തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് മാസം ആദ്യവാരവും ഹയർ സെക്കൻഡറി പരീക്ഷാഫലം മെയ് 15ഓടെയും പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഈ മാസം 18 മുതൽ ‘യൂണിഫൈഡ് എക്സാമിനേഷൻ മാനേജ്മെൻ്റ് സിസ്റ്റം’ എന്ന പുതിയ സോഫ്റ്റ്വെയർ വഴിയായിരിക്കും കാൻഡിഡേറ്റ് രജിസ്ട്രേഷൻ നടക്കുക.
മാർച്ച് ഒന്ന് മുതൽ 30 വരെ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ മാർച്ച് എട്ടിന് നടക്കുന്ന പരീക്ഷ ഉച്ചയ്ക്ക് 2 മണിക്കും, മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 9.30നുമാണ് ആരംഭിക്കുന്നത്. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, ഹിയറിങ് ഇംപയേർഡ് വിഭാഗം പരീക്ഷകളും ഇതോടൊപ്പം നടക്കും. ഗൾഫിലും ലക്ഷദ്വീപിലും 7 വീതം കേന്ദ്രങ്ങളുൾപ്പെടെ ആകെ 3,049 പരീക്ഷാകേന്ദ്രങ്ങളിലായി ഏകദേശം 4.25 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതും. എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 1 മുതൽ 15 വരെയും, മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയും നടക്കും. ഉത്തരക്കടലാസ് മൂല്യനിർണ്ണയം ഏപ്രിൽ 5 മുതൽ 27 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.
മാർച്ച് 2 മുതൽ 30 വരെ നടക്കുന്ന ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളിൽ മാർച്ച് 12, 30 തീയതികളിൽ ഉച്ചയ്ക്ക് 2 മണിക്കും മറ്റു ദിവസങ്ങളിൽ രാവിലെ 9.30-നുമാണ് പരീക്ഷ നടക്കുക. കേരള കലാമണ്ഡലം പൊതുപരീക്ഷകളും ഇതോടൊപ്പം നടക്കും. രണ്ടാം വർഷ വി.എച്ച്.എസ്.ഇ പ്രായോഗിക പരീക്ഷകൾ ജനുവരി 15ന് ആരംഭിക്കും. ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ ഫെബ്രുവരി 11 മുതൽ 24 വരെയുള്ള ദിവസങ്ങളിലാണ്. കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 2000-ത്തോളം കേന്ദ്രങ്ങളിൽ ഏകദേശം 9 ലക്ഷം വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി പരീക്ഷയും, 389 കേന്ദ്രങ്ങളിലായി ഏകദേശം 53,000 വിദ്യാർത്ഥികൾ വി.എച്ച്.എസ്.ഇ പരീക്ഷയും എഴുതും. ഹയർ സെക്കൻഡറി മൂല്യനിർണ്ണയം ഏപ്രിൽ അഞ്ചിന് ആരംഭിക്കും.
പരീക്ഷാ ഫീസ് പിഴയില്ലാതെ ഈ മാസം 23 വരെയും, 20 രൂപ പിഴയോടെ നവംബർ 25 വരെയും, 20 രൂപ പിഴയ്ക്ക് പുറമെ പ്രതിദിനം 5 രൂപ അധിക പിഴയോടെ നവംബർ 27 വരെയും അടയ്ക്കാം. 600 രൂപ സൂപ്പർ ഫൈനോടെ ഡിസംബർ 2 വരെയാണ് ഫീസ് അടയ്ക്കാനുള്ള അവസരം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അരുൺ കെ. വിജയനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Pareeksha Time Table – March 2027
Thiruvananthapuram: General Education Minister N. Shamsudeen announced in a press conference that the SSLC examination results for the 2026-27 academic year will be published in the first week of May, and the Higher Secondary examination results by May 15.
Candidate registration starting from the 18th of this month will be conducted through a new software named ‘Unified Examination Management System’.
The SSLC examinations, scheduled from March 1 to March 30, will begin at 2:00 PM on March 8, and at 9:30 AM on all other days. The THSLC, AHSLC, and Hearing Impaired category examinations will also be held concurrently. A total of approximately 4.25 million (4.25 lakh) students will write the exams across 3,049 examination centres, which include 7 centres each in the Gulf region and Lakshadweep. The SSLC IT practical examinations will be held from February 1 to February 15, and the model examinations from February 16 to February 20. Answer sheet evaluation is scheduled from April 5 to April 27.
The first and second-year Higher Secondary examinations, running from March 2 to March 30, will begin at 2:05 PM (Note: text states 2 PM) on March 12 and 30, and at 9:30 AM on other days. Kerala Kalamandalam public examinations will also be held alongside. Second-year VHSE practical examinations will commence on January 15. Higher Secondary model examinations are scheduled from February 11 to February 24. Approximately 900,000 (9 lakh) students will write the Higher Secondary examination across around 2,000 centres in Kerala, the Gulf, and Lakshadweep, while approximately 53,000 students will write the VHSE examination across 389 centres. Higher Secondary evaluation will begin on April 5.
Exam fees can be paid without a fine until the 23rd of this month, with a fine of ₹20 until November 25, and with a daily additional fine of ₹5 in addition to the ₹20 fine until November 27. An opportunity to pay fees with a super fine of ₹600 is available until December 2. Director of General Education Arun K. Vijayan also participated in the press conference.