അധ്യാപകരാകാൻ ടെറ്റ് വേണോ..? സുപ്രീം കോടതി പറഞ്ഞത് എന്ത്..?

0 0
Read Time:4 Minute, 20 Second

ന്യൂഡല്‍ഹി: അധ്യാപകരായി തുടരാനും സ്ഥാനക്കയറ്റത്തിനും അധ്യാപക യോഗ്യത പരീക്ഷ (ടെറ്റ്) നിര്‍ബന്ധമാക്കി സുപ്രീംകോടതി. വിരമിക്കാന്‍ അഞ്ച് വര്‍ഷത്തില്‍ താഴെയുള്ളവര്‍ക്ക് ഇതില്‍ ഇളവ് നല്‍കി. ഭാഷ- മതന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ടെറ്റ് നിര്‍ബന്ധമാക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടോ എന്നതും അത് അവരുടെ അവകാശങ്ങളെ എങ്ങനെ ബാധിക്കും എന്നീ ചോദ്യങ്ങള്‍ രണ്ടംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു.
ഇക്കാര്യത്തില്‍ വിശാല ബെഞ്ച് തീരുമാനം എടുക്കുന്നതുവരെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെ ടെറ്റ് യോഗ്യതയില്‍നിന്ന് ഒഴിവാക്കി. 2011 ജൂലൈ 29ന് മുമ്പ് നിയമിതരായ അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റത്തിന് ടെറ്റ് യോഗ്യത നേടേണ്ടതുണ്ടോ, ന്യൂനപക്ഷ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമാണോ തുടങ്ങിയവ സംബന്ധിച്ച് തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്നുള്ള ഒരു കൂട്ടം ഹരജികളിലാണ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.

ടെറ്റ് നിയമം പ്രാബല്യത്തില്‍ വരുംമുമ്പ് ജോലിയില്‍ പ്രവേശിക്കുകയും വിരമിക്കാന്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് അധ്യാപകരായി തുടരാന്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ടെറ്റ് യോഗ്യത നേടണം. ഈ സമയക്രമം പാലിക്കാതിരുന്നാല്‍ രാജിവെക്കുകയോ ആനുകൂല്യങ്ങളോട് കൂടിയ നിര്‍ബന്ധിത പിരിച്ചുവിടലിന് വിധേയമാക്കുകയോ വേണം. അഞ്ചുവര്‍ഷത്തില്‍ കുറഞ്ഞ സര്‍വിസ് ശേഷിക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിന് ടെറ്റ് യോഗ്യത വേണം -വിധിയില്‍ പറയുന്നു.ന്യൂനപക്ഷ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 2014ലെ സുപ്രീംകോടതി വിധിയില്‍ ആശങ്കയുണ്ട്. അതില്‍ വിശാല ബെഞ്ച് തീരുമാനം എടുക്കുംവരെ ന്യൂനപക്ഷ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഇളവ് നല്‍കുന്നതായി രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.


Image Courtesy:Pexels

New Delhi: The Supreme Court has made the Teacher Eligibility Test (TET) mandatory for teachers to continue in service and to receive promotions. An exemption has been granted to those who have less than five years remaining until retirement.

A two-judge bench has referred a broader question to a larger bench: whether a state has the authority to mandate TET for linguistic and religious minority educational institutions, and how this would affect their rights. Until the larger bench makes a decision, teachers in minority educational institutions are exempt from the TET requirement.

This ruling was delivered by a bench of Justices Dipankar Datta and Augustine George Masih in a group of petitions from Tamil Nadu and Maharashtra. The petitions raised questions about whether teachers appointed before July 29, 2011, need to pass the TET to get promotions and whether this applies to minority-aided and unaided institutions.

According to the ruling, teachers who began their service before the TET rule came into effect and have more than five years left until retirement must obtain a TET qualification within two years to continue as teachers. If they fail to meet this deadline, they must resign or face compulsory termination with benefits. The judgment also states that those with less than five years of service remaining still need to pass the TET to be eligible for promotions.

The two-judge bench expressed concern about a 2014 Supreme Court ruling related to minority institutions. It clarified that until a larger bench makes a decision on the matter, teachers in minority institutions will be granted an exemption.


വിദ്യാർഥികൾക്ക് പുതുതായി ഗ്രേസ് മാർക്ക് അനുവദിച്ചു 

2025ലെ കെ ടെറ്റ് പരീക്ഷാ നോട്ടിഫിക്കേഷൻ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *