എൽ.പി,യു.പി അധ്യാപകരാകണോ..? ഡി.എൽ.എഡിന് അപേക്ഷിക്കാം

Image Courtesy:Pexels
0 0
Read Time:6 Minute, 20 Second

വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു സുവര്‍ണ്ണാവസരം. കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ ടിടിഐകളില്‍ നടത്തുന്ന രണ്ടുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എജുക്കേഷന്‍ (D.El.Ed) കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മുന്‍പ് ടി.ടി.സി എന്നും ഡി.എഡ് എന്നും അറിയപ്പെട്ടിരുന്ന കോഴ്‌സാണിത്. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി അധ്യാപകരാകാനുള്ള പ്രധാന യോഗ്യതകളിലൊന്നാണിത്.

പ്രധാന യോഗ്യതകള്‍

അക്കാദമിക് യോഗ്യത: കുറഞ്ഞത് 50% മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി/പ്രീഡിഗ്രി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ഒബിസി വിഭാഗക്കാര്‍ക്ക് 45% മാര്‍ക്കും, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പാസ് മാര്‍ക്കും മതി.

അപേക്ഷകര്‍ ശ്രദ്ധിക്കാന്‍: പട്ടികവിഭാഗത്തില്‍പ്പെട്ടവരൊഴികെ, മൂന്ന് ചാന്‍സില്‍ കൂടുതല്‍ എടുത്ത് പരീക്ഷ പാസായവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. സേവ് എ ഇയര്‍ (SAY) പരീക്ഷകളും ഇതില്‍പ്പെടും.

പ്രായപരിധി: 2025 ജൂലൈ 1ന് 17 വയസ്സില്‍ താഴെയോ 33 വയസ്സില്‍ കൂടുതലോ ആകരുത്. ഒബിസി വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെയും, പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 5 വര്‍ഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്കും നിലവില്‍ അധ്യാപകരായി ജോലി ചെയ്യുന്നവര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുകള്‍ അനുവദിക്കും.

സീറ്റുകളുടെ വിഭജനം

D.El.Ed കോഴ്‌സിലെ സീറ്റുകള്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് എന്നീ സ്ട്രീമുകള്‍ക്കായി 40%, 40%, 20% എന്ന അനുപാതത്തില്‍ വിഭജിച്ചിട്ടുണ്ട്.

സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങള്‍: ഓരോ വിഭാഗത്തിനും പ്രത്യേക വിജ്ഞാപനങ്ങളുണ്ട്.

സ്വാശ്രയ സ്ഥാപനങ്ങള്‍: ഓരോ കോഴ്‌സിലെയും 50 സീറ്റുകളില്‍ 50% ഓപ്പണ്‍ മെറിറ്റും 50% മാനേജ്‌മെന്റ് ക്വാട്ടയുമായിരിക്കും.

ന്യൂനപക്ഷ എയ്ഡഡ് സ്ഥാപനങ്ങള്‍: 50% സീറ്റുകള്‍ പൊതു മെറിറ്റിലും, ബാക്കി 50% അതത് ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്കും സംവരണം ചെയ്യും.

ന്യൂനപക്ഷമല്ലാത്ത എയ്ഡഡ് സ്ഥാപനങ്ങള്‍: 20% സീറ്റുകള്‍ മാനേജര്‍മാര്‍ക്ക് നേരിട്ട് നികത്താം.

Image Courtesy:Pexels

അപേക്ഷാ നടപടികള്‍

അപേക്ഷിക്കേണ്ട രീതി: സര്‍ക്കാര്‍/എയ്ഡഡ് വിഭാഗത്തിലേക്കും സ്വാശ്രയ വിഭാഗത്തിലേക്കും ഓരോ റവന്യൂ ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. അപേക്ഷിക്കുന്ന ജില്ലയിലെ പരിഗണിക്കേണ്ട സ്ഥാപനങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം.

അപേക്ഷാ ഫീസ്:

സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളിലേക്ക്: 5 രൂപ.

സ്വാശ്രയ സ്ഥാപനങ്ങളിലേക്ക്: 100 രൂപ.

പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഫീസ് ഇല്ല.

അപേക്ഷ സമര്‍പ്പിക്കേണ്ടത്: നിങ്ങള്‍ അപേക്ഷിക്കുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പ്രവേശനം: യോഗ്യതാ പരീക്ഷയിലെ മാര്‍ക്കിന് 65% ഉം, അഭിമുഖത്തിന് 35% ഉം വെയിറ്റേജ് നല്‍കിയാണ് സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കുന്നത്.

ഫീസ് നിരക്ക്: സ്വാശ്രയ സ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റിലേക്ക് വാര്‍ഷിക ഫീസ് 30,000 രൂപയും, മാനേജ്‌മെന്റ് ക്വാട്ട ഫീസ് 35,000 രൂപയുമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 11, വൈകിട്ട് 5 മണി.

വിശദവിവരങ്ങള്‍ക്കും വിജ്ഞാപനങ്ങള്‍ക്കും https://education.kerala.gov.in/education.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം കോഴ്‌സുകളിലേക്കുള്ള അപേക്ഷാ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.


Applications are open for the two-year Diploma in Elementary Education (D.El.Ed) program in Kerala. This course, previously known as TTC and D.Ed, is conducted in 101 government/aided and 101 self-financing Teacher Training Institutes (TTIs). The D.El.Ed is a mandatory professional qualification for aspiring lower and upper primary school teachers.

Eligibility and Application Details

To be eligible, candidates must have passed the Higher Secondary/Pre-degree/equivalent examination with at least 50% marks (45% for OBC, pass marks for SC/ST). The age limit is between 17 and 33 years as of July 1, 2025, with relaxations for different categories.

Seats are allocated based on streams: 40% for Science, 40% for Humanities, and 20% for Commerce. There are separate notifications for government/aided and self-financing institutions, available on education.kerala.gov.in.

For government/aided institutions, the application fee is ₹5, while for self-financing institutions, it is ₹100 (SC/ST candidates are exempt). Applications must be submitted to the Deputy Director of Education of the respective revenue district by August 11, 5 p.m.

Fee Structure: The annual fee for merit seats in self-financing institutions is ₹30,000, and for management quota seats, it is ₹35,000.

Additional details regarding reservation policies and admission procedures are available in the official notifications. Separate applications are also invited for departmental quota seats and specific language courses like Hindi, Arabic, and Sanskrit.


കേരളത്തിലെ ലോ കോളജുകൾ ഏതൊക്കെ..? പൂർണ വിവരം ഇതാ..

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *