
ഓണപ്പരീക്ഷയിൽ അടിമുടി മാറ്റം;മാതൃകാ ചോദ്യങ്ങൾ ഇതാ..
തിരുവനന്തപുരം :സംസ്ഥാനത്ത് ഈ വർഷത്തെ ഓണപ്പരീക്ഷ മുതൽ പരീക്ഷാ ചോദ്യപേപ്പറിൽ അടിമുടി മാറ്റം കൊണ്ടുവരുന്നതിനുള്ള നീക്കങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഒന്ന് മുതൽ 10വരെ ക്ലാസ്സിലെ ചോദ്യപേപ്പറുകൾ അടിമുടിമാറും. സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായുള്ള പരിഷ്കരണം ഓണപ്പരീക്ഷ മുതൽ നടപ്പിലാക്കും. വിശകലന സ്വഭാവത്തിലാകും കൂടുതൽ ചോദ്യവും. ഒന്ന്, രണ്ട് ക്ലാസുകളിൽ ഗണിതത്തിന് പ്രത്യേക ചോദ്യപേപ്പറുണ്ടാകും.മൂന്ന് മുതൽ 10വരെ ക്ലാസുകളിൽ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യവും ഉൾപ്പെടുത്തി. എൽപി, യുപി വിഭാഗങ്ങൾക്ക് 20 ശതമാനവും ഹൈസ്കൂൾ തലത്തിൽ 10 ശതമാനവും ഇങ്ങനെയാകും.ആശയവ്യക്തത,…