വളർച്ചയുടെ ചുറുചുറുക്കുള്ള രണ്ടാംഘട്ടമാണ് കൗമാരം. ഈ കാലയളവിൽ നാം കഴിക്കുന്ന ഓരോ മികച്ച ഭക്ഷണവും വരുംതലമുറയെപ്പോലും ആരോഗ്യത്തോടെ കെട്ടിപ്പടുക്കാൻ സഹായിക്കുന്ന അടിത്തറയാണ്. ഇന്നത്തെ കൗമാരക്കാർ തങ്ങളുടെ ആരോഗ്യത്തിലും ഡയറ്റിങ്ങിലുമെല്ലാം അതീവ ശ്രദ്ധാലുക്കളാണ്. ‘മെലിഞ്ഞു ഇരിക്കുക‘ എന്നതാണ് ഇന്നത്തെ പലരുടെയും പ്രധാന ലക്ഷ്യം. എന്നാൽ, ഇതിനായി പല പോഷകസമൃദ്ധമായ ഭക്ഷണങ്ങളും ഒഴിവാക്കുമ്പോൾ ഒന്നോർക്കുക—ആവശ്യത്തിന് പോഷകങ്ങൾ ശരീരത്തിന് ലഭിച്ചില്ലെങ്കിൽ, ഭാവിയിലെ അനേകം രോഗങ്ങളിലേക്കുള്ള വാതിലായിരിക്കും തുറക്കുന്നത്. കൗമാരത്തിന് കരുത്തേകാൻ സ്മാർട്ട് ഡയറ്റ് ഒരു കൗമാര പ്രായത്തിലെ കുട്ടിയുടെ ഊർജസ്വലമായ […]
വളർച്ചയുടെ ചുറുചുറുക്കുള്ള രണ്ടാംഘട്ടമാണ് കൗമാരം. ഈ കാലയളവിൽ നാം കഴിക്കുന്ന ഓരോ മികച്ച ഭക്ഷണവും വരുംതലമുറയെപ്പോലും ആരോഗ്യത്തോടെ കെട്ടിപ്പടുക്കാൻ സഹായിക്കുന്ന അടിത്തറയാണ്. ഇന്നത്തെ കൗമാരക്കാർ തങ്ങളുടെ ആരോഗ്യത്തിലും ഡയറ്റിങ്ങിലുമെല്ലാം അതീവ ശ്രദ്ധാലുക്കളാണ്. ‘മെലിഞ്ഞു ഇരിക്കുക‘ എന്നതാണ് ഇന്നത്തെ പലരുടെയും പ്രധാന ലക്ഷ്യം. എന്നാൽ, ഇതിനായി പല പോഷകസമൃദ്ധമായ ഭക്ഷണങ്ങളും ഒഴിവാക്കുമ്പോൾ ഒന്നോർക്കുക—ആവശ്യത്തിന് പോഷകങ്ങൾ ശരീരത്തിന് ലഭിച്ചില്ലെങ്കിൽ, ഭാവിയിലെ അനേകം രോഗങ്ങളിലേക്കുള്ള വാതിലായിരിക്കും തുറക്കുന്നത്.

കൗമാരത്തിന് കരുത്തേകാൻ സ്മാർട്ട് ഡയറ്റ്
ഒരു കൗമാര പ്രായത്തിലെ കുട്ടിയുടെ ഊർജസ്വലമായ ദിവസത്തിന് ആവശ്യമായ ഭക്ഷണക്രമം ഒറ്റനോട്ടത്തിൽ
-
പ്രഭാതഭക്ഷണം ഒഴിവാക്കല്ലേ: ദിവസത്തെ തുടക്കം ഊർജ്ജത്തോടെ വേണം. തലച്ചോറിന് ഉണർവേകാൻ പ്രഭാതഭക്ഷണം തീർച്ചയായും കഴിക്കണം. ഇഡ്ഡലി, ദോശ, ചപ്പാത്തി, പുട്ട് അല്ലെങ്കിൽ ഇടിയപ്പം എന്നിവയ്ക്കൊപ്പം മുട്ട, ചിക്കൻ അല്ലെങ്കിൽ പയറുവർഗങ്ങളിൽ ഏതെങ്കിലും ഒന്ന് ഉൾപ്പെടുത്തുന്നത് ഉത്തമമാണ്.
-
സമീകൃതമായ ഉച്ചഭക്ഷണം: ഉച്ചഭക്ഷണത്തോടൊപ്പം ധാരാളം പച്ചക്കറികളും പ്രോട്ടീൻ അടങ്ങിയ പയറുവർഗങ്ങൾ, മീൻ അല്ലെങ്കിൽ മുട്ട എന്നിവയും നിർബന്ധമായും ഉൾപ്പെടുത്തുക.
-
നാലുമണിയിലെ നാടൻ പലഹാരങ്ങൾ: ജങ്ക് ഫുഡുകൾക്ക് പകരം ആവിയിൽ പുഴുങ്ങിയ കൊഴുക്കട്ട, വട്ടയപ്പം, ഇലയട, വേവിച്ച പയർ, കടല, അവൽ പൊരി, അല്ലെങ്കിൽ കടലമിഠായി എന്നിവ ശീലമാക്കാം.
-
എല്ലുകളുടെ കരുത്തിന് പാൽ: ഡയറ്റിൽ പാലും പാലുൽപ്പന്നങ്ങളും ഉൾപ്പെടുത്തുന്നത് വഴി പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം ഉറപ്പുവരുത്താം.
![]()
-
സോഫ്റ്റ് ഡ്രിങ്ക്സിനോട് നോ പറയാം: വെറും ഊർജ്ജം മാത്രം നൽകി അമിതവണ്ണത്തിലേക്ക് നയിക്കുന്ന സോഫ്റ്റ് ഡ്രിങ്ക്സുകളും കൃത്രിമ പാനിയങ്ങളും ഭക്ഷണത്തോടുള്ള വിമുഖതയ്ക്ക് കാരണമാകും.
-
പഴങ്ങളും പച്ചക്കറികളും: ദിവസേനയുള്ള ഭക്ഷണത്തിൽ ഏകദേശം 200 ഗ്രാം പച്ചക്കറികളും 100 ഗ്രാം പഴവർഗങ്ങളും ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
-
വിളർച്ച അകറ്റാൻ: ശരീരത്തിൽ ഇരുമ്പിൻ്റെ കുറവ് ഉണ്ടാകാതിരിക്കാൻ ഇലക്കറികൾ, മുട്ട, ഈന്തപ്പഴം, ഉണക്കമുന്തിരി, നട്സ്, ആശാളി, എള്ള് എന്നിവ ഡയറ്റിൻ്റെ ഭാഗമാക്കുക.
-
ജങ്ക് ഫുഡുകൾ കുറയ്ക്കാം: ജങ്ക് ഫുഡുകൾ വല്ലപ്പോഴും മാത്രം കഴിക്കുക; ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ എപ്പോഴും വിവേകത്തോടെ തീരുമാനമെടുക്കുക.
-
വർണ്ണവിവിധ്യം ഭക്ഷണത്തിൽ: പലതരം ധാന്യങ്ങളും പയറുവർഗങ്ങളും വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും പ്ലേറ്റിൽ നിറയ്ക്കുക.
-
കൃത്യമായ ഇടവേളകൾ: നിരാഹാരവും അമിത ഭക്ഷണവും ഒഴിവാക്കി, കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക.
![]()
കൗമാരക്കാർ ശ്രദ്ധിക്കേണ്ട മറ്റ് പ്രധാന കാര്യങ്ങൾ
ശരീരത്തിൻ്റെ വളർച്ചയോടൊപ്പം മാനസികാരോഗ്യവും ശീലങ്ങളും ഈ പ്രായത്തിൽ വളരെ പ്രധാനമാണ്:
-
വെള്ളം കുടിക്കാൻ മറക്കരുത്: ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ഊർജ്ജം നിലനിർത്താനും ദിവസവും കുറഞ്ഞത് 2 മുതൽ 3 ലിറ്റർ വെള്ളമെങ്കിലും കുടിക്കുക. ഇടയ്ക്ക് നാരങ്ങാവെള്ളമോ മോരോ കുടിക്കുന്നതും നല്ലതാണ്.
-
മാനസിക സമ്മർദ്ദം അകറ്റാം: പഠനഭാരവും മറ്റ് ആധികളും കാരണം കൗമാരക്കാരിൽ മാനസിക സമ്മർദ്ദം കൂടാറുണ്ട്. ഇതിനായി ഇഷ്ടമുള്ള ഹോബികളിൽ ഏർപ്പെടുക, സുഹൃത്തുക്കളോടും മാതാപിതാക്കളോടും തുറന്ന് സംസാരിക്കുക.
-
ഉറക്കം വളരെ പ്രധാനം: ശരിയായ വളർച്ചയ്ക്കും തലച്ചോറിന്റെ ഉന്മേഷത്തിനും ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഗാഢമായ ഉറക്കം അത്യന്താപേക്ഷിതമാണ്. രാത്രി വൈകിയുള്ള മൊബൈൽ ഉപയോഗം ഉറക്കത്തെ കെടുത്തും.
![]()
-
വ്യായാമം ജീവിതശൈലി ആകട്ടെ: ദിവസവും കുറഞ്ഞത് അരമണിക്കൂർ ഡാൻസ്, സൈക്ലിങ്, പന്തുകളി, നീന്തൽ തുടങ്ങിയ ഏതെങ്കിലും വിനോദങ്ങളിലോ വ്യായാമങ്ങളിലോ ഏർപ്പെട്ട് ശരീരം ചുറുചുറുക്കോടെ നിലനിർത്തുക.
കൗമാരത്തിലെ ചെറിയ കരുതൽ മതി, നിങ്ങളുടെ നാളുകൾ ആരോഗ്യത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും പൂക്കാലമാക്കാൻ.
Summery:
Adolescence is a crucial second phase of growth, where proper nutrition lays the foundation for a healthy future generation. While today’s teenagers are increasingly mindful of fitness and often aim to stay slim, skipping essential nutrients in pursuit of this goal can open the door to various health issues later in life.
To maintain an energetic, vibrant, and healthy lifestyle, teenagers should follow these key guidelines:
-
Never Skip Breakfast: Kickstarts the brain with essential morning energy. Good options include idli, dosa, chapati, puttu, or idiyappam paired with egg, chicken, or pulses.
-
Balanced Lunch & Traditional Snacks: Include plenty of vegetables, proteins (fish, eggs), and pulses in lunch. Opt for healthy, traditional snacks like steamed kolukkatta, vattayappam, elayada, boiled grams, or sesame/peanut candies instead of junk food.
-
Bone Health & Hydration: Incorporate milk and dairy products for strong bones and teeth, and drink plenty of water (2–3 liters daily) to stay hydrated and flush out toxins.
-
Fruits, Vegetables & Iron-Rich Foods: Eat about 200g of vegetables and 100g of fruits daily. Prevent anemia by including iron-rich foods like leafy greens, eggs, dates, raisins, nuts, and sesame.
-
Avoid Soft Drinks & Limit Junk Food: Steer clear of sugary soft drinks that cause weight gain and loss of appetite. Eat outside food only occasionally and choose wisely.
-
Mental Well-being & Sleep: Manage stress through hobbies and open communication. Ensure 7–8 hours of quality sleep nightly while limiting late-night screen time.
-
Active Lifestyle: Make exercise a habit by engaging in at least 30 minutes of physical activity daily, such as dancing, cycling, sports, or swimming.
-