പ്രവാസി വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് വഴിതുറക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പദ്ധതി ‘ഡാസ’ (DASA-Direct Admission of Students Abroad)യിലേക്ക് അപേക്ഷ ക്ഷണിച്ചു.വിദേശ പൗരന്മാർ, വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർ, എൻ.ആർ.ഐ, പി.ഐ.ഒ, ഒ.സി.ഐ വിഭാഗങ്ങളിൽപെട്ട വിദ്യാർഥികൾക്കാണ് അവസരം., .നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി ), സ്‌കൂൾ ഓഫ് പ്ലാനിങ് & ആർക്കിടെക്ചർ (എസ്.പി.എ), മറ്റ് മുൻനിര സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയിലാണ് പ്രവേശനം ലഭിക്കുക.
കേരളത്തിൽ കോഴിക്കോട് എൻ.ഐ.ടിയിലും കോട്ടയം ഐ.ഐ.ഐ.ടിയിലും ‘ഡാസ’ വഴി സീറ്റുകളുണ്ട്. എൻ.ഐ.ടി റൂർക്കല ക്കാണ് ഡാസ 2025 ന്റെ പ്രവേശന ചുമതല.പ്രോഗ്രാമുകൾവിവിധ ബി.ടെക് പ്രോഗ്രാമുകൾ ,ഇന്റഗ്രേറ്റഡ് എം.ടെക്, ഇന്റഗ്രേറ്റഡ് എം.ബി.എ (ബി.ടെക് – എം.ബി.എ ) , ബി. ആർക്ക്, ബി.പ്ലാൻ തുടങ്ങിയ പ്രോഗ്രാമുകൾക്കാണ് പ്രവേശനം ലഭിക്കുക. മൂന്ന് കാറ്റഗറിലായാണ് പ്രവേശനം.സാർക്ക്, നോൺ സാർക്ക് രാജ്യങ്ങളിൽ പഠിക്കുന്നവർക്കുള്ള പ്രവേശനത്തിന് പുറമെ യു.എ.ഇ, സഊദി അറേബ്യ, ഖത്തർ,ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ, ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി സി.ഐ.ഡബ്ല്യു.ജി (CIWG-Children of Indian Workers in Gulf Countries) കാറ്റഗറിയുമുണ്ട്. ‘ഡാസ’ സീറ്റുകളുടെ 5 ശതമാനം സീറ്റുകൾ ഈ സ്‌കീം വഴിയാണ് നികത്തുന്നത്.

യോഗ്യത
പ്ലസ് ടു വരെയുള്ള പഠനത്തിന്റെ അവസാന എട്ടു വർഷത്തിനിടെ, രണ്ടു വർഷമെങ്കിലും വിദേശത്തു പഠിക്കുകയും പ്ലസ് ടു പരീക്ഷ വിദേശത്ത് നിന്ന് വിജയിക്കുകയും ചെയ്യണമെന്നും നിബന്ധനയുണ്ട്.മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയോടൊപ്പം കെമിസ്ട്രി, ബയോടെക്‌നോളജി, കംപ്യൂട്ടർ സയൻസ്, ബയോളജി എന്നിവയിലൊന്നും പഠിച്ച് 75 ശതമാനം മാർക്കോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. 2025 സെപ്റ്റംബർ 30 നകം അപേക്ഷാ യോഗ്യത തെളിയിക്കണം.ആർക്കിടെക്ചർ പ്രവേശനം തേടുന്നവർ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് ,കെമിസ്ട്രി വിഷയപഠിച്ച് 75 ശതമാനം ( 7.5 സി.ജി.പി.എ) മാർക്കോടെ പ്ലസ് ടു വിജയിച്ചിരിക്കണം. വിദേശത്തുവച്ച് മൂന്ന് വർഷ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും ബി.ആർക്കിന് അപേക്ഷിക്കാം. മാത്തമാറ്റിക്‌സ് പഠിച്ച് 75 ശതമാനം മാർക്കോടെ പ്ലസ് ടു പൂർത്തിയാക്കിയവർക്ക് ബി.പ്ലാൻ പ്രവേശനത്തിന് അപേക്ഷിക്കാം.അപേക്ഷകർ ജെ.ഇ.ഇ മെയിൻ 2025 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കണം.
സി.ഐ.ഡബ്ല്യു.ജി കാറ്റഗറിക്കാരുടെ രക്ഷിതാക്കളിൽ ഒരാളെങ്കിലും 2025 ലെ ഏതെങ്കിലും തീയതി വരെ വിദേശത്ത് ജോലി ചെയ്യുന്നവരായിരിക്കുകയും വേണം.അപേക്ഷdasanit.org വഴി നാളെവരെ അപേക്ഷ നൽകാം. എൻ.ഐ.ടികളിലും ഐ.ഐ.ഇ.എസ്.ടി ഷിബ്പൂറിലും സി.ഐ.ഡബ്ല്യു.ജി കാറ്റഗറി വഴി പ്രവേശനം ലഭിക്കുന്നവർക്ക് 1,25000 രൂപയാണ് വാർഷിക ഫീസ്. രജിസ്‌ട്രേഷൻ ഫീസായി 300 ഡോളറും അടയ്ക്കണം. മറ്റു സ്ഥാപനങ്ങളിലെ ഫീസ് വ്യത്യസ്തമായേക്കാം. ഡാസ സ്‌കീമിൽ പ്രവേശനം നേടുന്നവർ ഉയർന്ന ഫീസ് അടക്കേണ്ടതുണ്ട്. സാർക്ക് രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് 4000 ഡോളറും, നോൺ സാർക്ക് രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് 8000 ഡോളറുമാണ് വാർഷിക ഫീസ്. പുറമ രജിസ്‌ട്രേഷൻ ഫീസ് 300 ഡോളറും.
Important Links
- Important information on candidature restoration for all who lost their candidature during JoSAA-2025 due to non-fulfilment of minimum percentage of marks
- Seat Matrix for DASA 2025
- Tentative Seat Vacancy for CSAB Special Rounds 2025
- Schedule of DASA and CSAB Special Counselling 2025
- Special Eligibility Criteria / Restrictions in various Institutions/Academic Programs of NIT+ System for CSAB Special
- Public Notice for Restoration of Category
- Special Eligibility Criteria / Restrictions in various Institutions/Academic Programs of NIT+ System for DASA UG
- List of Verification Center (VC) for each Participating Institute (PI)
- DASA (UG) 2024 Closing Ranks
- FAQs for students applying for DASA-UG 2025 (Updated on 18.07.2025 )
- FAQs on CSAB-Special Rounds 2025 (Updated on 18.07.2025)
- CSAB Special Opening and Closing Ranks of Previous Year