ഇൻ്റേൺഷിപ്പിന് അവസരം; പ്രതിമാസം സ്റ്റൈപ്പൻഡ് 25,000 രൂപ

0 0
Read Time:5 Minute, 5 Second

പ്രതിമാസം  25,000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കുന്ന  ഇൻ്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക്  ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐസിഎസ്എസ്ആർ) [ജെഎൻയു ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ, അരുണ അസഫ് അലി മാർഗ്, ന്യൂഡൽഹി-110067], 2അപേക്ഷ ക്ഷണിച്ചു. ആറുമാസത്തെ ഇരുപത് സീനിയർ ഇന്റേൺഷിപ്പുകളും മൂന്നുമാസത്തെ ഇരുപത് ജൂനിയർ ഇന്റേൺഷിപ്പുകളുമാണുള്ളത്.

അപേക്ഷിക്കുന്നതിനുള്ള യോഗ്യത ഇങ്ങനെ 

പ്രതിമാസം 25,000 രൂപ സ്റ്റൈപ്പെന്‍ഡ് ലഭിക്കുന്ന സീനിയർ ഇന്റേൺഷിപ്പുകൾക്ക് അപേക്ഷിക്കുന്നവർക്ക്, അംഗീകൃത സർവകലാശാലയിൽനിന്നോ/സ്ഥാപനത്തിൽനിന്നോ കുറഞ്ഞത് 55 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെ സോഷ്യൽ സയൻസസ്, ഹ്യുമാനിറ്റീസ് അല്ലെങ്കിൽ ഇന്റർ ഡിസിപ്ലിനറി സ്ട്രീമുകൾ എന്നിവയുടെ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം വേണം.പ്രതിമാസം 15,000 രൂപ സ്റ്റൈ​െപ്പൻഡ് ലഭിക്കുന്ന ജൂനിയർ ഇന്റേൺഷിപ്പുകൾക്ക് അപേക്ഷിക്കുന്നവർക്ക് (i) അംഗീകൃത സർവകലാശാലയിൽനിന്നോ സ്ഥാപനത്തിൽനിന്നോ സോഷ്യൽ സയൻസസ്, ഹ്യുമാനിറ്റീസ് അല്ലെങ്കിൽ ഇന്റർ ഡിസിപ്ലിനറി സ്ട്രീമുകൾ എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ നേടിയുള്ള ബാച്ച്‌ലർ ബിരുദം (ബിഎ/ബിഎസ്‌സി/ബികോം) ഉണ്ടായിരിക്കണം (ii) ബിരുദം നേടിയത് 2024-ലോ അതിനുശേഷമോ ആയിരിക്കണം (iii) അപേക്ഷിക്കുന്ന തീയതിയിൽ ഏതെങ്കിലും മുഴുവൻസമയ ബിരുദാനന്തര ബിരുദ പ്രോഗ്രാമിൽ ചേർന്നിരിക്കുകയോ പഠിക്കുകയോ ആയിരിക്കരുത്.

ഈ കാര്യങ്ങളിൽ പ്രാവീണ്യം വേണം  

(i) സോഷ്യൽ സയൻസ് ഗവേഷണത്തിൽ ഉപയോഗിക്കുന്ന ഗവേഷണ രീതിശാസ്ത്രത്തെയും സ്റ്റാറ്റിസ്റ്റിക്കൽ ടൂളുകളെക്കുറിച്ചുമുള്ള നല്ല ധാരണ (ii) േഡറ്റാ വിശകലനത്തിൽ പ്രാവീണ്യം (iii) ശക്തമായ ആശയവിനിമയ വൈദഗ്ധ്യം (iv) എംഎസ് ഓഫീസ് ആപ്ലിക്കേഷനുകളുടെ (വേഡ്, എക്സൽ, പവർപോയിന്റ് തുടങ്ങിയവ) പ്രവർത്തനപരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം.കൂടാതെ, ശക്തമായ ഓർഗനൈസേഷണൽ കഴിവുകൾ വേണം. ന്യൂഡൽഹിയിലെ ഐസിഎസ്എസ്ആർ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനങ്ങൾ.അരമണിക്കൂർ ഉച്ചഭക്ഷണ ഇടവേള ഉൾപ്പെടെ തിങ്കൾമുതൽ വെള്ളിവരെ ദിവസേന രാവിലെ 9.30 മുതൽ വൈകുന്നേരം ആറുവരെ ആഴ്ചയിൽ മൊത്തം 40 മണിക്കൂർ ഓഫ് ലൈൻ രീതിയിൽ ജോലിചെയ്യണം.

അപേക്ഷിക്കേണ്ടത് ഇങ്ങനെ 

അപേക്ഷ app.icssr.org വഴി ഓഗസ്റ്റ് 18 വരെ നൽകാം (Apply for vacancy > login > Apply now against full time internship programme 2025-26 ലിങ്കുകൾ വഴി. വിവരങ്ങൾക്ക്‌: icssr.org സന്ദർശിക്കുക.


Contgent highlight:

ICSSR FullTime Internship Program 202526
The Indian Council of Social Science Research (ICSSR), located at JNU Institutional Area, Aruna Asaf Ali Marg, New Delhi, is inviting applications for its fulltime internship program for the 202526 period.

The program offers a total of 40 internships, divided into two categories:

Senior Internships: 20 positions for a duration of six months.

Junior Internships: 20 positions for a duration of three months.

Eligibiltiy and Stipend
Senior Internships
Stipend: 25,000 per month.

Eligibiltiy:

Candidates must have a postgraduate degree in Social Sciences, Humanities, or any interdisciplinary tsream from a recognized universtiy or institution.

A minimum of 55% marks or an equivalent grade is required.

Junior Internships
Stipend: ?15,000 per month.

Eligibiltiy:

Candidates must hold a bachelor’s degree (BA/BSc/BCom) in Social Sciences, Humanities, or an interdisciplinary tsream from a recognized universtiy or institution.

A minimum of 55% marks or an equivalent grade is required.

The degree must have been awarded in 2024 or later.

Applicants must not be enrolled or studying in any fulltime postgraduate program on the date of application.

Required Skills and Work Details
Successful candidates are expected to have the following skills:

A strong understanding of research methodology and statistical tools used in social science research.

Proficiency in data analysis.

Excellent communication skills.

Working knowledge of MS Office applications (Word, Excel, PowerPoint, etc.).

Strong organizational skills.

The internship will be based at the ICSSR office in New Delhi. It is an offline, inperson program. Interns are required to work 40 hours per week, from 9:30 AM to 6:00 PM, Monday to Friday. This includes a 30minute lunch break.


പത്തുലക്ഷം അധ്യാപക തസ്തികകളിൽ ആളില്ല  ! 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *