പുതുച്ചേരിയിലെ പ്രശസ്ത സ്ഥാപനമായ ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍), നാലുവര്‍ഷത്തെ ബിഎസ്‌സി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ്‌സി നഴ്‌സിങ് കൂടാതെ, 11 വ്യത്യസ്ത ബിഎസ്‌സി അലൈഡ് ഹെല്‍ത്ത് സയന്‍സസ് കോഴ്‌സുകളാണ് ഇവിടെയുള്ളത്.
അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകള്‍
ജിപ്മറില്‍ ലഭ്യമായ അലൈഡ് ഹെല്‍ത്ത് സയന്‍സസ് കോഴ്‌സുകള്‍ ഇവയാണ്:
മെഡിക്കല്‍ ലബോറട്ടറി സയന്‍സസ്
അനസ്തീഷ്യ ടെക്‌നോളജി
ഒപ്‌ടോമെട്രി
കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി
ഡയാലിസിസ് തെറപ്പി ടെക്‌നോളജി
മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഇന്‍ ബ്ലഡ് ബാങ്കിങ്
മെഡിക്കല്‍ റേഡിയോളജി ആന്‍ഡ് ഇമേജിങ് ടെക്‌നോളജി
ന്യൂറോ ടെക്‌നോളജി
ന്യൂക്ലിയാര്‍ മെഡിസിന്‍ ടെക്‌നോളജി
പെര്‍ഫ്യൂഷന്‍ ടെക്‌നോളജി
റേഡിയോതെറപ്പി ടെക്‌നോളജി
ഈ കോഴ്‌സുകളെല്ലാം നാലുവര്‍ഷം ദൈര്‍ഘ്യമുള്ളവയാണ്.
കോഴ്‌സ് ഘടനയും യോഗ്യതയും
ബിഎസ്‌സി നഴ്‌സിങ്: നാലുവര്‍ഷത്തെ കോഴ്‌സില്‍ 24 ആഴ്ച ദൈര്‍ഘ്യമുള്ള, ശമ്പളത്തോടുകൂടിയ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടും.
ബാച്ച്‌ലര്‍ ഓഫ് മെഡിക്കല്‍ ലബോറട്ടറി സയന്‍സസ്: മൂന്നരവര്‍ഷത്തെ തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് പുറമെ ആറുമാസത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് ഉണ്ടാകും.
മറ്റ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് കോഴ്‌സുകള്‍: മൂന്നുവര്‍ഷത്തെ തിയറി, പ്രാക്ടിക്കല്‍ ക്ലാസുകളും അതിനുശേഷം ഒരുവര്‍ഷത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പും ഉണ്ടായിരിക്കും.
വിദ്യാഭ്യാസ യോഗ്യത
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി & സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ പ്ലസ്ടു പരീക്ഷ പാസായിരിക്കണം.
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി & സുവോളജി വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50% മാര്‍ക്ക് നിര്‍ബന്ധമാണ്. പട്ടികജാതി/പട്ടികവര്‍ഗ്ഗ (SC/ST), ഒബിസി (OBC) വിഭാഗക്കാര്‍ക്ക് 40% മതി. ഭിന്നശേഷിക്കാരായ ജനറല്‍, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 45% മാര്‍ക്ക് ആവശ്യമാണ്.
2025 ഡിസംബര്‍ 31ന് 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം (2009 ജനുവരി ഒന്നിനോ അതിനുമുമ്പോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം). ഉയര്‍ന്ന പ്രായപരിധിയില്ല.
നീറ്റ്‌യുജി 2025 യോഗ്യത നേടിയിരിക്കണം.
അപേക്ഷാ നടപടികളും പ്രധാന തീയതികളും
വിശദമായ പ്രോസ്‌പെക്ടസ് jipmer.edu.in/whatsnew എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 22ന് വൈകീട്ട് 4 മണിവരെ ഇതേ വെബ്‌സൈറ്റിലെ ലിങ്ക് വഴി നടത്താം.
നീറ്റ് യുജി 2025 റാങ്കിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സിലിങ്ങിന് അര്‍ഹരായവരുടെ പട്ടിക ഒക്ടോബര്‍ 8നകം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ക്ലാസുകള്‍ ഒക്ടോബര്‍ 27ന് ആരംഭിച്ചേക്കാം.
സീറ്റ് ഉപേക്ഷിച്ചാൽ പിഴ
ആദ്യ സീറ്റ് അലോട്ട്‌മെന്റിന് ശേഷം അന്തിമ കൗണ്‍സിലിങ്ങിന് മുന്‍പ് സീറ്റ് വേണ്ടെന്ന് വെച്ചാല്‍ ?10,000 പിഴ അടയ്ക്കണം.
ഫൈനല്‍ കൗണ്‍സിലിങ്ങിന് ശേഷം ആദ്യ അക്കാദമിക് വര്‍ഷം വരെ സീറ്റ് ഒഴിവാക്കിയാല്‍ ?25,000 പിഴയും, രണ്ടാം അക്കാദമിക് വര്‍ഷം മുതല്‍ നാലാം അക്കാദമിക് വര്‍ഷം വരെയാണെങ്കില്‍ ?50,000 പിഴയും നല്‍കേണ്ടി വരും.
അടച്ച ഫീസ് തിരികെ ലഭിക്കില്ല.
ഫീസ് ഘടന (ഒറ്റത്തവണ)
അഡ്മിഷന്‍ ഫീ: 2500
ഐഡന്റിറ്റി കാര്‍ഡ്: 150
കോഷന്‍ ഡെപ്പോസിറ്റ്: 3000
വാര്‍ഷിക ഫീസ്
അക്കാദമിക്/ട്യൂഷന്‍ ഫീ: 1200
ജിപ്മര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഫീ: 1000
ലേണിങ് റിസോഴ്‌സസ് ഫീ: 2000
കോര്‍പസ് ഫണ്ട് ഓണ്‍ അക്കാദമിക് ഫീ: 60
സ്റ്റുഡന്റ് ഇന്‍ഫര്‍മേഷന്‍ ഡീറ്റെയില്‍സ്: 1500
Jawaharlal Institute of Postgraduate Medical Education and Research (JIPMER), Puducherry, inviting applications for its four-year B.Sc. Nursing and B.Sc. Allied Health Sciences programs.
എം.എസ്.സി നഴ്സിംഗ് താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ദീകരിച്ചു