കീം 2025 ഫാർമസി:രണ്ടാംഘട്ട അലോട്ട്‌മെൻ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

0 0
Read Time:5 Minute, 19 Second

2025-ലെ സംസ്ഥാനത്തെ ഫാർമസി കോഴ്‌സിലേയ്ക്കുള്ള രണ്ടാംഘട്ട  താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.അലോട്ട്മെൻ്റ് ലിസ്റ്റ്  https://www.cee.kerala.gov.in/keam2025/list/allot/bpharm_p2_provi.pdfഈ ലിങ്കിൽ ലഭ്യമാണ്. ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ bpharm.cee@gmail.com ഇമെയിൽ മുഖാന്തിരം സെപ്റ്റംബർ 4 വൈകുന്നേരം 6 മണിക്കുള്ളിൽ അറിയിക്കണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2332120, 2338487.



ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും കമ്പ്യൂട്ടറോൺ ട്രെയിനിംഗ് സൊല്യൂഷനും സംയുക്തമായി ഭിന്നശേഷിക്കാർക്ക് നടപ്പിലാക്കുന്ന സൗജന്യ മൊബൈൽ ഫോൺ ചിപ്പ് ലെവൽ സർവീസ് കോഴ്സിനായുള്ള അപേക്ഷകൾ ഗൂഗിൾ ഫോം വഴി സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 20 വൈകിട്ട് 5 വരെ. https://www.hpwc.kerala.gov.in/ വെബ്സൈറ്റിലെ ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനത്തിനുള്ള അപേക്ഷാ ഫോം എന്ന ലിങ്കിലെ ഗൂഗിൾ ഫോം വഴി സ്വമേധയോ കമ്പ്യൂട്ടർ സെന്ററുകൾ വഴിയോ അപേക്ഷ സമർപ്പിക്കാം. ആധാർ കാർഡ്, യുഡിഐഡി / ഭിന്നശേഷി സർട്ടിഫിക്കറ്റ്, എസ് എസ് എൽ സി സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. അപേക്ഷ ലിങ്ക്: കൂടുതൽ വിവരങ്ങൾക്ക്:  https://www.hpwc.kerala.gov.in/https://computronsolutions.com/. ഫോൺ: 0471-2347768,  9497281896.


സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം

ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒന്നാം വർഷ ആയൂർവേദ പാരാമെഡിക്കൽ കോഴ്സുകളുടെ (ആയുർവേദ ഫാർമസിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ നഴ്സിംഗ്) സപ്ലിമെന്ററി പരീക്ഷ നവംബർ/ഡിസംബർ മാസങ്ങളിൽ നടക്കും. ഒരു വിഷയത്തിനു 110/- രൂപ നിരക്കിൽ പരീക്ഷാ ഫീസ് അടയ്ക്കണം. ഫൈനില്ലാതെ ഫീസടയ്ക്കാവുന്ന അവസാന തീയതി സെപ്റ്റംബർ 25. 25 രൂപ ഫൈനോടു കൂടി ഫീസടയ്ക്കാവുന്ന അവസാന തീയതി സെപ്റ്റംബർ 30. അപേക്ഷാ ഫാറം www.govtayurvedacollegetvm.nic.inwww.gack.kerala.gov.inwww.ayurvedcollege.ac.in നിന്നും ഡൗൺ ലോഡ് ചെയ്തു ഉപയോഗിയ്ക്കാം. കോളേജുകളിൽ നിന്നും ഫാറം ലഭിക്കും. അപേക്ഷ ഫീസ് ‘0210-03-101-98 Exam fees and Other Fees’ ശീർഷകത്തിൽ കേരളത്തിലെ ഏതെങ്കിലും സർക്കാർ ട്രഷറിയിൽ ഒടുക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ, വിദ്യാർത്ഥി കോഴ്‌സ് പഠിച്ച സ്ഥാപനങ്ങളിലെ പ്രിൻസിപ്പാൽമാർക്ക് നിശ്ചിത തീയതിക്കകം സമർപ്പിക്കണം.


ഡിസൈൻ ബിരുദംസ്‌പോട്ട് അഡ്മിഷൻ

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ഡിസൈൻ ബിരുദ (ബി ഡെസ്) പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കേരള എച്ച് എസ് ഇ ബോർഡ് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷ (10+2) അല്ലെങ്കിൽ കെടിയു അംഗീകരിച്ച തത്തുല്യമായ പരീക്ഷയിൽ 45 ശതമാനം മാർക്കോടെ വിജയിച്ച ഡിസൈൻ അഭിരുചിയുള്ളവർക്ക് അപേക്ഷിക്കാം. LBSCST, UCEED, NID, NIFT എന്നിവ നടത്തുന്ന പ്രവേശന പരീക്ഷയിലേതിലെങ്കിലും യോഗ്യത നേടിയവർക്ക് മുൻഗണന. താൽപര്യമുള്ളവർ സെപ്റ്റംബർ 8 രാവിലെ 11 മണിക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി കെഎസ്ഐഡി കൊല്ലം ചന്ദനത്തോപ്പ് ക്യാമ്പസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 0474 2719193, 2710393, www.ksid.ac.in.


The provisional second allotment list for the 2025 Pharmacy course in the state has been published on www.cee.kerala.gov.in.

The allotment list is available at the following link: https://www.cee.kerala.gov.in/keam2025/list/allot/bpharm_p2_provi.pdfIf you have any valid complaints regarding the list, please inform them via email to bpharm.cee@gmail.com before 6 PM on September 4.For more information, visit www.cee.kerala.gov.in or call 0471 2332120, 2338487.


ജിപ്മെറിൽ നഴ്സിംഗ് പഠിക്കാൻ അവസരം ഇപ്പോൾ അപേക്ഷിക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *