സെപ്റ്റംബർ 12 ലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ അറിയിപ്പുകൾ
ബി.ടെക് സ്പോട്ട് അഡ്മിഷൻ
ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് സെപ്റ്റംബർ 15 ഉച്ചയ്ക്ക് 1 മണിക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. കീം റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കും അല്ലാത്തവർക്കും പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് : www.sctce.ac.in.
സർട്ടിഫിക്കറ്റ് പരിശോധന
പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കൻഡറി വിഭാഗം എച്ച്.എസ്.എസ്.ടി ജൂനിയർ ഇക്കണോമിക്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലെ തസ്തികമാറ്റ നിയമനത്തിനുവേണ്ടി സെപ്റ്റംബർ 15 ന് നടത്താനിരുന്ന സർട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബർ 20 ലേക്ക് മാറ്റി. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് അനുബന്ധ രേഖകളുമായി എത്തിചേരണം.
ഐടിഐ പ്രവേശനം
കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐയിൽ ഒഴിവുള്ള ട്രേഡുകളിലേക്ക് അഡ്മിഷൻ നടത്തുന്നു. ടെക്നിഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റം, ഡെസ്ക്ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റർ, സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്, കംപ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ്, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്) ട്രേഡുകളിലാണ് ഒഴിവുകൾ. സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും (ഒറിജിനൽ ടി സി ഉൾപ്പെടെ) സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. ഫോൺ : 9744900536.
സ്പോട്ട് അഡ്മിഷൻ
മൂന്നാർ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 15 ന് സ്പോട്ട് അഡ്മിഷൻ നടക്കും. താൽപര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഓഫീസിൽ ഹാജരാകണം. കീം എഴുതാത്തവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9447570122, 9061578465, www.cemunnar.ac.in.
പഞ്ചവത്സര എൽ.എൽ.ബി : ഓപ്ഷൻ സമർപ്പിക്കാം
കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2025-26 ലെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി നടത്തിയ വേക്കന്റ് സീറ്റ് അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in വെബ്സൈറ്റിൽ ആരംഭിച്ചു. യോഗ്യരായ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ സെപ്റ്റംബർ 15 ഉച്ചയ്ക്ക് 1 മണി വരെ രജിസ്റ്റർ ചെയ്യാം. സ്ട്രേ വേക്കൻസി അലോട്ട്മെന്റ് രജിസ്ട്രേഷൻ ഫീസ്, മറ്റു നിബന്ധനകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471-2332120, 2338487.
ത്രിവത്സര എൽ.എൽ.ബി : ഓപ്ഷൻ സമർപ്പിക്കാം
കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2025-26 ലെ ത്രിവത്സര എൽ.എൽ.ബി. കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിനായി നടത്തിയ വേക്കന്റ് സീറ്റ് അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in വെബ്സൈറ്റിൽ ആരംഭിച്ചു. യോഗ്യരായ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ സെപ്റ്റംബർ 15 ഉച്ചയ്ക്ക് 1 മണി വരെ രജിസ്റ്റർ ചെയ്യാം. സ്ട്രേ വേക്കൻസി അലോട്ട്മെന്റ് രജിസ്ട്രേഷൻ ഫീസ്, മറ്റു നിബന്ധനകൾ എന്നിവ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471-2332120, 2338487.
പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു.
സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളിലെ 202526 വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ & പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ www.lbscentre.kerala.gov.inഎന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷാര്‍ത്ഥികള്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇവ പരിശോധിക്കേണ്‍ണ്ടതും ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി 16.09.2025, 5 മണി വരെയുമാണ്. പുതിയ ക്ലെയിമുകള്‍ (അവകാശവാദങ്ങള്‍) നല്‍കുവാന്‍ സാധിക്കുകയില്ല. വിവരങ്ങള്‍ പരിശോധിച്ച് വരൂത്തേണ്‍ണ്ടുന്ന മാറ്റങ്ങള്‍ ഉണ്‍െണ്‍ണ്ടങ്കില്‍ അത് വരുത്താത്തതും ആവശ്യപ്പെട്ടിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യാത്തതും കാരണമുള്ള അനന്തരഫലങ്ങള്‍ക്കു അപേക്ഷാര്‍ത്ഥികള്‍ തന്നെയാകും ഉത്തരവാദി. ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കപ്പെടുന്നതായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 04712560361, 362, 363, 364 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Law Colleges in Kerala; Complete List Here !