ടെറ്റ്: കേരളം പുനപ്പരിശോധനാ ഹരജി നല്‍കും

Image Courtesy:Pexels
0 0
Read Time:6 Minute, 4 Second

തിരുവനന്തപുരം: അധ്യാപക നിയമനത്തിന് ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) യോഗ്യത നിര്‍ബന്ധമാക്കിയ സുപ്രിംകോടതി വിധിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവില്‍ സര്‍വിസിലുള്ള അധ്യാപകര്‍ക്കും വിധി ബാധകമാക്കിയ സാഹചര്യത്തില്‍, കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വിധി പുനപ്പരിശോധിക്കണമെന്നോ വ്യക്തതവരുത്തണമെന്നോ ആവശ്യപ്പെട്ടാകും ഹരജി നല്‍കുക. സുപ്രിംകോടതി പരിശോധിച്ചിട്ടുള്ളത് കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങളും ചട്ടങ്ങളുമാണെന്നും ഈ സങ്കീര്‍ണമായ സാഹചര്യം മറികടക്കാന്‍, കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യവും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അധ്യാപക സ്ഥാനക്കയറ്റവും പുതിയ നിയമനങ്ങള്‍ ഉള്‍പ്പെടെ കാര്യങ്ങളും സങ്കീര്‍ണമാകുന്ന സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു.


സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം: അദാലത്ത് സംഘടിപ്പിക്കും

തിരുവനന്തപുരം: സ്‌കൂളുകളിലെ ഭിന്നശേഷി നിയമനങ്ങളുമായി ബന്ധപ്പെട്ട് ഇനിയും പരിഹരിക്കപ്പെടാത്ത പരാതികള്‍ പരിഗണിക്കുന്നതിനായി നവംബര്‍ 10നകം സംസ്ഥാനതല അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 30നകം സംസ്ഥാനതല സമിതിയുടെ കണ്‍വീനറായ വിദ്യാഭ്യാസ ഡയരക്ടര്‍ക്ക് സമര്‍പ്പിക്കാം. നേരത്തേ ഭിന്നശേഷി നിയമനത്തിനായി സുപ്രിംകോടതി ഉത്തരവ് പ്രകാരം ജില്ലാതല സമിതികള്‍ രൂപീകരിച്ചിരുന്നു. ഈ സമിതികള്‍ പരിശോധിച്ച ശേഷവും നിലനില്‍ക്കുന്ന പരാതികള്‍ പരിഗണിക്കുന്നതിനായാണ് സംസ്ഥാനതല അദാലത്ത് സംഘടിപ്പിക്കുന്നത്.


പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ

തിരുവനന്തപുരം: പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം പ്രത്യേക പിന്തുണ നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്‌കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഉത്തരക്കടലാസുകള്‍ ഇന്നു വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യണം. നാളെയ്ക്കും 20നും ഇടയില്‍ ക്ലാസ് പി.ടി.എ വിളിച്ചുചേര്‍ക്കണം. സബ്ജക്ട് കൗണ്‍സില്‍, സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അധിക പഠനപിന്തുണ നല്‍കുന്നതിനുള്ള കാര്യങ്ങള്‍ ആലോചിച്ച് ആക്ഷന്‍ പ്ലാന്‍ തയാറാക്കണം. താഴ്ന്ന ഗ്രേഡുകളിലുള്ള കുട്ടികളുടെ നിലവാരം മനസിലാക്കി ഡയറ്റ്, എസ്.എസ്.കെ. വിദ്യാഭ്യാസ ഓഫിസര്‍ തുടങ്ങിയവര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി പഠനപിന്തുണ നല്‍കണം. ഈ പ്രവര്‍ത്തനങ്ങളുടെ സമഗ്ര റിപ്പോര്‍ട്ട് എസ്.എസ്.കെ. പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ക്ക് നല്‍കണം. എ.ഇ.ഒ., ഡി.ഇ.ഒ. എന്നിവര്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ 25നകം ഡി.ഡി.ഇ.മാര്‍ക്ക് കൈമാറണം. ഡി.ഡി.ഇ.മാര്‍ ഈ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് 30നകം പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ക്ക് നല്‍കണം. നിരന്തര മൂല്യനിര്‍ണയം കുട്ടികളുടെ കഴിവുകള്‍ക്കനുസരിച്ച് മാത്രമാണ് നല്‍കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. എല്ലാ അധ്യാപകര്‍ക്കും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് (സി.ആര്‍.) രേഖപ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്. അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്യും. നിലവില്‍ പ്രധാനാധ്യാപകര്‍ക്ക് മാത്രമാണ് സി.ആര്‍. ബാധകമാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.


Thiruvananthapuram: The government has decided to file a review petition against the Supreme Court’s verdict making the Teachers’ Eligibility Test (TET) mandatory for teacher appointments. Education Minister V. Sivankutty stated that the verdict, which also makes TET applicable to teachers currently in service, would have significant repercussions on Kerala’s education sector. The petition will seek a review or clarification of the judgment. The Minister also mentioned that the state government is urging the central government to enact legislation to overcome this complex situation, as the Supreme Court’s decision was based on central government laws and regulations. The Minister added that the state’s teacher promotions and new appointments are becoming complicated in light of the verdict.


ഇന്ത്യ വികസിപ്പിച്ചെടുത്ത വിക്രം 32 ബിറ്റിൻ്റെ വിശേഷങ്ങൾ 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *