Coordinating editor

ടെറ്റ്: കേരളം പുനപ്പരിശോധനാ ഹരജി നല്‍കും

തിരുവനന്തപുരം: അധ്യാപക നിയമനത്തിന് ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) യോഗ്യത നിര്‍ബന്ധമാക്കിയ സുപ്രിംകോടതി വിധിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവില്‍ സര്‍വിസിലുള്ള അധ്യാപകര്‍ക്കും വിധി ബാധകമാക്കിയ സാഹചര്യത്തില്‍, കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വിധി പുനപ്പരിശോധിക്കണമെന്നോ വ്യക്തതവരുത്തണമെന്നോ ആവശ്യപ്പെട്ടാകും ഹരജി നല്‍കുക. സുപ്രിംകോടതി പരിശോധിച്ചിട്ടുള്ളത് കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങളും ചട്ടങ്ങളുമാണെന്നും ഈ സങ്കീര്‍ണമായ സാഹചര്യം മറികടക്കാന്‍, കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യവും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്…

Read More

മാർക്ക് കുറഞ്ഞ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകാൻ നിർദേശം

തിരുവനന്തപുരം: പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം പ്രത്യേക പിന്തുണ നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്‌കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഉത്തരക്കടലാസുകള്‍ ഇന്നു വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യണം. നാളെയ്ക്കും 20നും ഇടയില്‍ ക്ലാസ് പി.ടി.എ വിളിച്ചുചേര്‍ക്കണം. സബ്ജക്ട് കൗണ്‍സില്‍, സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അധിക…

Read More

അധ്യാപകരാകാൻ ടെറ്റ് വേണോ..? സുപ്രീം കോടതി പറഞ്ഞത് എന്ത്..?

ന്യൂഡല്‍ഹി: അധ്യാപകരായി തുടരാനും സ്ഥാനക്കയറ്റത്തിനും അധ്യാപക യോഗ്യത പരീക്ഷ (ടെറ്റ്) നിര്‍ബന്ധമാക്കി സുപ്രീംകോടതി. വിരമിക്കാന്‍ അഞ്ച് വര്‍ഷത്തില്‍ താഴെയുള്ളവര്‍ക്ക് ഇതില്‍ ഇളവ് നല്‍കി. ഭാഷ- മതന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ടെറ്റ് നിര്‍ബന്ധമാക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടോ എന്നതും അത് അവരുടെ അവകാശങ്ങളെ എങ്ങനെ ബാധിക്കും എന്നീ ചോദ്യങ്ങള്‍ രണ്ടംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. ഇക്കാര്യത്തില്‍ വിശാല ബെഞ്ച് തീരുമാനം എടുക്കുന്നതുവരെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെ ടെറ്റ് യോഗ്യതയില്‍നിന്ന് ഒഴിവാക്കി. 2011 ജൂലൈ 29ന് മുമ്പ്…

Read More

Kerala University News-01-09-25;ടൈംടേബിൾ പ്രസിദ്ധീകരിച്ചു

പ്രാക്ടിക്കൽ കേരളസർവകലാശാല നടത്തുന്ന രണ്ട്, അഞ്ച്, ഏഴ് സെമസ്റ്റർ ബാച്ചിലർ  ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) 2006 സ്‌കീം –  മേഴ്സിചാൻസ്, ജൂലൈ 2025 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 2025 സെപ്റ്റംബർ 10 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ (www.keralauniversity.ac.in).  കേരളസർവകലാശാല രണ്ടാം സെമസ്റ്റർ ബാച്ചിലർ  ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എംസിറ്റി) ആഗസ്റ്റ്  2025 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 2025 സെപ്റ്റംബർ 10 മുതൽ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്….

Read More

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ്;  പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2025 അദ്ധ്യയന വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരുടെ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരാതികള്‍ ഉണ്ടെങ്കില്‍ lbstvpm@gmail.com എന്ന മെയിലില്‍ 2025 സെപ്റ്റംബര്‍ 9 നകം അറിയിക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 04712560361, 362, 363, 364 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. റാങ്ക് ലിസ്റ്റിൻ്റെ പൂർണരൂപം താഴെ നൽകുന്നു. The provisional rank list for applicants to the Post Basic B.Sc. Nursing Degree…

Read More

ബി.എസ്.സി നഴ്സിംഗ്;എൻ.ആർ.ഐ അലോട്ട് മെൻ്റ് തീയതി പ്രഖ്യാപിച്ചു

2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന് എൽ.ബി.എസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിൽ എൻ.ആർ.ഐ  സീറ്റുകൾ ഉൾപ്പെട്ട കോളേജുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 2025 സെപ്റ്റംബർ 9 ന് പ്രസിദ്ധീകരിക്കുന്നതാണ്. .  www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എൻ.ആർ.ഐ സീറ്റുകളിലേക്ക് പരിഗണിക്കാൻ അർഹരായ അപേക്ഷകർ 02-09-2025 മുതൽ 08-09-2025 വൈകിട്ട് 4 മണി വരെ ഓൺലൈനായി പുതിയ കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല….

Read More

യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം വിജയികൾക്ക് ഗ്രേസ് മാർക്ക്

കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) നടത്തുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈ ഐ പി) സ്‌കൂൾ വിഭാഗം സംസ്ഥാന തല വിജയികൾക്ക് ഗ്രേസ് മാർക്ക് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന വൈ ഐ പി-ശാസ്ത്രപദം സംസ്ഥാനതല വിജയികൾക്കാണ് 10 മാർക്കായി അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.  ഹൈസ്‌കൂൾ മുതൽ ഗവേഷണതലം വരെയുള്ള വിദ്യാർഥികളിൽ ഇന്നൊവേഷൻ സംസ്‌ക്കാരം വളർത്തിയെടുക്കാൻ സഹായകരമാകുന്ന പരിപാടിയാണ്…

Read More