കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (എന്‍ഐഡിഎം) 202526 വര്‍ഷത്തെ ശൈത്യകാല ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. സ്‌റ്റൈപ്പന്‍ഡോട് കൂടിയുള്ള ഈ പ്രോഗ്രാമിന് ഒക്ടോബര്‍ 2025 മുതല്‍ ജനുവരി 2026 വരെയാണ് കാലാവധി.
എന്‍ഐഡിഎം: ലക്ഷ്യവും പ്രവര്‍ത്തനങ്ങളും
2005ലെ ദുരന്തനിവാരണ നിയമപ്രകാരം ദുരന്തനിവാരണ മേഖലയില്‍ പരിശീലനം, ഗവേഷണം, ബോധവത്കരണം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് എന്‍ഐഡിഎം. ദുരന്തസാധ്യത കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഭാവി തലമുറയെ പങ്കാളികളാക്കുകയും, അവരെ ദുരന്തനിവാരണ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുകയുമാണ് ഈ ഇന്റേണ്‍ഷിപ്പിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, ഈ മേഖലയില്‍ പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കാന്‍ സഹായിക്കുന്ന ഉദ്യോഗാര്‍ത്ഥികളെയും എന്‍ഐഡിഎം സ്വാഗതം ചെയ്യുന്നു.

ഇന്റേണ്‍ഷിപ്പിനായി പരിഗണിക്കുന്ന മേഖലകള്‍:
ജെന്‍ഡര്‍ ഇഷ്യൂസ് ആന്‍ഡ് സ്‌പെഷ്യല്‍ നീഡ്‌സ്
ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ (ഡിആര്‍ആര്‍) ഇന്‍ ജിയോഗ്രഫിക്കല്‍ പ്ലാനിങ്
കോസ്റ്റല്‍ ഡിആര്‍ആര്‍
ഹില്‍ ഏരിയ ഡിആര്‍ആര്‍
ഇന്‍ഡസ്ട്രിയല്‍ ഡിആര്‍ആര്‍
കള്‍ച്ചറല്‍ ഹെറിറ്റേജ്
സൈക്കോ സോഷ്യല്‍ ആന്‍ഡ് ട്രോമ കെയര്‍
പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ്, റെസ്‌പോണ്‍സ് റിലീഫ് ആന്‍ഡ് റിക്കവറി
ഫിനാന്‍ഷ്യല്‍ റെസിലിയന്‍സ്
ഏര്‍ലി വാണിങ് കമ്യൂണിക്കേഷന്‍
പോസ്റ്റ് ഡിസാസ്റ്റര്‍ റീ കണ്‍സ്ട്രക്ഷന്‍
സൈബര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്
ക്ലൈമറ്റ് റെസിലിയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ്
യോഗ്യതയും സ്‌റ്റൈപ്പന്‍ഡും
ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാന്‍ രണ്ട് വിഭാഗങ്ങളാണുള്ളത്: അണ്ടര്‍ ഗ്രാജ്വേറ്റ് (UG), പോസ്റ്റ് ഗ്രാജ്വേറ്റ്.
അണ്ടര്‍ ഗ്രാജ്വേറ്റ് വിഭാഗം: ദുരന്തനിവാരണ മേഖലയില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് ബിരുദ പ്രോഗ്രാമിന്റെ അവസാന വര്‍ഷം/സെമസ്റ്ററില്‍ പഠിക്കുന്നവര്‍ക്കും അല്ലെങ്കില്‍ അടുത്തിടെ ബിരുദം നേടിയവര്‍ക്കും ഈ വിഭാഗത്തില്‍ അപേക്ഷിക്കാം.
പോസ്റ്റ് ഗ്രാജ്വേറ്റ് വിഭാഗം: ഇന്ത്യയിലോ വിദേശത്തോ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം, എംഫില്‍, അല്ലെങ്കില്‍ പിഎച്ച്ഡി പ്രോഗ്രാമുകളില്‍ പഠിക്കുന്നവര്‍ക്കും അല്ലെങ്കില്‍ ഈ യോഗ്യതകള്‍ നേടിയവര്‍ക്കും അപേക്ഷിക്കാം.
രണ്ട് വിഭാഗത്തിലെ അപേക്ഷകര്‍ക്കും അവരുടെ അവസാന ബിരുദ പ്രോഗ്രാമില്‍/സെമസ്റ്ററില്‍ കുറഞ്ഞത് 65% മാര്‍ക്ക് ഉണ്ടായിരിക്കണം.
സ്‌റ്റൈപ്പന്‍ഡ്: UG ഇന്റേണ്‍മാര്‍ക്ക് പ്രതിമാസം ?12,000 രൂപയും, പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്റേണ്‍മാര്‍ക്ക് പ്രതിമാസം ?15,000 രൂപയും സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. മറ്റ് അലവന്‍സുകളൊന്നും ലഭിക്കില്ല.
ഇന്റേണ്‍ഷിപ്പ് വിശദാംശങ്ങള്‍
കാലാവധി: കുറഞ്ഞത് 8 ആഴ്ചയും പരമാവധി 16 ആഴ്ചയും.

പ്രവര്‍ത്തന സ്ഥലം: ഡല്‍ഹിയിലോ വിജയവാഡയിലോ (ആന്ധ്രാപ്രദേശ്) ആയിരിക്കും.
സൗകര്യങ്ങള്‍: ഓരോ ഇന്റേണിനും ഓഫീസ് സ്‌പേസും, ഇന്റര്‍നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറും ലഭ്യമാക്കും. താമസവും യാത്രാ ക്രമീകരണങ്ങളും അപേക്ഷകര്‍ സ്വയം ചെയ്യണം.
അപേക്ഷിക്കേണ്ട വിധം
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 15 ആണ്. വിജ്ഞാപനവും അപേക്ഷാ ഫോര്‍മാറ്റുകളും nidm.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുള്ള അപേക്ഷയോടൊപ്പം (വിജ്ഞാപനത്തിന്റെ അനുബന്ധം I) നിങ്ങളുടെ ബയോഡാറ്റയും (CV) സമര്‍പ്പിക്കണം.ഏത് ഡിവിഷനിലാണ് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമെന്ന് അപേക്ഷയില്‍ വ്യക്തമാക്കണം.നിലവില്‍ ഏതെങ്കിലും ഡിഗ്രി പ്രോഗ്രാം ചെയ്യുന്നവര്‍ അതത് സര്‍വകലാശാല/കോളേജ് വഴി അനുബന്ധം II ഉള്‍പ്പെടുത്തി വേണം അപേക്ഷിക്കാന്‍.
പൂരിപ്പിച്ച അപേക്ഷയുടെ (ആവശ്യമായ രേഖകളോടൊപ്പം) പിഡിഎഫ് രൂപത്തിലുള്ള സോഫ്റ്റ് കോപ്പി internship.nidm@nidm.gov.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം. ഇതിന്റെ ഒരു കോപ്പി (CC) ed.nidm@nic.in എന്ന ഇമെയില്‍ വിലാസത്തിലേക്കും അയയ്ക്കുക.
Summery:
The National Institute of Disaster Management (NIDM), which operates under the Ministry of Home Affairs, has announced a paid internship program for its 2025-26 winter session (October 2025 – January 2026). The main goal of this initiative is to involve young citizens in disaster risk reduction and connect them with the official disaster management framework.
The program is open to two categories of applicants:
- Undergraduate: Students in their final year/semester of an undergraduate degree in disaster management or recent graduates.
- Postgraduate: Students pursuing a postgraduate degree, M.Phil., or Ph.D. in any subject, or those who have recently completed these qualifications from India or abroad.
A minimum of 65% marks in the final degree program or last semester is required for all applicants.
The internship provides a monthly stipend:
- ₹12,000 for undergraduate interns.
- ₹15,000 for postgraduate interns.
Interns will work for a period of 8 to 16 weeks in either Delhi or Vijayawada. They will be given office space and internet access to facilitate their work.
The deadline to apply is August 15. Applications must be sent as a PDF to internship.nidm@nidm.gov.in, with a copy to ed.nidm@nic.in. The application format and other details are available on the official NIDM website.
ഇൻ്റേൺഷിപ്പിന് അവസരം..പ്രതിമാസം 25000 രൂപ വരെ