കേരള സർവകലാശാലയിൽ സ്പോട്ട് അഡ്മിഷൻ,ബി.എഡ് പ്രവേശനം

Univeristy of kerala.
0 0
Read Time:9 Minute, 36 Second

കേരള സർവകലാശാലാ അറിയിപ്പുകൾ 09-07-25

സ്‌പോട്ട് അഡ്മിഷൻ

കേരളസർവകലാശാലയിലെ പഠന ഗവേഷണ വകുപ്പുകളിൽ 2025–2026 അധ്യയന വർഷത്തിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗം കുട്ടികൾക്കായുള്ള ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ പ്രസ്തുത വിഭാഗത്തിൽപെട്ട കുട്ടികൾക്ക് പ്രവേശനം നേടുന്നതിനായി സ്‌പോട്ട് അഡ്മിഷൻ 2025 ജൂലൈ 10 (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് അതാതു പഠനവകുപ്പുകളിൽ വച്ച് നടക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം നിശ്ചയിച്ച സമയത്ത് അതാതു പഠനവകുപ്പുകളിൽ ഹാജരാകേണ്ടതാണ്. ഒഴിവുള്ള പ്രോഗ്രാമുകളെ കുറിച്ചും, ഒഴിവുകളുടെ എണ്ണം അറിയുന്നതിനായി ഈ ലിങ്ക് സന്ദർശിക്കുക [https://admissions.keralauniverstiy.ac.in/css2025/]. വിശദ വിവരങ്ങൾക്ക് ഫോൺ: 04712308328, 9188526674, ഇമെയിൽ: csspghelp2025@gmail.com

ബി.എഡ് പ്രവേശനം 2025 26


ബിഎഡ് എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള അഡ്മിഷന്‍ ജൂലൈ 10 ന്.

കേരളസര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ബി.എഡ് കോളേജുകളിലെ (എയ്ഡഡ്) കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള അതാത് കമ്മ്യൂണിറ്റിയിലെ യോഗ്യരായ വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് സര്‍വകലാശാല അഡ്മിഷന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചു. പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍ പ്രക്രിയ നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും മറ്റ് അനുബന്ധരേഖകളും (പ്രൊഫൈലില്‍ അവകാശപ്പെട്ടിട്ടുള്ള എല്ലാ യോഗ്യതകളും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍) സഹിതം ജൂലൈ 10 ന് 12 മണിക്ക് മുന്‍പായി അതാത് കോളേജുകളില്‍ ഹാജരാകേണ്ടതാണ് അല്ലാത്തപക്ഷം കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന്‍ പ്രക്രിയയില്‍ നിന്ന് പുറത്താവുന്നതാണ്.


കേരള സർവകലാശാലാ അറിയിപ്പുകൾ:08-07-25

വിദൂരവിദ്യാഭ്യാസം 202526 വര്‍ഷത്തെ അഡ്മിഷന്‍ ആരംഭിച്ചു

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 202526 അധ്യയന വര്‍ഷം നാലു ബിരുദ ബിരുദാനന്തര പ്രോഗ്രാമ്മുകള്‍ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ലൈബ്രറി സയന്‍സ് ബിരുദപ്രോഗ്രാമിനും ലൈബ്രറി സയന്‍സ്, മാത്തമാറ്റിക്‌സ്. കമ്പ്യൂട്ടര്‍സയന്‍സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമ്മുകള്‍ക്കും ആണ് അഡ്മിഷന്‍ നടത്തുന്നത്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ ശരിപ്പകര്‍പ്പും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ എത്തിക്കേണ്ടതാണ്. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കും www.ideku.net സന്ദര്‍ശിക്കുക.

സ്‌പോട്ട് അഡ്മിഷന്‍

കേരള സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളില്‍ നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (202526 അധ്യയന വര്‍ഷം) നാലാം ഘട്ട അഡ്മിഷനും റാങ്ക് ലിസ്റ്റില്‍ അവശേഷിക്കാത്ത വിഭാഗങ്ങള്‍ക്കുള്ള സ്‌പോട്ട് അഡ്മിഷനും അതാതു പഠനവകുപ്പുകളില്‍ വച്ച് 2025 ജൂലൈ 11 ന് നടത്തുന്നതാണ്. നാലാം ഘട്ട അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ ലഭിക്കാന്‍ സാധ്യതയുള്ളവരുടെ അഡ്മിഷന്‍ മെമ്മോ പ്രൊഫൈലില്‍ ലഭ്യമാണ്. മെമ്മോ ഡൌണ്‍ ലോഡ് ചെയ്തു അതില്‍ പറഞ്ഞിരിക്കുന്ന രേഖകളുമായി കൃത്യ സമയത്തു ഹാജരാകേണ്ടതുണ്ട് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രാവിലെ 11 മണിക്ക് ഹാജരാക്കേണ്ടതാണ്.സ്‌പോട്ട് അഡ്മിഷനുള്ള ഒഴിവുകള്‍: മലയാളം EWS2, SC3, ST 1; സംസ്‌കൃതം OPEN MERIT 7, EZHAVA1, MUSLIM2, LC1, EWS2, SC3, ST1; മാത്തമാറ്റിക്‌സ്SC2; ഹിന്ദി SEBC Muslim2, LC1, EWS1, SC3, ST1; ബയോളജിST1; ഇക്കണോമിക്‌സ്SC1; ഫിസിക്‌സ്SCI, ST1; ഇംഗ്ലീഷ്ST1 ഹാജരാക്കേണ്ട രേഖകളെ കുറിച്ചുള്ള വിവരങ്ങള്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ പോര്‍ട്ടലില്‍ (admissions.keralauniverstiy.ac.in) ലഭ്യമാണ്. വിവരങ്ങള്‍ക്ക് ഫോണ്‍: 04712308328, 9188524612, ഇമെയില്‍: csspghelp2025@gmail.com

Representative image. Courtesy : Pexels.

പിഎച്ച്.ഡി കോഴ്‌സ് വര്‍ക്ക് പുനര്‍മൂല്യനിര്‍ണ്ണയം

കേരളസര്‍വകലാശാല മാര്‍ച്ച് 2025 ല്‍ നടത്തിയ പിഎച്ച്.ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷയുടെ (ഡിസംബര്‍ 2024 സെഷന്‍) പുനര്‍മൂല്യനിര്‍ണ്ണയത്തിനായി അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 10. വിശദവിവരം വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in) ലഭ്യമാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാലയുടെ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് മൂന്നാം സെമസ്റ്റര്‍ ബിടെക്, ഡിസംബര്‍ 2024 (2018 സ്‌കീം) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 ജൂലൈ 17 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ് (www.keralauniverstiy.ac.in).

കേരളസര്‍വകലാശാലയുടെ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് നാലാം സെമസ്റ്റര്‍ ബി.ടെക് ഡിസംബര്‍ 2024 (2018 സ്‌കീം സപ്ലിമെന്ററി 2018 & 2019 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 ജൂലൈ 17 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in) ലഭ്യമാണ്.

കേരളസര്‍വകലാശാല 2024 നവംബര്‍ മാസം വിജ്ഞാപനം ചെയ്ത ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി ബോട്ടണി ആന്‍ഡ് ബയോടെക്‌നോളോജി (247), ബി.എസ്.സി. ബയോടെക്‌നോളോജി (മള്‍ട്ടിമേജര്‍) 2(b) (350), ബി.വോക് ഫുഡ് പ്രോസസ്സിംഗ് & മാനേജ്‌മെന്റ് (356) & ബി.വോക് ഫുഡ് പ്രോസസ്സിംഗ് (359) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കുമായി 2025 ജൂലൈ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ് (www.keralauniverstiy.ac.in).

കേരളസര്‍വകലാശാല 2025 മെയില്‍ നടത്തിയ എം.പി.ഇ.എസ് ( 2020 സ്‌കീം) നാലാം സെമസ്റ്റര്‍ (റെഗുലര്‍ & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ് (www.keralauniverstiy.ac.in).

ഹാള്‍ടിക്കറ്റ്

കേരളസര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മനോന്മണീയം സുന്ദരനാര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ദ്രവീഡിയന്‍ കള്‍ച്ചറല്‍ സ്റ്റഡീസ് 2025 ഏപ്രില്‍ 15 മുതല്‍ ജൂലൈ 15 വരെ തുടര്‍ന്നുവരുന്ന മൂന്ന് മാസത്തെ ഫങ്ക്ഷണല്‍ മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ബാച്ച് 5 ന്റെ എഴുത്തുപരീക്ഷ 2025 ജൂലൈ 19 ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു. ഈ കോഴ്‌സ് പൂര്‍ത്തീകരിച്ച് പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാര്‍ഥികള്‍ കേരളസര്‍വകലാശാല വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് അവരവരുടെ വിവരങ്ങള്‍ പൂരിപ്പിച്ച് Dr.Jeyakrishnan P. Professor, Department of Tamil & Hon. Director, MSICDCS, Universtiy of Kerala, Kariavattom. Thriuvananthapuram, 695581, എന്ന വിലാസത്തില്‍ 2025 ജൂലൈ 11 നകം അയയ്‌ക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് : 04712308919, 04712308840

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *