തൻ്റെ ഉത്തരക്കടലാസിൽ മൂന്നാംക്ലാസുകാരൻ കുറിച്ചിട്ട, പരസ്പര ബഹുമാനത്തിൻ്റെ വലിയ പാഠം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിന് തലശ്ശേരി ഒ ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ. യു പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥി അഹാൻ അനൂപ് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാവുന്നത്.
‘ബലൂണ്‍ ചവിട്ടിപ്പൊട്ടിക്കല്‍’ മത്സരത്തിന്റെ നിയമാവലി നല്‍കിയ ശേഷം സമാനമായി വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയ്യാറാക്കാനായിരുന്നു ചോദ്യം. ‘സ്പൂണും നാരങ്ങയും’ മത്സരത്തിന്റെ നിയമാവലിയാണ് അഹാന്‍ അനൂപ് തയ്യാറാക്കിയത്. മത്സരവുമായി ബന്ധപ്പെട്ട നാല് നിയമങ്ങള്‍ക്ക് പിന്നാലെ അഞ്ചാമതായാണ് ‘ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്’ എന്നുകൂടെ അഹാന്‍ ചേര്‍ത്തത്.’ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്…’. ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സില്‍ പകര്‍ത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങളെന്ന് മന്ത്രി ഫേസ്ബുക്ക് പേജിൽ കുറിച്ചു. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിനു കീഴിൽ അഹാന് അഭിനന്ദനമേകി നിരവധി പേരാണ് രംഗത്തെത്തുന്നത്.

600 വർഷത്തിനു ശേഷം സജീവമായ ക്രഷെനിനിക്കോവ് അഗ്നിപർവതത്തിൻ്റെ വിശേങ്ങൾ അറിയാം
എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ ഈ ലിങ്കിൽ ലഭിക്കും