
പ്രവാസി വിദ്യാർഥികളുടെ ഉന്നതപഠനത്തിന് ‘ഡാസ’ അപേക്ഷ ക്ഷണിച്ചു
പ്രവാസി വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് വഴിതുറക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പദ്ധതി ‘ഡാസ’ (DASA-Direct Admission of Students Abroad)യിലേക്ക് അപേക്ഷ ക്ഷണിച്ചു.വിദേശ പൗരന്മാർ, വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർ, എൻ.ആർ.ഐ, പി.ഐ.ഒ, ഒ.സി.ഐ വിഭാഗങ്ങളിൽപെട്ട വിദ്യാർഥികൾക്കാണ് അവസരം., .നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി ), സ്‌കൂൾ ഓഫ് പ്ലാനിങ് & ആർക്കിടെക്ചർ (എസ്.പി.എ), മറ്റ് മുൻനിര സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയിലാണ് പ്രവേശനം ലഭിക്കുക. കേരളത്തിൽ കോഴിക്കോട് എൻ.ഐ.ടിയിലും കോട്ടയം ഐ.ഐ.ഐ.ടിയിലും…