സ്‌പോട്ട് അഡ്മിഷന്‍
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സില്‍ എംഎസ്സി ഫിസിക്‌സ് പ്രോഗ്രോമില്‍ ഒഴിവുള്ള സീറ്റുകളില്‍
(എസ്.സി2 എസ്.ടി1) ജൂലൈ 10ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. വിദ്യാര്‍ഥികള്‍ ഉച്ചക്ക് 12ന് അസ്സല്‍ രേഖകളുമായി വകുപ്പ് ഓഫീസില്‍ എത്തണം.
എം.ജി സര്‍വകലാശാലയുടെ സ്‌ക്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് (എം.ടി.ടി.എം) പ്രോഗ്രാമില്‍ എസ്.സി(2), എ
സ്.ടി(1) വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളില്‍ ജൂലൈ പത്തിന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി രാവിലെ പത്തിന് സര്‍വ
കലാശാലാ കാമ്പസിലെ വകുപ്പ് ഓഫീസില്‍ എത്തണം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റര്‍ ബി.പി.ഇ.എസ് (നാലു വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗം 2023 അഡ്മിഷന്‍ റഗുലര്‍, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2016
അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ജൂലൈ 18 മുതല്‍ നടക്കും. ജൂലൈ ഒന്‍പതു വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ജൂലൈ 10 വരെയും സൂപ്പര്‍ഫൈനോടുകൂടി ജൂലൈ 11 വരെയും അപേക്ഷ സ്വീകരിക്കും. ബിഎ, ബിഎസ്സി, ബികോം വാര്‍ഷിക സ്‌കീം (അവസാന സെപെഷ്യല്‍ മെഴ്‌സിചാന്‍സ് 1992നു മുന്‍പുളള അഡ്മിഷനുകള്‍), റഗുലര്‍, പ്രൈവറ്റ് രജിസ്‌ട്രേഷനുകള്‍ വാര്‍ഷിക സ്‌കീം മോഡല്‍ 1 ബിഎ പാര്‍ട്ട് 3 മെയിന്‍ തമിഴ് ആന്റ് മ്യൂസിക്ക് (1998 മുതല്‍ 2008 വരെ അഡ്മിഷനുകള്‍) പരീക്ഷകള്‍ക്ക് ജൂലൈ 16 വരെ അപേക്ഷിക്കാം.
ഫൈനോടുകൂടി ജൂലൈ 18 വരെയും സൂപ്പര്‍ ഫൈനോടുകൂടി ജൂലൈ 21 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ എംഎസ്സി ബയോ നാനോടെക്‌നോളജി (സിഎസ്എസ് 2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്
ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 10, 11 തീയതികളില്‍ തിരുവല്ല, മാക്ഫാസ്റ്റ് കോളേജില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ
വെബ്‌സൈറ്റില്‍. നാലാം സെമസ്റ്റര്‍ ബി.വോക്ക് സൗണ്ട് എന്‍ജിനീയറിംഗ് (പുതിയ സ്‌കീം 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മി
ഷനുകള്‍ റീ അപ്പീയറന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 10ന് നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബി.എഫ്.ടി, ബിഎസ്സി അപ്പാരല്‍ ആന്റ് ഫാഷന്‍ ഡിസൈന്‍ (സിബിസിഎസ് പുതിയ സ്‌കീം2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2023 വ
രെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 14, 15 തീയതികളില്‍ നട
ക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍
പ്രോജക്ട്, വൈവ
രണ്ടാം സെമസ്റ്റര്‍ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍, കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലി സം(ട്രിപ്പിള്‍ മെയിന്‍ മോഡല്‍ 3 സിബിസിഎസ് പുതിയ സ്‌കീം 2023 അഡ്മിഷന്‍ റഗു
ലര്‍, 2018 മുതല്‍ 2023 വരെ അഡ്മ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആ ദ്യ മെഴ്‌സി ചാന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രോജക്ട് ആന്റ് വൈവ പരീക്ഷകള്‍
ജൂലൈ 11ന് നടക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ എംഎസ്സി ഫിഷറി ബയോളജി ആന്റ് അക്വാകള്‍ച്ചര്‍ (സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വ
രെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍, പ്രൊജക്റ്റ് ഇവാലുവേഷന്‍, വൈവ വോസി പരീക്ഷകള്‍ ജൂലൈ 15, 16 തീയതികളില്‍
പത്തനംതിട്ട, സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
കേരള സർവകലാശാല അറിയിപ്പുകൾ 07-07-25
കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ 07-7-25