പത്താംക്ലാസിനൊപ്പം എൻട്രൻസ് പരിശീലനവും;പ്രവേശന പരീക്ഷ അഞ്ചിന്

Representative image. Courtesy : Pexels.
0 0
Read Time:10 Minute, 20 Second

പാലാ ബ്രില്യന്റിന്റെ ഇന്റഗ്രേറ്റഡ്, ഫൗണ്ടേഷന്‍ പ്രോഗ്രാം പ്രവേശനപരീക്ഷ അഞ്ചിന്

കോട്ടയം: പ്ലസ് വണ്‍, പ്ലസ്ടു പഠന ത്തോടൊപ്പം എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീ ക്ഷകളുടെ പരിശീലനത്തിനായി ഇപ്പോള്‍ 10ാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് കേരളത്തിലെ വിവിധ സെന്ററുകളില്‍ പാലാ ബ്രില്യന്റ് നടത്തുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്കും, അഞ്ചുമുതല്‍ ഒന്‍പതുവരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബ്രില്യന്റ് ഫൗണ്ടേഷന്‍ പ്രോഗ്രാമിലേക്കുമുള്ള പ്രവേശനപരീക്ഷ ഒക്ടോബര്‍ അഞ്ചിന് നടക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ബെംഗളൂരു, ദുബായ്,ഖത്തര്‍ എന്നിവിടങ്ങളിലെ വി വിധകേന്ദ്രങ്ങളിലും പരീക്ഷയെഴുതാം. ഐ.ഐ.ടി, എയിംസ് ഇന്റഗ്രേറ്റഡ് പ്രവേശന പരീക്ഷ യിലെ ആദ്യറാങ്കിന് 10 ലക്ഷം രൂപയും രണ്ടാംറാങ്കിന് അഞ്ചുല ക്ഷം രൂപയും നല്‍കും. മുന്‍നിരക്കാരായ കുട്ടികള്‍ക്ക് സൗജന്യപഠനത്തിന് അവസരവും നല്‍കും.പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുനേടുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രില്യന്റ്് സ്റ്റുഡന്റ് മൈത്രി സ്‌കീമില്‍ ഉള്‍പ്പെടുത്തി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും.

2026 നീറ്റ് പരീക്ഷയില്‍ സ്‌കോര്‍ മെച്ചപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പുതിയ റിപ്പീറ്റേഴ്‌സ് ബാച്ച് സെപ്റ്റംബര്‍ 25ന് ഓഫ്‌ലൈനായും ഓണ്‍ ലൈനായും ആരംഭിക്കും.പ്ലസ്ടു മാര്‍ക്കിന്റെയും 2025 വര്‍ഷത്തെ നീറ്റ് സ്‌കോറിന്റെയും അടിസ്ഥാനത്തില്‍ ട്യൂഷന്‍ ഫീസും ഹോസ്റ്റല്‍ ഫീസും ഉള്‍പ്പെടെ 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പോടെ പഠിക്കാനും അവസരമുണ്ട്.

വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.brilliantpala. org.ഫോണ്‍: 04822206100, 2060800.


An etnrance examination for Brilliant Pala’s integrated program will be held on October 5th. This program is for students currently in 10th grade who wish to prepare for engineering and medical etnrance exams alongside their Plus One and Plus Two studies. Brilliant Pala is also offering its Foundation Program for students in grades 5 to 9.The etnrance exam can be taken at various centers across all ditsricts in Kerala, as well as in Bengaluru, Dubai, and Qatar. For the IIT and AIIMS integrated etnrance examination, a prize of ?10 lakh will be awarded to the first rank holder and ?5 lakh to the second rank holder. Top-ranking students will also have the opportuntiy for free education.Scholarships will be provided under the Brilliant Student Matiri Scheme to financially backward but deserving students who achieve high ranks in the etnrance examination.A new repeaters batch will commence on September 25th, both offline and online, for students aiming to improve their scores in the 2026 NEET exam. There’s also an opportuntiy to study with up to 100% scholarship, covering tuition and hostel fees, based on Plus Two marks and NEET scores from 2025.For more information and regitsration, please visit www.brilliantpala.org or call 04822206100, 2060800.


വിദ്യാഭ്യാസ വാർത്തകൾ  12-09-2025

ക്വിസ് പ്രസ്സ്-2025: രജിസ്‌ട്രേഷൻ ആരംഭിച്ചു

കേരള മീഡിയ അക്കാദമി ഹയർസെക്കന്ററി- കോളേജ് വിദ്യാർഥികൾക്ക് വേണ്ടി സംസ്ഥാന തലത്തിൽ ക്വിസ് പ്രസ്- 2025 എന്ന പ്രശ്നോത്തരി  സംഘടിപ്പിക്കുന്നു. ക്വിസ് പ്രസ്സിന്റെ നാലാം എഡിഷനാണിത്. മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരു ലക്ഷം രൂപയുമാണ് ഒന്നാം സമ്മാനം. മത്സരം ദൂരദർശനിലും ജീവൻ ടിവിയിലും സംപ്രേഷണം ചെയ്യും.  പ്രശസ്ത ക്വിസ് മാസ്റ്റർ ജി എസ് പ്രദീപ്  മത്സരം നയിക്കും. ഒരു കോളേജിൽ നിന്നും രണ്ടുപേർ അടങ്ങുന്ന എത്ര ടീമുകൾക്ക് വേണമെങ്കിലും പങ്കെടുക്കാം. 22 വയസ്സാണ് ഉയർന്ന പ്രായപരിധി.
സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ നടക്കുന്ന കേരള മീഡിയ അക്കാദമി ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരളയുടെ ഭാഗമായാണ് ക്വിസ് പ്രസ് മത്സരം സംഘടിപ്പിക്കുന്നത്.
സെപ്തംബർ 30ന് രാവിലെ 11ന് തിരുവനന്തപുരം വൈലോപ്പിള്ളി ഭവനിൽ  പ്രാഥമിക മത്സരങ്ങൾ നടക്കും. ഒക്ടോബർ 1ന് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വെച്ചായിരിക്കും ഫൈനൽ മത്സരം. രണ്ടാം സ്ഥാനക്കാർക്ക് 60,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും, മൂന്നാം സ്ഥാനക്കാർക്ക് 30,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും.
മത്സരത്തിൽ പങ്കെടുക്കുന്നതിന് ഗൂഗിൾ ഫോം ലിങ്ക് https://forms.gle/q7AFgqDqg8cB6KoL9 വഴി സെപ്തംബർ 25 വൈകിട്ട് 5 മണിക്കകം ടീം രജിസ്ട്രേഷൻ നടത്തണം. വിശദാംശങ്ങൾക്ക്: 0484- 2422275, 0471-2726275, 9633214169


ബി.ടെക് സ്പോട്ട് അഡ്മിഷൻ

ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് സെപ്റ്റംബർ 15 ഉച്ചയ്ക്ക് 1 മണിക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. കീം റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കും അല്ലാത്തവർക്കും പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് : www.sctce.ac.in.


ഐടിഐ പ്രവേശനം

കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐയിൽ ഒഴിവുള്ള ട്രേഡുകളിലേക്ക് അഡ്മിഷൻ നടത്തുന്നു. ടെക്നിഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റം, ഡെസ്ക്ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റർ, സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്, കംപ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ്, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്) ട്രേഡുകളിലാണ് ഒഴിവുകൾ. സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും (ഒറിജിനൽ ടി സി ഉൾപ്പെടെ) സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. ഫോൺ : 9744900536.


സ്പോട്ട് അഡ്മിഷൻ

മൂന്നാർ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 15 ന് സ്പോട്ട് അഡ്മിഷൻ നടക്കും. താൽപര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഓഫീസിൽ ഹാജരാകണം. കീം എഴുതാത്തവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9447570122, 9061578465, www.cemunnar.ac.in.

പഞ്ചവത്സര എൽ.എൽ.ബി ഓപ്ഷൻ സമർപ്പിക്കാം

കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2025-26 ലെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി നടത്തിയ വേക്കന്റ് സീറ്റ് അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in വെബ്സൈറ്റിൽ ആരംഭിച്ചു. യോഗ്യരായ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ സെപ്റ്റംബർ 15 ഉച്ചയ്ക്ക് 1 മണി വരെ രജിസ്റ്റർ ചെയ്യാം. സ്ട്രേ വേക്കൻസി അലോട്ട്മെന്റ് രജിസ്ട്രേഷൻ ഫീസ്, മറ്റു നിബന്ധനകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471-2332120, 2338487.


ത്രിവത്സര എൽ.എൽ.ബി ഓപ്ഷൻ സമർപ്പിക്കാം

കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2025-26 ലെ ത്രിവത്സര എൽ.എൽ.ബി. കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിനായി നടത്തിയ വേക്കന്റ് സീറ്റ് അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in വെബ്സൈറ്റിൽ ആരംഭിച്ചു. യോഗ്യരായ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ സെപ്റ്റംബർ 15 ഉച്ചയ്ക്ക് 1 മണി വരെ രജിസ്റ്റർ ചെയ്യാം. സ്ട്രേ വേക്കൻസി അലോട്ട്മെന്റ് രജിസ്ട്രേഷൻ ഫീസ്, മറ്റു നിബന്ധനകൾ എന്നിവ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471-2332120, 2338487.


ഫാർമസി പ്രവേശനം;മൂന്നാംഘട്ട അലോട്ട് മെൻ്റ് രജിസ്ട്രേഷൻ തുടങ്ങി  

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *