കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം 2025
സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കോളേജുകളില്‍ ഹാജരാകേണ്ട തീയതി ജൂലൈ 16
കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് സ്‌പോര്‍ട്‌സ് ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്ന സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ ജൂലൈ 16 (16/07/2025) 12.00 മണിക്ക് മുന്‍പായി എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അതാത് കോളേജുകളില്‍ ഹാജരാകേണ്ടതാണ്.
എല്ലാ കോളേജുകളിലും എല്ലാ കോഴ്‌സുകള്‍ക്കും ഒരേ ഷെഡ്യൂള്‍ തന്നെയാണ് കൗണ്‍സിലിങ് നടത്തുന്നത്. അതിനാല്‍ ഒന്നില്‍ കൂടുതല്‍ കോളേജുകളുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാന്‍ രക്ഷകര്‍ത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. രക്ഷകര്‍ത്താവ്/പ്രതിനിധിയാണ് ഹാജരാകുന്നതെങ്കില്‍ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാര്‍ത്ഥി ഒപ്പിട്ട ‘authorization letter’ എന്നിവ ഹാജരാക്കണം.
വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ്
(https://admissions.keralauniverstiy.ac.in) സന്ദര്‍ശിക്കുകയോ 8281883052, 8281883053 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.
പരീക്ഷാഫലം
കേരളസര്‍വകലാശാല യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടം മൂന്നാം സെമസ്റ്റര്‍ ബി.ടെക് ഡിസംബര്‍ 2024 (റെഗുലര്‍ 2020 സ്‌കീം 2023 അഡ്മിഷന്‍ & സപ്ലിമെന്ററി 20202022 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 23 വരെ അപേക്ഷിക്കാം വിശദവിവരം വെബ്‌സൈറ്റില്‍. ( www.keralauniverstiy.ac.in).
അഞ്ചാം സെമസ്റ്റര്‍ സി.ബി.സി. എസ്. എസ്. ഡിഗ്രി പ്രോഗ്രാം ക്ലാസുകള്‍
കേരളസര്‍വകലാശാലയുടെ കീഴിലുള്ള സി.ബി.സി.എസ്. ബിരുദ കോഴ്‌സുകളുടെ അഞ്ചാം സെമസ്റ്റര്‍ ക്ലാസുകള്‍ 2025 ജൂലൈ 16 മുതല്‍ ആരംഭിക്കുന്നതാണ്. പരീക്ഷാദിവസങ്ങളില്‍ ക്ലാസുകള്‍ ക്രമീകരിച്ചു നല്‍കുന്നതിന് പ്രിന്‍സിപ്പല്‍മാരെ ചുമതലപ്പെടുത്തുന്നു
ബിഎച്ച്എംസിടി പ്രവേശന പരീക്ഷ ജൂലൈ 27 ന്
സംസ്ഥാനത്തിലെ 202526 അദ്ധ്യായന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം.സി.ടി) കോഴ്‌സിലേക്ക് എല്‍.ബി.എസ് സെന്റര്‍ നടത്തുന്ന പ്രവേശന പരീക്ഷയായ കേരള ഹോട്ടല്‍ മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (KHMAT) ജൂലൈ 27 ന് വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.lbscetnre.kerala.gov.in, 04712324396, 2560361, 2560327.
പ്ലാന്റ് ടിഷ്യുകള്‍ച്ചര്‍ ടെക്‌നിഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കഴക്കൂട്ടം ബയോടെക്‌നോളജി ആന്‍ഡ് മോഡല്‍ ഫ്‌ലോറികള്‍ച്ചര്‍ സെന്റര്‍ (BMFC) നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള പ്ലാന്റ് ടിഷ്യുകള്‍ച്ചര്‍ ടെക്‌നിഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസം ട്രെയിനിങ്, മൂന്ന് മാസം അപ്രെന്റിസ്ഷിപ് എന്നിങ്ങനെയാണ് കോഴ്‌സ് ഘടന. 01.04.2025 ല്‍ 35 വയസ്സില്‍ താഴെ പ്രായമുള്ള അഗ്രിക്കള്‍ച്ചര്‍/ബയോളജി/ബോട്ടണി വിഷയങ്ങളോടെ പ്ലസ് ടു / വി.എച്.എസ്.ഇ പാസ്സായിട്ടുള്ളവര്‍ക്ക് കോഴ്‌സിലേക്ക് അപേക്ഷിക്കാവുന്നതാണ്. നിലവിലുള്ള സര്‍ക്കാര്‍ സംവരണ വ്യവസ്ഥകള്‍ ബാധകമാക്കിയാകും പ്രവേശനം. തൊഴില്‍ സാധ്യതയുള്ള/ സ്വയം തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ടിഷ്യുകള്‍ച്ചര്‍ സാങ്കേതിക വിദ്യ, നഴ്‌സറി മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ സമഗ്രമായ പ്രായോഗിക പരിശീലനവും നല്‍കുന്നു. ഒരു ബാച്ചില്‍ 20 പേര്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന ഈ കോഴ്‌സിന് ഫീസ് 4500 രൂപ (നാലായിരത്തി അഞ്ഞൂറ് രൂപ മാത്രം) ആണ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിമാസം 1500 രൂപ സ്‌റ്റൈപ്പന്റോടുകൂടി മൂന്ന് മാസത്തേക്ക് അപ്രെന്റിസ്ഷിപ് ട്രെയിനിങ്ങും BMFC യില്‍ നല്‍കും. അപേക്ഷഫോമും പ്രോസ്‌പെക്ട്‌സും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralaagriculture.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ജൂലൈ 28 വൈകുന്നേരം 4.30 മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുത്ത അപേക്ഷകരുടെ ലിസ്റ്റ് ആഗസ്റ്റ് 5 ന് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബയോടെക്‌നോളജി ആന്‍ഡ് മോഡല്‍ ഫ്‌ലോറികള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം, തിരുവനന്തപുരം, കേരളം, പിന്‍695582 Tel: 04712413739, Mob: 9383470296 Email: bmfckzkmtvm.agri@kerala.gov.in.
കേരള സർവകലാശാലയിൽ സ്പോട്ട് അഡ്മിഷൻ