ബെംഗളൂരു: കർണാടകത്തിലെ നഴ്സിങ് കോളേജുകളിൽ വിദ്യാർത്ഥികളുടെ കുറവ് രൂക്ഷം. പ്രവേശനത്തിന്റെ ആദ്യഘട്ടം പൂർത്തിയായപ്പോൾ, 649 നഴ്സിങ് കോളേജുകളിൽ 165 എണ്ണത്തിലും ഒരു സീറ്റിൽ പോലും പ്രവേശനം നടന്നില്ല. സംസ്ഥാനത്ത് ആകെ ലഭ്യമായ 31,726 നഴ്സിങ് സീറ്റുകളിൽ 15,185 എണ്ണത്തിൽ മാത്രമാണ് വിദ്യാർത്ഥികൾ പ്രവേശനത്തിനായി തയ്യാറായിട്ടുള്ളത്. ഇതിൽത്തന്നെ പകുതിയോളം പേർ മാത്രമാണ് ഫീസ് അടച്ച് പ്രവേശനം ഉറപ്പാക്കിയത്.
ഈ വർഷം 100ൽ കൂടുതൽ പേർ പ്രവേശനം നേടിയത് വെറും രണ്ട് കോളേജുകളിൽ മാത്രമാണ്. മംഗളൂരുവിലുള്ള ഫാ. മുള്ളേഴ്സ് കോളേജ് ഓഫ് നഴ്സിങ്, കാനച്ചൂർ കോളേജ് ഓഫ് നഴ്സിങ് സയൻസസ് എന്നിവിടങ്ങളിൽ മാത്രമാണ് നൂറിലധികം വിദ്യാർഥികൾ പ്രവേശനം നേടിയത്. കൂടുതൽ കോളേജുകളിലും പ്രവേശനം വളരെ കുറവാണ്. ആകെ കോളേജുകളിൽ പകുതിയിലേറെയിലും (358) പത്തിൽ താഴെ വിദ്യാർത്ഥികൾ മാത്രമാണ് പ്രവേശനം നേടിയത്. 49 കോളേജുകളിൽ 20നും 30നും ഇടയിൽ വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്.

കർണാടകത്തിലെ സ്വകാര്യ നഴ്സിങ് കോളേജുകളിലെ 80% സീറ്റുകളിലേക്കും പ്രവേശനം നടത്തുന്നത് സർക്കാരാണ്, കർണാടക എക്സാമിനേഷൻ അതോറിറ്റി വഴിയാണ് ഈ നടപടികൾ. ബാക്കിയുള്ള 20% സീറ്റുകൾ മാനേജ്മെന്റുകൾ നേരിട്ട് നികത്തുന്നു. സർക്കാർ നടത്തുന്ന 80% സീറ്റുകളിൽ 20% സർക്കാർ ക്വാട്ടയിലുള്ളതാണ്, ബാക്കി 60% സ്വകാര്യ ക്വാട്ട സീറ്റുകളാണെങ്കിലും പ്രവേശനം സർക്കാർ തന്നെയാണ് നടത്തുന്നത്. മുൻവർഷങ്ങളിൽ പശ്ചിമ ബംഗാളിൽനിന്ന് ധാരാളം വിദ്യാർത്ഥികൾ കർണാടകത്തിലെ നഴ്സിങ് കോളേജുകളിൽ പഠിക്കാൻ എത്തിയിരുന്നു. എന്നാൽ, ഇപ്പോൾ കൊൽക്കത്തയിലടക്കം കൂടുതൽ നഴ്സിങ് കോളേജുകൾ വന്നതോടെ കർണാടകത്തിലേക്കുള്ള വിദ്യാർത്ഥികളുടെ വരവ് കുറഞ്ഞു. ഇതാണ് സംസ്ഥാനത്ത് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിന്റെ പ്രധാന കാരണം. നിലവിൽ, കർണാടകത്തിലെ നഴ്സിങ് വിദ്യാർത്ഥികളിൽ ഭൂരിഭാഗവും കേരളം, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
English Summary: Shortage of Nursing Students in Karnataka
Nursing colleges in Karnataka are facing a significant shortage of students. After the first phase of admissions, 165 out of 649 colleges have not admitted a single student.
Out of 31,726 available seats, only 15,185 students have shown interest, and less than half of them have secured their admission by paying the fees. Only two colleges, Father Muller’s College of Nursing and Kanachur College of Nursing Sciences in Mangaluru, have enrolled more than 100 students.
Most colleges have very low enrollment. In 358 colleges, fewer than 10 students have been admitted, while 49 colleges have between 20 and 30 students.In private nursing colleges in Karnataka, the government handles admissions for 80% of the seats, while the remaining 20% are filled by the management.Previously, a large number of students from West Bengal used to study here. However, with the establishment of more nursing colleges in Kolkata and other parts of West Bengal, the number of students coming to Karnataka has dropped. Currently, most nursing students in the state are from Kerala, Nepal, and Bhutan.
ഇൻ്റേൺഷിപ്പിന് അവസരം.. പ്രതിമാസം 25000 രൂപ !