
ആശയവിനിമയത്തിന് ഇനി ബിറ്റ്ചാറ്റ്; ഇന്റര്‍നെറ്റില്ലാതെ സംവദിക്കാം
ന്യൂഡല്‍ഹി: ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ടെലിഗ്രാമും ഉള്‍പ്പെടെയുള്ള നവമാധ്യമ ലോകം സൃഷ്ടിച്ച ആശയവിനിമയത്തിന്റെ സാധ്യതകളില്‍ നിന്ന് കൂടുതല്‍ ആകര്‍ഷകമായ മറ്റൊരു ആശയിവിനിമയ ആപ്ലിക്കേഷനുമായി ട്വിറ്ററിന്റെ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി. ബിറ്റ് ചാറ്റ് എന്ന് പേരിട്ട ഈ ആപ്ലിക്കേഷന്റെ പ്രധാന പ്രത്യേക ഇന്റര്‍നെറ്റ് ഇല്ലാതെ സന്ദേശങ്ങള്‍ കൈമാറാം എന്നതാണ്. ബ്ലൂടൂത്ത് ലോ എനര്‍ജി മെഷ് നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ചാണ് ഈ ആപ്പിന്റെ പ്രവര്‍ത്തനം. സമീപത്തുള്ള സ്മാര്‍ട്ട്‌ഫോണുകളെ എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ പരസ്പരം കൈമാറുന്ന ക്ലസ്റ്ററുകള്‍ രൂപപ്പെടുത്താന്‍ ബ്ലൂടൂത്ത് ലോ എനര്‍ജി മെഷ്…