ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം 2025
സ്‌പോര്‍ട്‌സ് ക്വാട്ട അഡ്മിഷന്‍
സര്‍ട്ടിഫിക്കറ്റ് പുനഃപരിശോധനക്ക് അവസരം
കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക് ലിസ്റ്റിലേക്കുള്ള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായി. സ്‌പോര്‍ട്‌സ് ക്വാട്ട ഓപ്ഷന്‍ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷാ നമ്പറും പാസ്സ് വേര്‍ഡും ഉപയോഗിച്ച് പ്രൊഫൈലില്‍ ലോഗ്ഇന്‍ ചെയ്ത് (https://admissions.keralauniverstiy.ac.in/pg2025) വെരിഫിക്കേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.
സര്‍ട്ടിഫിക്കറ്റ് ‘Reject’ ആയ വിദ്യാര്‍ത്ഥികള്‍ക്ക്, നിലവില്‍ അപ്ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ ന്യൂനത പരിഹരിച്ച് 2025 ജൂലൈ 9 വരെ പ്രൊഫൈലില്‍ അപ് ലോഡ് ചെയ്യാവുന്നതാണ്.
നിശ്ചിത സമയത്തിനുള്ളില്‍ ലഭിക്കുന്ന പരാതികള്‍ പരിഗണിച്ചതിന് ശേഷം ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. 2025 ജൂലൈ 9 ന് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല. പരാതികള്‍ സര്‍വകലാശാലയിലേക്ക് നേരിട്ടോ ഇമെയില്‍ മുഖേനയോ അയയ്‌ക്കേണ്ടതില്ല. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍:8281883052 (Whatsapp also)
ബി.എഡ് പ്രവേശനം 2025 26
ബിഎഡ് എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള അഡ്മിഷന്‍ ജൂലൈ 10 ന്.
കേരളസര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ബി.എഡ് കോളേജുകളിലെ (എയ്ഡഡ്) കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള അതാത് കമ്മ്യൂണിറ്റിയിലെ യോഗ്യരായ വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് സര്‍വകലാശാല അഡ്മിഷന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചു. പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍ പ്രക്രിയ നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും മറ്റ് അനുബന്ധരേഖകളും (പ്രൊഫൈലില്‍ അവകാശപ്പെട്ടിട്ടുള്ള എല്ലാ യോഗ്യതകളും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍) സഹിതം ജൂലൈ 10 ന് 12 മണിക്ക് മുന്‍പായി അതാത് കോളേജുകളില്‍ ഹാജരാകേണ്ടതാണ് അല്ലാത്തപക്ഷം കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന്‍ പ്രക്രിയയില്‍ നിന്ന് പുറത്താവുന്നതാണ്.
പരീക്ഷ പുനഃക്രമീകരിച്ചു
കേരളസര്‍വകലാശാല 2025 ജൂലൈ 9 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ തീയതി വെബ്‌സൈറ്റില്‍ ലഭ്യമാണ് (www.keralauniverstiy.ac.in). പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
ടൈംടേബിള്‍ പുനഃപ്രസിദ്ധീകരിച്ചു
കേരളസര്‍വകലാശാല 2025 ജൂലൈ 25 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ ബിഡെസ് (ഫാഷന്‍ ഡിസൈന്‍) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പുനഃപ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in).
ടൈംടേബിള്‍
കേരളസര്‍വകലാശാല നടത്തുന്ന നാലാം സെമസ്റ്റര്‍ ബിഎ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചര്‍, ജൂലൈ 2025 (റെഗുലര്‍ 2023 അഡ്മിഷന്‍, ഇപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷന്‍, സപ്ലിമെന്ററി 20202021 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 20132019 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധികരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in).
പരീക്ഷാഫലം
കേരളസര്‍വകലാശാല 2025 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്‌സ് (ബിഹേവിയറല്‍ ഇക്കണോമിക്‌സ് & ഡേറ്റാ സയന്‍സ്) (റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷകള്‍ 2025 ജൂലൈ 13 വരെ www.slcm.keralauniverstiy.ac.in മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിദ്യാര്‍ത്ഥികളുടെ അപേക്ഷാഫീസ് SLCM ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല 2024 സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്‌സ് (മേഴ്‌സിചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷകള്‍ 2025 ജൂലൈ 13 വരെ www.exams.keralauniverstiy.ac.in മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല നടത്തിയ പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍എല്‍ബി ഏപ്രില്‍ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ ടിക്കറ്റുമായി 2025 ജൂലൈ 8,10,11 തീയതികളില്‍ റീവാലുവേഷന്‍ (EJ.X) വിഭാഗത്തില്‍ എത്തിച്ചേരേണ്ടതാണ്.
കേരളസര്‍വകലാശാല നടത്തിയ ഒന്നാം സെമസ്റ്റര്‍ ബിഎല്‍ഐഎസ്!സി (വിദൂര വിദ്യാഭ്യാസം) നവംബര്‍ 2024 ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കുവേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി 2025 ജൂലൈ 7 മുതല്‍ ജൂലൈ 15 വരെയുള്ള പ്രവൃത്തിദിനങ്ങളില്‍ (EJIII) സെക്ഷനില്‍ ഹാജരാകേണ്ടതാണ്.
മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതല്ല
കേരളസര്‍വകലാശാലയുടെ തിരുവനന്തപുരം, കൊല്ലം ആലപ്പുഴ പന്തളം എന്നിവിടങ്ങളിലെ മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ 2025 ജൂലൈ 9 (ബുധനാഴ്ച) പ്രവര്‍ത്തിക്കുന്നതല്ല.
കാലിക്കറ്റ് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകളിൽ അനിശ്ചിതത്വം