UPDATES

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു

2025ലെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച20അധ്യാപകരെയാണ് വിവിധ വിഭാഗങ്ങളിലായി ഇത്തവണ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ലോവര്‍ പ്രൈമറി,അപ്പര്‍ പ്രൈമറി,സെക്കന്ററി,ഹയര്‍ സെക്കന്ററി,വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നീ വിഭാഗങ്ങളിലെ അധ്യാപകരാണ് അവാര്‍ഡിനര്‍ഹരായത്. പാഠ്യപാഠ്യേതര രംഗങ്ങളിലെ മികവ്,മാതൃകാ ക്ലാസ്സുകള്‍,അഭിമുഖത്തിലെ പ്രകടനം എന്നിവ വിലയിരുത്തിക്കൊണ്ടാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്റ്റംബര്‍10ന് വൈകുന്നേരം2.30ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ലോവര്‍ പ്രൈമറി വിഭാഗത്തില്‍ ബീന ബി….

Read More

എം.ജി സർവകലാശാല അറിയിപ്പുകൾ:07-07-25

സ്‌പോട്ട് അഡ്മിഷന്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സില്‍ എംഎസ്സി ഫിസിക്‌സ് പ്രോഗ്രോമില്‍ ഒഴിവുള്ള സീറ്റുകളില്‍ (എസ്.സി2 എസ്.ടി1) ജൂലൈ 10ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. വിദ്യാര്‍ഥികള്‍  ഉച്ചക്ക് 12ന് അസ്സല്‍ രേഖകളുമായി വകുപ്പ് ഓഫീസില്‍ എത്തണം. എം.ജി സര്‍വകലാശാലയുടെ സ്‌ക്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ്   ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് (എം.ടി.ടി.എം) പ്രോഗ്രാമില്‍ എസ്.സി(2), എ സ്.ടി(1) വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളില്‍ ജൂലൈ പത്തിന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും….

Read More

അധ്യാപകരാകാൻ ടെറ്റ് വേണോ..? സുപ്രീം കോടതി പറഞ്ഞത് എന്ത്..?

ന്യൂഡല്‍ഹി: അധ്യാപകരായി തുടരാനും സ്ഥാനക്കയറ്റത്തിനും അധ്യാപക യോഗ്യത പരീക്ഷ (ടെറ്റ്) നിര്‍ബന്ധമാക്കി സുപ്രീംകോടതി. വിരമിക്കാന്‍ അഞ്ച് വര്‍ഷത്തില്‍ താഴെയുള്ളവര്‍ക്ക് ഇതില്‍ ഇളവ് നല്‍കി. ഭാഷ- മതന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ടെറ്റ് നിര്‍ബന്ധമാക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടോ എന്നതും അത് അവരുടെ അവകാശങ്ങളെ എങ്ങനെ ബാധിക്കും എന്നീ ചോദ്യങ്ങള്‍ രണ്ടംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. ഇക്കാര്യത്തില്‍ വിശാല ബെഞ്ച് തീരുമാനം എടുക്കുന്നതുവരെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെ ടെറ്റ് യോഗ്യതയില്‍നിന്ന് ഒഴിവാക്കി. 2011 ജൂലൈ 29ന് മുമ്പ്…

Read More

സ്കൂളുകളിൽ സുരക്ഷാ പരിശോധന;നിർദേശവുമായി കേന്ദ്രം

സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സ്‌കൂളുകളിലും അടിയന്തരമായി പരിശോധന നടത്താൻ കേന്ദ്രസർക്കാർ നിർദേശം നൽകി. സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകളിലെ ജീർണിച്ചതും ഉപയോഗശൂന്യവുമായ കെട്ടിടങ്ങൾ കണ്ടെത്താനാണ് ഈ നീക്കം. പരിശോധന എത്രയും വേഗം പൂർത്തിയാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 7-ലെ നിർദേശമനുസരിച്ച്, സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയോ അറ്റകുറ്റപ്പണി നടത്തുകയോ വേണം. യോഗ്യരായ എഞ്ചിനീയർമാർ സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതുവരെ ഇത്തരം കെട്ടിടങ്ങൾ ഉപയോഗിക്കരുതെന്നും അധികാരികൾക്ക് നിർദേശം നൽകി. കേന്ദ്ര വിദ്യാഭ്യാസ…

Read More

ബി.എസ്.സി ഒപ്ടോമെട്രി; കേരളത്തിലെ പഠന സാധ്യതകൾ ഇങ്ങനെ…

തൊഴിൽ സാധ്യതകൾ ഏറെയുള്ള പഠന ശാഖകളിൽ ഒന്നാണ് ഒപ്ടോമെട്രി.കണ്ണുകളുടെ സംരക്ഷണം പഠന വിഷയമാകുന്ന ഈ മേഖലയിൽ കേരളത്തിൽ നിരവധി പഠന സാധ്യതകളാണ് നിലവിലുള്ളത്. ബി.എസ്.സി ഒപ്ടോമെട്രി കോഴ്സ് നൽകുന്ന കേരളത്തിലെ സ്ഥാപനങ്ങളെ പരിചയപ്പെടാം. സർക്കാർ മേഖലയിൽ രണ്ടും സ്വാശ്രയ മേഖലയിൽ പതിമൂന്നും സ്ഥാപനങ്ങൾ ഈ കോഴ്സ് നൽകുന്നുണ്ട്. സർക്കാർ മേഖലയിൽ വർഷം 22010 രൂപയാണ് ട്യൂഷൻ ഫീസായി നിശ്ചയിച്ചിരിക്കുന്നത്. സ്വാശ്രയ മേഖലയിൽ ട്യൂഷൻ ഫീസായി 63525 രൂപയും സ്പെഷ്യൽ ഫീസായി 39500 രൂപയും നിശ്ചയിച്ചിട്ടുണ്ട്.  List of …

Read More