എന്താണ് ഇന്ത്യ വികസിപ്പിച്ച വിക്രം-32 ബിറ്റ് (VIKRAM-32 bit)..? പ്രത്യേകതകൾ അറിയാം

0 0
Read Time:4 Minute, 37 Second

സെമികണ്ടക്ടർ രംഗത്ത്  സുപ്രധാന നേട്ടം കൊയ്ത് ഇന്ത്യ.ഡൽഹിയിൽ ആരംഭിച്ച സെമികോൺ ഇന്ത്യ 2025 പരിപാടിയിൽ വച്ച് , ഇന്ത്യ ചരിത്രത്തിൽ ആദ്യമായി തദ്ദേശിയമായി വികസിപ്പിച്ച   വിക്രം-32 ബിറ്റ് (VIKRAM-32 bit) പ്രോസസര്‍ ചിപ്പ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി. രാജ്യത്തിൻ്റെ ശാസ്ത്ര വികസന ചരിത്രത്തിലെ സുപ്രധാന അടയാളപ്പെടുത്തലായ വിക്രം-32 ബിറ്റിൻ്റെ  പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം.

എന്താണ് വിക്രം-32 ചിപ്പ്  ..? 

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) സെമികണ്ടക്ടര്‍ ലബോറട്ടറി (SCL) വികസിപ്പിച്ചെടുത്ത വിക്രം-3201, ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ 32-ബിറ്റ് മൈക്രോപ്രോസസര്‍ ചിപ്പാണ്. ബഹിരാകാശ വിക്ഷേപണ വാഹനങ്ങളിലെ സങ്കീര്‍ണമായ സാഹചര്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ ചിപ്പ്, പിഎസ്എല്‍വി സി-60 (PSLV C60) ദൗത്യത്തില്‍ വിജയകരമായി പരീക്ഷിക്കപ്പെടുകയും ഭാവി ദൗത്യങ്ങളില്‍ ഉപയോഗിക്കാനുള്ള സാധ്യത തെളിയിക്കുകയും ചെയ്തു.2021-ലാണ് ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ ആരംഭിക്കുന്നത്. മൂന്നര വര്‍ഷത്തിനുള്ളിലാണ് രാജ്യം തദ്ദേശീയമായി ഈ ചിപ്പ് നിര്‍മിച്ചെടുത്തത്. ഇതോടെ ഒരു ചിപ്പ് ഉപഭോക്താവ് എന്ന നിലയില്‍ നിന്ന് അത്യാധുനിക ചിപ്പ് നിര്‍മാതാവായി ഇന്ത്യ മാറി

സാങ്കേതികസവിശേഷതകൾ 

പലവിധ ഉപയോഗങ്ങളുള്ള ഒരു കമ്പ്യൂട്ടര്‍ ചിപ്പാണ് വിക്രം-32. ബഹിരാകാശ വിക്ഷേപണങ്ങളിലെ ഉയര്‍ന്ന താപനിലയും കഠിനമായ കാലാവസ്ഥയും അതിജീവിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഈ ചിപ്പിന്, വലിയ അളവില്‍ മെമ്മറി കൈകാര്യം ചെയ്യാനും സങ്കീര്‍ണമായ നിര്‍ദേശങ്ങള്‍ ബഹിരാകാശ ദൗത്യങ്ങളില്‍ നടപ്പിലാക്കാനും കഴിവുണ്ടെന്ന് ISRO വ്യക്തമാക്കുന്നു. പ്രതിരോധം, വ്യോമയാനം, ഓട്ടോമോട്ടീവ്, ഊര്‍ജം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലും വിക്രം-32 ചിപ്പിന് വന്‍ സാധ്യതകളുണ്ട്.സെമി കണ്ടക്ടര്‍ രംഗത്തെ ഇന്ത്യയുടെ മുന്നേറ്റംനിലവില്‍ അഞ്ച് സെമികണ്ടക്ടര്‍ ചിപ്പുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പത്ത് സുപ്രധാന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ആറ് സംസ്ഥാനങ്ങളിലായി 1.60 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇതുവഴിയുണ്ടായിരിക്കുന്നത്. ഡിസൈന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് (Design Linked Incentive Scheme) കീഴില്‍ 23 ഡിസൈന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ ഇന്ത്യ ആഗോള സെമികണ്ടക്ടര്‍ രംഗത്ത് തിളക്കമാര്‍ന്ന ഇടമായി മാറിയെന്നും മന്ത്രി പറഞ്ഞു.


India has achieved a significant milestone in the semiconductor sector. At the Semicon India 2025 event in Delhi, Union Minister for Electronics and IT, Ashwini Vaishnaw, presented the country’s first indigenously developed VIKRAM-32 bit processor chip to Prime Minister Narendra Modi. This marks a historic achievement for India in its journey toward self-reliance in technology.


ബസിൻ്റെ വലിപ്പമുള്ള ഛിന്നഗ്രഹംഭൂമിയുടെ സമീപത്തേക്ക്… കണ്ണുംനട്ട് ശാസ്ത്രലോകം 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *