
ഇൻ്റേൺഷിപ്പിന് അവസരം; പ്രതിമാസം സ്റ്റൈപ്പൻഡ് 25,000 രൂപ
പ്രതിമാസം 25,000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കുന്ന ഇൻ്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐസിഎസ്എസ്ആർ) [ജെഎൻയു ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ, അരുണ അസഫ് അലി മാർഗ്, ന്യൂഡൽഹി-110067], 2അപേക്ഷ ക്ഷണിച്ചു. ആറുമാസത്തെ ഇരുപത് സീനിയർ ഇന്റേൺഷിപ്പുകളും മൂന്നുമാസത്തെ ഇരുപത് ജൂനിയർ ഇന്റേൺഷിപ്പുകളുമാണുള്ളത്. അപേക്ഷിക്കുന്നതിനുള്ള യോഗ്യത ഇങ്ങനെ പ്രതിമാസം 25,000 രൂപ സ്റ്റൈപ്പെന്‍ഡ് ലഭിക്കുന്ന സീനിയർ ഇന്റേൺഷിപ്പുകൾക്ക് അപേക്ഷിക്കുന്നവർക്ക്, അംഗീകൃത സർവകലാശാലയിൽനിന്നോ/സ്ഥാപനത്തിൽനിന്നോ കുറഞ്ഞത് 55 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെ സോഷ്യൽ സയൻസസ്, ഹ്യുമാനിറ്റീസ് അല്ലെങ്കിൽ ഇന്റർ…