
മാർക്ക് കുറഞ്ഞ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകാൻ നിർദേശം
തിരുവനന്തപുരം: പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം പ്രത്യേക പിന്തുണ നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്‌കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഉത്തരക്കടലാസുകള്‍ ഇന്നു വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യണം. നാളെയ്ക്കും 20നും ഇടയില്‍ ക്ലാസ് പി.ടി.എ വിളിച്ചുചേര്‍ക്കണം. സബ്ജക്ട് കൗണ്‍സില്‍, സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അധിക…