വിദൂരവിദ്യാഭ്യാസം 202526 വർഷത്തെ അഡ്മിഷൻ ആരംഭിച്ചു
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 202526 അധ്യയന വർഷം നാലു ബിരുദ ബിരുദാനന്തര പ്രോഗ്രാമ്മുകൾക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ലൈബ്രറി സയൻസ് ബിരുദപ്രോഗ്രാമിനും ലൈബ്രറി സയൻസ്, മാത്തമാറ്റിക്‌സ്. കമ്പ്യൂട്ടർസയൻസ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമ്മുകൾക്കും ആണ് അഡ്മിഷൻ നടത്തുന്നത്. അപേക്ഷ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ ശരിപ്പകർപ്പും അസ്സൽ സർട്ടിഫിക്കറ്റുകളും കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷിക്കുന്നതിനും മറ്റു വിവരങ്ങൾക്കും www.ideku.net സന്ദർശിക്കുക.
സ്‌പോട്ട് അഡ്മിഷൻ
കേരള സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (202526 അധ്യയന വർഷം) നാലാം ഘട്ട അഡ്മിഷനും റാങ്ക് ലിസ്റ്റിൽ അവശേഷിക്കാത്ത വിഭാഗങ്ങൾക്കുള്ള സ്‌പോട്ട് അഡ്മിഷനും അതാതു പഠനവകുപ്പുകളിൽ വച്ച് 2025 ജൂലൈ 11 ന് നടത്തുന്നതാണ്. നാലാം ഘട്ട അലോട്ട്‌മെന്റിൽ അഡ്മിഷൻ ലഭിക്കാൻ സാധ്യതയുള്ളവരുടെ അഡ്മിഷൻ മെമ്മോ പ്രൊഫൈലിൽ ലഭ്യമാണ്. മെമ്മോ ഡൌൺ ലോഡ് ചെയ്തു അതിൽ പറഞ്ഞിരിക്കുന്ന രേഖകളുമായി കൃത്യ സമയത്തു ഹാജരാകേണ്ടതുണ്ട് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ 11 മണിക്ക് ഹാജരാക്കേണ്ടതാണ്.സ്‌പോട്ട് അഡ്മിഷനുള്ള ഒഴിവുകൾ: മലയാളം EWS2, SC3, ST 1; സംസ്‌കൃതം OPEN MERIT 7, EZHAVA1, MUSLIM2, LC1, EWS2, SC3, ST1; മാത്തമാറ്റിക്‌സ്SC2; ഹിന്ദി SEBC Muslim2, LC1, EWS1, SC3, ST1; ബയോളജിST1; ഇക്കണോമിക്‌സ്SC1; ഫിസിക്‌സ്SCI, ST1; ഇംഗ്ലീഷ്ST1 ഹാജരാക്കേണ്ട രേഖകളെ കുറിച്ചുള്ള വിവരങ്ങൾ യൂണിവേഴ്‌സിറ്റി അഡ്മിഷൻ പോർട്ടലിൽ (admissions.keralauniverstiy.ac.in) ലഭ്യമാണ്. വിവരങ്ങൾക്ക് ഫോൺ: 04712308328, 9188524612, ഇമെയിൽ: csspghelp2025@gmail.com
പിഎച്ച്.ഡി കോഴ്‌സ് വർക്ക് പുനർമൂല്യനിർണ്ണയം
കേരളസർവകലാശാല മാർച്ച് 2025 ൽ നടത്തിയ പിഎച്ച്.ഡി കോഴ്‌സ് വർക്ക് പരീക്ഷയുടെ (ഡിസംബർ 2024 സെഷൻ) പുനർമൂല്യനിർണ്ണയത്തിനായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 10. വിശദവിവരം വെബ്‌സൈറ്റിൽ (www.keralauniverstiy.ac.in) ലഭ്യമാണ്.
പരീക്ഷാഫലം
കേരളസർവകലാശാലയുടെ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് മൂന്നാം സെമസ്റ്റർ ബിടെക്, ഡിസംബർ 2024 (2018 സ്‌കീം) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 ജൂലൈ 17 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റിൽ ലഭ്യമാണ് (www.keralauniverstiy.ac.in).
കേരളസർവകലാശാലയുടെ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് നാലാം സെമസ്റ്റർ ബി.ടെക് ഡിസംബർ 2024 (2018 സ്‌കീം സപ്ലിമെന്ററി 2018 & 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 ജൂലൈ 17 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റിൽ (www.keralauniverstiy.ac.in) ലഭ്യമാണ്.
കേരളസർവകലാശാല 2024 നവംബർ മാസം വിജ്ഞാപനം ചെയ്ത ഒന്നാം സെമസ്റ്റർ ബി.എസ്.സി ബോട്ടണി ആൻഡ് ബയോടെക്‌നോളോജി (247), ബി.എസ്.സി. ബയോടെക്‌നോളോജി (മൾട്ടിമേജർ) 2(b) (350), ബി.വോക് ഫുഡ് പ്രോസസ്സിംഗ് & മാനേജ്‌മെന്റ് (356) & ബി.വോക് ഫുഡ് പ്രോസസ്സിംഗ് (359) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമായി 2025 ജൂലൈ 18 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റിൽ ലഭ്യമാണ് (www.keralauniverstiy.ac.in).
കേരളസർവകലാശാല 2025 മെയിൽ നടത്തിയ എം.പി.ഇ.എസ് ( 2020 സ്‌കീം) നാലാം സെമസ്റ്റർ (റെഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റിൽ ലഭ്യമാണ് (www.keralauniverstiy.ac.in).
ഹാൾടിക്കറ്റ്
കേരളസർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മനോന്മണീയം സുന്ദരനാർ ഇന്റർനാഷണൽ സെന്റർ ഫോർ ദ്രവീഡിയൻ കൾച്ചറൽ സ്റ്റഡീസ് 2025 ഏപ്രിൽ 15 മുതൽ ജൂലൈ 15 വരെ തുടർന്നുവരുന്ന മൂന്ന് മാസത്തെ ഫങ്ക്ഷണൽ മലയാളം സർട്ടിഫിക്കറ്റ് കോഴ്‌സ് ബാച്ച് 5 ന്റെ എഴുത്തുപരീക്ഷ 2025 ജൂലൈ 19 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്നു. ഈ കോഴ്‌സ് പൂർത്തീകരിച്ച് പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാർഥികൾ കേരളസർവകലാശാല വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അവരവരുടെ വിവരങ്ങൾ പൂരിപ്പിച്ച് Dr.Jeyakrishnan P. Professor, Department of Tamil & Hon. Director, MSICDCS, Universtiy of Kerala, Kariavattom. Thriuvananthapuram, 695581, എന്ന വിലാസത്തിൽ 2025 ജൂലൈ 11 നകം അയയ്‌ക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് : 04712308919, 04712308840
കേരള സർവകലാശാല സൈക്കോളജി പഠന വകുപ്പിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം
കേരളസർവകലാശാലയിലെ സൈക്കോളജി പഠന വകുപ്പിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് (Hourly basis) ഗസ്റ്റ് അധ്യാപക പാനൽ തയ്യാറാക്കുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം യു.ജി.സി. മാനദണ്ഡങ്ങൾ പ്രകാരം ആയിരിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും അസ്സൽ രേഖകളും സഹിതം 2025 ജൂലൈ 15നു രാവിലെ 11.00 മണിക്ക് കേരളസർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസ്സിൽ ഉള്ള സൈക്കോളജി പഠന വകുപ്പിൽ വച്ച് നടക്കുന്ന വാക്ഇൻഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
കേരള സർവകലാശാല അറിയിപ്പുകൾ:07-08-25