കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഒന്നാം വര്‍ഷ ബിടെക് കോഴ്സുകളിലെ (ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്) ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 09/09/2025 രാവിലെ 10 മണി മുതല്‍ 12 മണി വരെ കോളേജ് ഓഫീസില്‍ വെച്ച് നടത്തുന്നതാണ്. KEAM 2025 യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. അതേ ദിവസം തന്നെ ഒഴിവുള്ള NRI സീറ്റുകളിലേക്കും അഡ്മിഷന്‍ നടക്കുന്നതാണ്. വിശദവിവരങ്ങള്‍ Ph: 9995142426,9388011160,9447125125.
പരീക്ഷാഫലം
കേരളസര്‍വകലാശാല ഇക്കണോമിക്‌സ് പഠനവകുപ്പില്‍ 2025 ജനുവരിയില്‍ നടത്തിയ എംഎ ഇക്കണോമിക്‌സ് 2022 – 2024 ബാച്ച് (സി.എസ്.എസ്.) മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ slcm പ്രൊഫൈല്‍ മുഖേന വ്യക്തിഗത ഫലം പരിശോധിക്കാവുന്നതാണ്.
കേരളസര്‍വകലാശാല 2025 ഏപ്രിലില്‍ നടത്തിയ ബിഎ (ആന്വല്‍ സ്‌കീം പാര്‍ട്ട് – III മെയിന്‍ (മ്യൂസിക്)/ സബ്‌സിഡിയറി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 സെപ്റ്റംബര്‍ 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫീസ്
കേരളസര്‍വകലാശാല നടത്തുന്ന നാലാം സെമസ്റ്റര്‍ എംഎ/എംഎസ്‌സി/ എം.കോം/എംഎസ്ഡബ്ല്യൂ/എംടിഎ (മേഴ്‌സിചാന്‍സ് – 2001 – 2020 അഡ്മിഷന്‍), സെപ്റ്റംബര്‍ 2025 പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ 2025 സെപ്റ്റംബര്‍ 10 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 15 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 17 വരെയും അപേക്ഷിക്കാം. SLCM (ന്യൂ ജനറേഷന്‍ കോഴ്‌സ്) അപേക്ഷകള്‍ ഓഫ്‌ലൈനായി സമര്‍പ്പിക്കേണ്ടതാണ്. പരീക്ഷാഫീസ് കേരളസര്‍വകലാശാലയുടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുളളൂ. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
spot Admission
Spot admission for the vacant seats in the first-year B.Tech courses (Electronics and Communication, Information Technology, Computer Science and Engineering) at Karyavattom University College of Engineering will be held at the college office on September 9, 2025, from 10 AM to 12 PM. Those with a valid KEAM 2025 score are eligible to participate. Admission for the vacant NRI seats will also take place on the same day. For more information, please call: 9995142426, 9388011160, 9447125125.
Exam Results
The results for the MA Economics (2022-2024 batch, C.S.S.) Third Semester Supplementary Exam held in January 2025 by the University of Kerala have been published. Students can check their individual results through their SLCM profile.
The results for the BA (Annual Scheme Part – III Main (Music)/ Subsidiary) Exam held in April 2025 by the University of Kerala have also been published. Applications for re-evaluation and scrutiny can be submitted until September 17, 2025. Detailed information is available on the website.
Exam Fees
Registration has begun for the Fourth Semester MA/M.Sc/ M.Com/MSW/MTA (Mercy Chance – 2001 – 2020 Admission) Exams, to be conducted by the University of Kerala in September 2025. You can apply without a fine until September 10, 2025, with a fine of Rs. 150 until September 15, and with a fine of Rs. 400 until September 17. Applications for SLCM (New Generation Course) must be submitted offline. The exam fee will only be accepted through the University of Kerala’s online payment portal. For more details, visit the website.
ജിപ്മെറിൽ ബിഎസ്.സി നഴ്സിംഗ് പഠിക്കാൻ അവസരം