
ഒറ്റയ്ക്കായ അമ്മമാർക്ക് ആശ്വാസം;മക്കളുടെ പഠനത്തിനായി സ്കോളർഷിപ്പ്
ഒറ്റയ്ക്ക് കുടുംബഭാരം ചുമക്കുന്ന ബി.പി.എൽ വിഭാഗത്തിലെ അമ്മമാർക്ക് , മക്കളുടെ വിദ്യാഭ്യാസത്തിന് സഹായം നൽകുന്ന വിദ്യാധനം സ്കോളർഷിപ്പ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2024–25 വർഷത്തെ സഹായത്തിന് ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. https://wcd.kerala.gov.in എന്ന വെബ് സൈറ്റിൽ അപേക്ഷാഫോമിൻ്റെ മാതൃകയുണ്ട്. അപേക്ഷകർ പുനർവിവാഹം കഴിക്കരുതെന്ന നിബന്ധനയുണ്ട്. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകാർക്ക് വർഷം 3,000 രൂപയാണ് സ്‌കോളർഷിപ്പ്. ആറുമുതൽ 10 വരെ 5,000 രൂപയും ഹയർസെക്കൻഡറിയിൽ 7,500 രൂപയും ബിരുദതലത്തിൽ 10,000 രൂപയും ലഭിക്കും. ബി.പി.എൽ. കുടുംബവും മക്കൾ സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്…