സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ, ഒളിമ്പിക്സ് തിരുവനന്തപുരത്ത്

Minister V Sivankutty
0 0
Read Time:6 Minute, 38 Second

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശ്ശൂരിലും സ്‌കൂള്‍ ഒളിമ്പിക്‌സ് തിരുവനന്തപുരത്തും സംഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ടിടിഐ,പി പി ടി ടി ഐ കലോത്സവം വയനാട്ടിലും സംസ്ഥാന അധ്യാപക അവാര്‍ഡ്, സ്‌കൂള്‍ പെര്‍ഫോമന്‍സ് അവാര്‍ഡ് വിതരണ ചടങ്ങുകള്‍ തിരുവനന്തപുരത്തും സംഘടിപ്പിക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്തും ശാസ്‌ത്രോത്സവം പാലക്കാട്ടും ദിശ ഹയര്‍ സ്റ്റഡീസ് എക്‌സ്‌പോ ആന്‍ഡ് ഇന്റര്‍നാഷണല്‍ കരിയര്‍ കോണ്‍ക്ലേവ് കോട്ടയത്തും സംഘടിപ്പിക്കപ്പെടും.

Image Courtesy:Pexels

പുതിയ സമയ.ക്രമത്തിന് അംഗീകാരം  

സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് യോഗത്തില്‍ അംഗീകാരമായി. രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15 വരെയാണ് സ്‌കൂള്‍ സമയം. സ്‌കൂള്‍ ഉച്ചഭക്ഷണം പുതുക്കിയ മെനു അനുസരിച്ച് വിതരണം ചെയ്യുന്നതിനുള്ള പാചക ചെലവ് വര്‍ദ്ധിപ്പിച്ചു നല്‍കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കാം എന്ന് മന്ത്രി അറിയിച്ചു. അതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഏതെങ്കിലും വിഹിതം ലഭ്യമാകുമോ എന്ന കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കാമെന്നും മന്ത്രി വ്യക്തമാക്കി. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് സംഘടനകള്‍ പിന്തുണ അറിയിച്ചു. സ്‌കൂളുകളുടെ ടേം പരീക്ഷകളും യൂണിറ്റ് പരീക്ഷകളും തുടരുന്നതാണ് ഉചിതം എന്ന അധ്യാപക സംഘടനകളുടെ ആവശ്യം യോഗം അംഗീകരിച്ചു. ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍, വിഎച്ച്എസ്ഇ ട്രാന്‍സ്ഫര്‍ നടത്തുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉടന്‍ പരിഹരിച്ച് സ്ഥലംമാറ്റം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഒഴിവുള്ള നാല് തസ്തികകളിലേക്ക് അടിയന്തര നിയമനം നടത്തും. കുട്ടികളുടെ യുഐഡി സംബന്ധിച്ച സാങ്കേതിക പ്രശ്‌നം പരിശോധിക്കുകയും തസ്തിക നിര്‍ണയത്തിന് നിശ്ചയിച്ചിരിക്കുന്ന തിയതിക്ക് ശേഷം ലഭ്യമായ യുഎഡികളുടെ എണ്ണം കൂടി പരിഗണിക്കുന്ന കാര്യം ഉടന്‍ തീരുമാനിക്കും. കായികാധ്യാപകരുടെ തസ്തികനിര്‍ണയം സംബന്ധിച്ച് 2017 ല്‍ നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ ഉത്തരവ് പുന:സ്ഥാപിക്കുന്നതിനും വിദ്യാര്‍ത്ഥി, കായികാധ്യാപക അനുപാതം 1:500 എന്നതില്‍ നിന്ന് 1:300 ആക്കി മാറ്റുന്ന കാര്യവും ഹയര്‍സെക്കന്‍ഡറി മേഖലയിലും എല്‍ പി വിഭാഗത്തിലും കായികാധ്യാപകരെ അനുവദിക്കുന്ന കാര്യവും അടിയന്തരമായി പരിശോധിക്കും.

Image Courtesy:Pexels

അധ്യാപകദിന ആചരണവും അവാര്‍ഡ് വിതരണവും സംഘടിപ്പിക്കുന്നതിന് തിരുവനന്തപുരം സ്ഥിരം വേദിയാക്കും. ഈ വര്‍ഷം അധ്യാപക ദിനാചരണ ചടങ്ങ് സെപ്റ്റംബര്‍ 5 തിരുവോണം ആയതിനാല്‍ സെപ്റ്റംബര്‍ 9 ലേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു. വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, കുട്ടികളുടെ മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ എല്ലാ അധ്യാപകര്‍ക്കും കൗണ്‍സിലിങ്ങില്‍ പരിശീലനം നല്‍കും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടും. എസ് എസ് കെ യില്‍ ജോലിചെയ്യുന്ന ഏഴായിരത്തോളം വരുന്ന ജീവനക്കാര്‍ക്ക് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതം ലഭ്യമാകാത്തതുമൂലം കൃത്യമായി ശമ്പള വിതരണം നടത്തുന്നതിന് സാധിക്കുന്നില്ല. ഈ പ്രശ്‌നം മന്ത്രിസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് ശാശ്വത പരിഹാരം കാണുന്നതിനു ശ്രമം നടത്തും. ഒപ്പം കേന്ദ്രവിഹിതമായ 1444.49 കോടി രൂപ ലഭ്യമാക്കുന്നതിന് നിയമപരമായ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. പുതുതായി സ്‌കൂളുകളിലേക്ക് വന്നുചേര്‍ന്ന കുട്ടികള്‍ക്ക് കൂടി പാഠപുസ്തകം വിതരണം ചെയ്യുന്നതിനായി നടപടികള്‍ ത്വരിതപ്പെടുത്തും.

202526 ലെ വിദ്യാഭ്യാസ കലണ്ടര്‍ അധ്യാപക സംഘടനകളുടെ യോഗത്തില്‍ പ്രകാശനം ചെയ്തു. സംസ്ഥാനത്തെ 42 അധ്യാപക സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി ഐ എ എസ്, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ.ആര്‍ കെ ജയപ്രകാശ്, അഡീഷണല്‍ ഡിജി മാരായ ആര്‍ ഷിബു, സി എ സന്തോഷ്, ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ അക്കാദമിക് ഷാജിദ, സെക്രട്ടറിയേറ്റിലെയും വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Download SCERT TEXT Books Now.Click Herala 

വിപണിയിൽ കുട്ടികളുടെ ഹൃദയം കീഴടക്കിയ ഉൽപന്നങ്ങൾ ഇതാ…… !! മടിക്കാതെ ക്ലിക്കൂ… !

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *