600 രൂപ. തലശ്ശേരി സ്കൂൾ ഓഫ് അലൈഡ് ഹെൽത്ത് സയൻസസിലാണ് മെഡിക്കൽ മൈക്രോബയോളജി പ്രോഗ്രാം. അങ്കമാലി ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്ററിലാണ് എംഎസ്സി മെഡിക്കൽ ഫിസിയോളജി പ്രോഗ്രാം. രണ്ടിടത്തും 10 സീറ്റ് വീതമുണ്ട്.
അഖിലേന്ത്യാ ആയുഷ് പിജി കൗൺസിലിങ് മാറ്റിവച്ചു
ന്യൂഡൽഹി • അഖിലേന്ത്യാ ആയുഷ് പിജി എൻട്രൻസ് ടെസ്റ്റ് (എഐഎപിജിഇടി) കൗൺസിലിങ് നടപടികൾ ആയുഷ് പ്രവേശന കൗൺസിലിങ് കമ്മിറ്റി (എഎസ്സി) മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും
സയൻസിൽ സമ്മർ ഫെലോഷിപ്പ്: അപേക്ഷ നവംബർ 30 വരെ
ബെംഗളൂരു ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ്, ന്യൂഡൽഹി ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി, പ്രയാഗ്രാജ് നാഷണൽ അക്കാദമി ഓഫ് സയൻസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ രണ്ട് മാസത്തെ സമ്മർ റിസർച്ച് ഫെലോഷിപ്പ് പ്രോഗ്രാം ഫോർ സയൻസിന് ഓൺലൈനായി അപേക്ഷിക്കാം. കോളേജുകളിലും സർവകലാശാലകളിലുമുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് അർഹത. അപേക്ഷിക്കാനുള്ള വെബ്സൈറ്റ്: www.ias.ac.in, www.insaindia.res.in, wwwnasi.ac.in. അവസാന തീയതി നവംബർ 30.താഴെപ്പറയുന്ന പ്രോഗ്രാമുകളിൽ ഏതെങ്കിലും സർവകലാശാലകളിലോ കോളേജുകളിലോ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബിഎസ്സി (രണ്ടാം വർഷം പഠിക്കുന്നവർ), ബിസ്റ്റാർട്ട്/ ബിമാത്ത് (രണ്ടാം വർഷം), ബിഎസ്സി റിസർച്ച് (മൂന്നാം വർഷം), ബിഫാം (3, 4 വർഷം), ബിടെക് (2, 3 വർഷം), ബിസിഎ (2, 3 വർഷം), ബിആർക്ക് (2, 3, 4 വർഷം), എംഎസ്സി/ എംടെക്/ എംസിഎ/ എംആർക്ക്/ എംവിഎസ്സി/ എംഎഫാം (ഒന്നാം വർഷം), ഇന്റഗ്രേറ്റഡ് (ഡ്യുവൽ ഡിഗ്രി) എംഎസ്സി/ എംടെക്/ എംബിബിഎസ്/ ബിവിഎസ്സി (2, 3, 4 വർഷം), ഫാം ഡി (3, 4 വർഷം), ഇന്റഗ്രേറ്റഡ് പിഎച്ച്ഡി (1, 2 വർഷം), എംഎസ്സി ടെക് (1, 2 വർഷം).
വിദ്യാർത്ഥികൾക്ക് 10-ാം ക്ലാസ് മുതൽ ഏറ്റവും ഒടുവിൽ പഠിച്ച പ്രോഗ്രാം വരെ കോർ വിഷയങ്ങളിൽ കുറഞ്ഞത് 65% മാർക്ക് ഉണ്ടാകണം. 10-ാം ക്ലാസ് മുതലുള്ള മാർക്ക് ലിസ്റ്റുകൾ അപ്ലോഡ് ചെയ്യണം. ഒരു അധ്യാപകന്റെ ഇമെയിൽ ഐഡി അപേക്ഷയ്ക്കൊപ്പം നൽകണം. ഇവരിൽനിന്ന് അക്കാദമി ശുപാർശകത്ത് ആവശ്യപ്പെടും.അക്കാദമി ശുപാർശകത്ത് ആവശ്യപ്പെടും. സർവകലാശാലകളിലും കോളേജുകളിലും പഠിപ്പിക്കുന്ന എല്ലാ അധ്യാപകർക്കും അപേക്ഷിക്കാം. ഇവർക്ക് കുറഞ്ഞ മാർക്ക് നിബന്ധന ബാധകമല്ല. ജേണൽ പ്രസിദ്ധീകരണങ്ങൾ ഉണ്ടെങ്കിൽ അത് അപ്ലോഡ് ചെയ്യാം.
അപേക്ഷ ഇങ്ങനെ
താൽപര്യമുള്ള മേഖല, പഠിക്കാഗ്രഹിക്കുന്ന കാര്യങ്ങൾ, ഫെലോഷിപ്പ് വഴി നേടാനാഗ്രഹിക്കുന്ന കാര്യങ്ങൾ എന്നിവയെക്കുറിച്ച് 150 മുതൽ 250 വരെ വാക്കുകളിൽ കുറിപ്പ് അപ്ലോഡ് ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവർ ഗൈഡിനൊപ്പം 2 മാസം ഒരു പ്രോജക്റ്റിൽ പ്രവർത്തിക്കണം. താൽപര്യമുള്ള വിഷയം തിരഞ്ഞെടുക്കുമ്പോൾ ലഭ്യമായ ഗൈഡുകളുടെ പട്ടികയും അവരുടെ സ്പെഷ്യലൈസേഷനുകളും കാണാം. ഇത് പരിശോധിക്കുന്നത് ആശയങ്ങൾ രൂപീകരിക്കാൻ സഹായകരമാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യാത്രാചെലവും പ്രതിമാസം സ്റ്റെപ്പൻഡും ലഭിക്കും.