
പരിമിതികളെ മറികടന്ന് ചിത്രകാരി സന്ധ്യ; നേരിട്ടെത്തി മോഹൻലാൽ
പരിമിതികളെ അസാമാന്യ ഇച്ഛാശക്തിയും പ്രതീക്ഷകളുടെ കരുത്തുമായി തോൽപ്പിച്ചു മുന്നോട്ടു കുതിക്കുന്ന നിരവധി പേരുടെ ജീവിതാനുഭവം നമുക്ക് മുന്നിലേക്ക് എത്താറുണ്ട്. കൈകാലുകളില്ലാതെ ജനിച്ചുവെങ്കിലും, പരിമിതികളെ അതിജീവിച്ച് ചിത്രകാരിയായ ഒരു പെൺകുട്ടിയുടെ കഥയാണിത്. അവൾ വരച്ച ചിത്രം മലയാളത്തിൻ്റെ പ്രിയ നടൻ മോഹൻലാലിന് കൈമാറാനും കഴിഞ്ഞു. പ്രതിസന്ധികൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന ഓരോ വിദ്യാർഥിക്കും പ്രചോദനമാകട്ടെ സന്ധ്യയുടെ കഥ. കൈകാലുകളില്ലാതെയാണ് ജനിച്ചതെങ്കിലും സന്ധ്യയിലെ ചിത്രകാരിക്ക് അതൊന്നും ഒരിക്കലും തടസമായില്ല. പാതിവളർന്ന കൈ കൊണ്ട് അനവധി ചിത്രങ്ങളാണ് സന്ധ്യ വരച്ചു…