ന്യൂഡൽഹി: ഒരു വർഷത്തെ ബിരുദാനന്തര ബിരുദം (PG) എന്ന പ്രതീക്ഷയോടെ നാലുവർഷ ബിരുദ കോഴ്സിന് ചേർന്ന ഡൽഹി സർവകലാശാലയിലെ ആദ്യ ബാച്ച് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ. അധിക സീറ്റുകൾ അനുവദിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയതോടെ, ഇവരുടെ ഉപരിപഠന സാധ്യതകൾ ഇനി യു.ജി.സി.യുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.
മൾട്ടി ഡിസിപ്ലിനറി ബിരുദത്തിൽ ഒരു വിഷയം മേജറായി പഠിച്ച് ഉയർന്ന മാർക്ക് നേടിയവരെ തഴഞ്ഞ്, ഓണേഴ്സ് ബിരുദധാരികൾക്ക് സർവകലാശാല മുൻഗണന നൽകിയതാണ് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയത്. ഒരു വർഷ പി.ജി. ലക്ഷ്യമിട്ടാണ് വിദ്യാർഥികൾ നാലുവർഷ കോഴ്സ് തിരഞ്ഞെടുത്തതെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ജസ്മീത് സിങ്, ഇവരുടെ പരാതികൾ പരിശോധിച്ച് മൂന്നാഴ്ചയ്ക്കകം മറ്റ് സർവകലാശാലകളിൽ പ്രവേശന സാധ്യത തേടാൻ യു.ജി.സി.യോട് നിർദേശിച്ചു.
The first batch of four-year undergraduate students at Delhi University (DU), who enrolled hoping to qualify for a one-year postgraduate (PG) program, now faces an uncertain future. After the Delhi High Court rejected their plea to create additional seats, their higher education prospects depend entirely on the University Grants Commission (UGC).
Key Takeaways
-
Cause of the Crisis: Delhi University prioritized Honours graduates for PG admissions, sidelining high-scoring students who studied a subject as a major under a multidisciplinary degree.
-
High Court’s Stance: Justice Jasmeet Singh acknowledged that the students chose the four-year course specifically aiming for a one-year PG degree, though he dismissed the request for extra seats at DU.
-
Directive to UGC: The court instructed the UGC to review the students’ grievances and explore admission opportunities for them in other universities within three weeks.