ടൈപ്പ് 1 പ്രമേഹബാധിതര്‍ക്ക് മണിക്കൂറിന് 20 മിനിറ്റ് അധികസമയം
2027 മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: കേരള എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ (കീം) പ്രവേശന പരീക്ഷ എഴുതുന്ന ടൈപ്പ് 1 പ്രമേഹബാധിതരായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുടെ ഓരോ മണിക്കൂറിലും 20 മിനിറ്റ് വീതം അധികസമയം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 2027ലെ കീം പ്രവേശന പരീക്ഷ മുതലാണ് ഈ സുപ്രധാന തീരുമാനം പ്രാബല്യത്തില്‍ വരിക. ഇതുസംബന്ധിച്ച ഉത്തരവിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ അംഗീകാരം നല്കി.
അംഗീകൃത ഡോക്ടര്‍ നല്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ഥികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുക. പരീക്ഷാഹാളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി കുറയുന്ന ഹൈപ്പോഗ്ലൈസീമിയ, അമിതമായി ഉയരുന്ന ഹൈപ്പര്‍ഗ്ലൈസീമിയ എന്നിവ മൂലം വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടിവരുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാരിന്റെ ഈ നടപടി.
പരീക്ഷാഹാളിലേക്ക് കൊണ്ടുപോകാം ഇവ…
അധികസമയത്തിന് പുറമെ, ആരോഗ്യപരമായ അടിയന്തര ആവശ്യങ്ങള്‍ക്കായി താഴെ പറയുന്ന വസ്തുക്കള്‍ സുരക്ഷാ പരിശോധനയ്ക്ക് ശേഷം പരീക്ഷാഹാളില്‍ കൈവശം സൂക്ഷിക്കാനും വിദ്യാര്‍ഥികള്‍ക്ക് അനുമതിയുണ്ടായിരിക്കും:
ഇന്‍സുലിന്‍ പെന്‍, ഇന്‍സുലിന്‍ പമ്പ്
തുടര്‍ച്ചയായ ഗ്ലൂക്കോസ് നിരീക്ഷണ സംവിധാനമായ സി.ജി.എം.എസ്
ഷുഗര്‍ ടാബ്ലെറ്റുകള്, കുടിവെള്ളം
ലഘുഭക്ഷണങ്ങള്‍, പഴങ്ങള്‍
വഴിതെളിച്ചത് ബുഷ്റയുടെ നിവേദനം
ടൈപ്പ് വണ്‍ ഡയബറ്റിസ് ഫൗണ്ടേഷന് പ്രതിനിധിയും പൊതുപ്രവര്‍ത്തകയുമായ ബുഷ്റ സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ വിഷയം പരിഗണിച്ചത്. തുടര്‍ന്ന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിശോധിക്കുകയും ധനകാര്യ വകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും അംഗീകാരം നേടുകയും ചെയ്ത ശേഷമാണ് അന്തിമ തീരുമാനമെടുത്തത്.
നേരത്തെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രൊഫഷണല്‍ കോളേജുകളിലും നടത്തുന്ന പരീക്ഷകളില്‍ ടൈപ്പ് 1 പ്രമേഹബാധിതരായ വിദ്യാര്‍ഥികള്‍ക്ക് സമാന രീതിയില്‍ മണിക്കൂറിന് 20 മിനിറ്റ് അധികസമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പ്രവേശന പരീക്ഷയിലും ഇളവ് ബാധകമാക്കിയിരിക്കുന്നത്. 2027ലെ കീം പ്രോസ്പെക്ടസില്‍ ഈ വ്യവസ്ഥ ഉള്‍പ്പെടുത്തി തീരുമാനം നടപ്പാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
![]()
20 Minutes Extra Time Per Hour for Type 1 Diabetes PatientsEffective from 2027
Thiruvananthapuram: The state government has decided to grant 20 minutes of extra time per hour of examination to students with Type 1 diabetes appearing for the Kerala Engineering, Architecture, and Medical (KEAM) entrance examination. This landmark decision will come into effect starting with the 2027 KEAM entrance exam. Higher Education Minister Roji M. John has approved the order regarding this.
Students will be eligible for this benefit based on a medical certificate issued by a registered medical practitioner. The government took this step considering the physical and mental distress students face due to sudden fluctuations in blood glucose levels in the exam hall—specifically hypoglycemia (excessively low blood sugar) and hyperglycemia (excessively high blood sugar).
Items Permitted Inside the Exam Hall… In addition to the extra time, students will be permitted to carry the following items into the examination hall for medical emergencies, subject to security checks:
-
Insulin pen, insulin pump
-
Continuous Glucose Monitoring System (CGMS)
-
Sugar tablets, drinking water
-
Light snacks, fruits
Paved the Way by Bushra’s Petition The government considered this matter based on a petition submitted by Bushra, a public activist and representative of the Type 1 Diabetes Foundation. The final decision was made after reviewing the report from the Commissioner for Entrance Examinations and obtaining approval from the Finance Department and the Chief Minister.
Earlier, the government had issued a similar order granting 20 minutes of extra time per hour to students with Type 1 diabetes in exams conducted at higher education institutions and professional colleges across the state. This relaxation has now been extended to the entrance examination as a continuation of that policy. The Minister’s office announced that steps will be taken soon to implement the decision by including this provision in the 2027 KEAM prospectus.