മനുഷ്യരുടെ ജീവിതനിലവാരം അവരുടെ ചിന്തകളെ ആശ്രയിച്ചിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ദൈനംദിന ജീവിതത്തില്‍ ഒരു വ്യക്തി സ്വീകരിക്കുന്ന രണ്ടു വിധത്തിലുള്ള നിര്‍ബന്ധബുദ്ധി ജീവിതത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. ചുറ്റുപാടുകളില്‍ നിന്നു ലഭിക്കുന്ന അവസരങ്ങളിലും സാധ്യതകളിലും ഏറ്റവും മികച്ചതു മാത്രമേ സ്വീകരിക്കൂ എന്നതാണ് അതില്‍ ഒന്നാമത്തേത്. രണ്ടാമത്തേത് ചുറ്റുപാടുകളിലേക്ക് ഏറ്റവും മികച്ചത് മാത്രമേ നല്‍കൂ എന്നതാണ്. ഉത്തമമായതിനെ മാത്രം സ്വീകരിക്കുന്നവരുടെ മനസ്സും പരിസരവും ഉത്തമമായിരിക്കും. ഏറ്റവും നല്ലത് എപ്പോഴും ലഭ്യമാകില്ല, കാത്തിരിക്കേണ്ടി വരും. ശരാശരി നിലവാരത്തിലുള്ളവയുടെ ആകര്‍ഷണീയതയെയും താഴ്ന്ന നിലവാരത്തിലുള്ളവയുടെ വിലക്കുറവിനെയും തള്ളിപ്പറയുന്നവര്‍ക്കു മാത്രമാണ് ശ്രേഷ്ഠമായതു ലഭിക്കുകയെന്ന് മനുഷ്യ ജീവത്തിന്റെ ഗുണനിലാവരത്തെ നിര്‍ണയിച്ച വിദഗ്ധര്‍ പറയുന്നു.
ആദ്യം കാണുന്നവ വാങ്ങുന്ന ശീലം ഇല്ലാത്തവരാണ് ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു യാത്ര ചെയ്ത് നല്ലതിലേക്ക് എത്തുക. ദൃശ്യമായ ബലഹീനതകള്‍ക്കുള്ളില്‍ അദൃശ്യമായ മികവിന്റെ സാധ്യതകള്‍ കണ്ടെത്തുന്നവരാണ് നല്ലത് രൂപപ്പെടുത്തുന്നവര്‍. ഉള്ളതിനെ ഇഷ്ടപ്പെടുന്നവര്‍ കൈയടിക്കും, ഉള്ളിലുള്ളതും പുറത്തുവരാത്തതുമായവയെ ഇഷ്ടപ്പെടുന്നവര്‍ കരുതലോടെ വഴിതെളിക്കും. അതു വേദനാജനകമാകാം, സംഘര്‍ഷഭരിതമാകാം, അഹംബോധത്തെ ഉണര്‍ത്തുന്നതാകാം. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. ശ്രേഷ്ഠമായതിനെ പുറത്തെടുക്കാന്‍ കഴിവുള്ള ആളുകള്‍ സമയം ചെലവഴിച്ചാല്‍ മികവ് സ്വാഭാവികമായി ഉടലെടുക്കും. മെച്ചപ്പെടുക എന്നതല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാതെ വരും. നല്ലതു മാത്രമേ സ്വീകരിക്കൂ എന്ന നിര്‍ബന്ധമുള്ളവര്‍ക്കു നല്ലതിനെ രൂപപ്പെടുത്തിയെടുക്കാനുള്ള ഉത്തരവാദിത്തമുണ്ട്.
ജീവിത വിജയത്തിന് ചില ശീലങ്ങള്‍ ഇതാ..
വ്യക്തിയുടെ ജീവിതവിജയത്തിന് വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ചില ശീലങ്ങള്‍.
1.നേരത്തെ ദിവസം തുടങ്ങണം
ദിവസം പുലര്‍ച്ചെ എഴുന്നേല്‍ക്കുക എന്നത്് ഏറെ പ്രധാനമാണ്. സൂര്യോദയത്തിനു മുന്‍പ് തന്നെ ഉറക്കമെഴുന്നേറ്റ് കര്‍മനിരതരാകുന്നത് ജീവിതത്തില്‍ പോസിറ്റീവ് റിസള്‍ട്ടുണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ജോലിയില്‍ ‘ഓണ്‍ ടൈം’ ആകുക എന്നതും പ്രധാനമാണ്. റിമോട്ട് വര്‍ക്കിംഗ് ആണെങ്കില്‍ നേരത്തെ തന്നെ ഒരു ദിവസത്തിലെ ജോലികള്‍ പ്ലാന്‍ ചെയ്ത് ഷെഡ്യൂള്‍ ചെയ്ത് വര്‍ക്ക് തുടങ്ങുക. ചെക്ക് ലിസ്റ്റ് ഉണ്ടാക്കുക, അരു ആഴ്ചയിലെ ചെക്ക് ലിസ്റ്റ് പരിശോധിച്ച് മുന്നോട്ട് പോകുകയും ചെയ്യണം.
2. പ്രഭാത ഭക്ഷണം പ്രധാനം;
രോവിലത്തെ ശീലങ്ങളില്‍ ഒരു ആരോഗ്യപൂര്‍ണണായ പ്രഭാതഭക്ഷണം ഏറെ പ്രാധാന്യം വഹിക്കുന്നു. രാത്രിയില്‍ നിന്നും രാവിലെ വരെയുള്ള നിങ്ങളുടെ ഫാസ്റ്റിംഗ് അവസാനിപ്പിക്കുന്നത് പോഷകാഹാരത്തില്‍ ആവേണ്ടത് അത്യന്താപേക്ഷിതമാണ്. ആരോഗ്യത്തിന് മാത്രമല്ല, ഉന്മേഷത്തിനും ജോലിയിലേക്കുള്ള ഊര്‍ജത്തിനും മാനസികമായി തയ്യാറെടുക്കാനും ഇത് സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
3.മടുപ്പിക്കാത്ത തൊഴിലിടം
ജോലി ചെയ്യുന്ന ഇടം മികച്ചതാക്കണംപോസിറ്റീവ് ആയി ഇരിക്കാന്‍ ജോലിസ്ഥലം മികച്ചതാക്കേണ്ടതുണ്ട്. ഏറെ പണം മുടക്കിയുള്ള ഓഫീസ് ക്യാബിന്‍ അല്ല ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ശരിയായ ഇരിപ്പിടം, വൃത്തിയുള്ള വര്‍ക്ക് ഡെസ്‌ക്, ശരിയായ വെളിച്ചം എന്നിവയെല്ലാം രാവിലെ തന്നെ ഉറപ്പു വരുത്തുക. ചെയ്യാനുള്ള കാര്യങ്ങള്‍ പതിപ്പിച്ച സ്റ്റിക്കി നോട്ടുകള്‍ ചിലപ്പോള്‍ കോടികളുടെ ബിസിനസ് കൈവിട്ടു പോകുന്നതില്‍ നിന്നു പോലും നിങ്ങളെ രക്ഷിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.
4.രാവിലെ ചിന്തിക്കാന്‍ കുറച്ചു സമയം
പലര്‍ക്കും തോന്നുന്നത് അവരുടെ തലച്ചോര്‍ രാവിലെ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ്. പ്രഭാതം ഏറ്റവും ക്രിയാത്മകവും ഉല്‍പാദനപരവുമാകുമ്പോഴാണ് അങ്ങനെ വരുന്നതും. ഇത് ചിന്തകളെ തെളിമയുള്ളതാക്കും. തിരക്കുകളിലേക്ക് കടക്കും മുമ്പ് ചിന്തിക്കാന്‍ സമയം കണ്ടെത്തേണ്ടതുണ്ട്.
5.ചെയ്യാന്‍ പാടില്ലാത്തതിന്റെ ലിസ്റ്റ്
നിങ്ങളുടെ സമയം കൊല്ലുന്ന, നിങ്ങളെ അനാരോഗ്യത്തിലേക്ക് നടത്തുന്ന കാര്യങ്ങളും രാവിലെ ഒരു നോട്ടില്‍ കുറിക്കുക. മനസ്സിന് കൊടുക്കുന്ന സന്ദേശമാണ് ഈ എഴുത്ത്. ഇത് ചെയ്യില്ല എന്ന് ഉറപ്പിക്കുക, ചെയ്യാന്‍ തുടങ്ങുമ്പോള്‍ നോട്ടില്‍ കുറിച്ചത് ഓര്‍ക്കുക. സോഷ്യല്‍മീഡിയയുടെ അമിത ഉപയോഗമായിരിക്കാം ചിലപ്പോള്‍ അത്. ഇടയ്ക്കിടയ്ക്ക് സ്‌നാക്‌സ് കഴിക്കലോ സോഫ്റ്റ് ഡ്രിങ്ക്‌സ് കുടിക്കലോ എന്തുമാകാം അത്. ശരീരത്തിനും മനസ്സിനും വേണ്ടാത്തത് ഒഴിവാക്കുന്നത് നിങ്ങളുടെ പ്രവര്‍ത്തനക്ഷമത കൂട്ടും.
6.പ്രാര്‍ത്ഥനയോ മെഡിറ്റേഷനോ വേണം
രാവിലെ തന്നെ പ്രാര്‍ത്ഥനയോ മെഡിറ്റേഷനോ ശീലമാക്കുന്നവരില്‍ മികച്ച ആശയങ്ങള്‍ രൂപപ്പെടുമെന്നതാണ് പലരും പറയുന്നത്. ഇത് മനസ്സ് ശാന്തമാകുന്നത് കൊണ്ടും ചിന്തിക്കാനുള്ള പോസിറ്റീവ് എനര്‍ജി ലഭിക്കുന്നത് കൊണ്ടുമാണ്.
7.വ്യായാമം 30 മിനിട്ടെങ്കിലും
രാവിലെ വ്യായാമം ചെയ്യുന്നവര്‍ കൂടുതല്‍ പ്രൊഡക്റ്റീവ് ആകുന്നതായി പല പഠനങ്ങളും പറയുന്നു. ശരീരത്തിലെ എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ ഉല്‍പ്പാദിക്കപ്പെടുന്നതിനാലാണിത്. വ്യായാമം ചെയ്യാന്‍ ഏറ്റവും നല്ല സമയം എന്ന് പറയുന്നത് അതിരാവിലെയാണ്. അതും പ്രഭാത ഭക്ഷണത്തിന് മുമ്പ്. ഭക്ഷണ ശേഷം വ്യായാമങ്ങള്‍ ചെയ്യാതിരിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് പ്രതികൂലമായി ബാധിക്കും എന്ന് അറിഞ്ഞിരിക്കുക.
2024ൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലികൾ
ജീവിത വിജയം നേടാൻ ചാണക്യൻ നിർദേശിക്കുന്ന ആറ് കാര്യങ്ങൾ ഇതാണ്
1.മനസ്സില്‍ കുറ്റബോധം സൂക്ഷിക്കരുത്
മനസ്സില്‍ കുറ്റബോധം സൂക്ഷിക്കരുത്വിജയിയെ പരാജിതനില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത് അയാള്‍ക്ക് ഒന്നിനെക്കുറിച്ചും കുറ്റബോധമില്ല എന്നതാണെന്ന് ചാണക്യന്‍ പറയുന്നു. നഷ്ടപ്പെടുത്തിയ സമയത്തെക്കുറിച്ച് വിലപിക്കുന്നവരും, എടുത്ത തീരുമാനങ്ങളെക്കുറിച്ച് ധാരണയില്ലാത്തവനും ചെയ്യുന്നത് പാഴ്‍വേലയാണെന്നാണ് ചാണക്യന്‍റെ നിരീക്ഷണം.
2.ധനത്തോട് ആര്‍ത്തിപാടില്ല
ആരെയെങ്കിലും ചതിച്ച് നേടുന്ന പണം, സ്വന്തം മൂല്യങ്ങളെ തേച്ചരച്ച് സ്വന്തമാക്കുന്ന പണം, നിങ്ങളെ ലോഭങ്ങള്‍ കൊണ്ട് കീഴ്പ്പെടുത്തിയവര്‍ വഴി സ്വന്തമാക്കുന്ന പണം വിഷമാണെന്നാണ് ചാണക്യന്‍ ഉപദേശിക്കുന്നത്. എന്താണ് യഥാര്‍ഥ വിഷം? തുടക്കത്തില്‍ സ്വാദുള്ളതും അവസാനത്തോട് അടുക്കുമ്പോള്‍ ക്രൂരമായി കൊന്നൊടുക്കുന്നതുമാണ് വിഷമെന്ന് ചാണക്യന്‍ പറയുന്നു.
3.സ്വയം ചോദിക്കാം ഈ 3 ചോദ്യങ്ങള്‍
തീരുമാനങ്ങള്‍ക്ക് മുന്‍പ് ഈ മൂന്ന് ചോദ്യങ്ങള്‍ സ്വയം ചോദിക്കാന്‍ ചാണക്യന്‍ ആവശ്യപ്പെടുന്നു.
1. എന്താണ് ചെയ്യേണ്ടത്?
2. എന്തായിരിക്കും ഇതിന്‍റെ അനന്തരഫലം?
3. എന്തായിരിക്കും ഇതിന്‍റെ മൂല്യം?
4.സ്വയം അപകടപ്പെടുത്തുന്ന ഒന്നും ചെയ്യരുത്
വിഷമില്ലാത്ത പാമ്പുപോലും ഒരു സാഹചര്യത്തിലും വിഷമില്ലെന്ന രീതിയില്‍ പെരുമാറില്ല. അത് ഭയപ്പെടുത്താനെ അവസാനം വരെ ശ്രമിക്കൂ. അതുപോലെ തന്നെ സ്വയം വഞ്ചിക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്ന അവസരത്തിലേക്ക് മനുഷ്യന്‍ പോകരുതെന്ന് ചാണക്യന്‍ ഉപദേശിക്കുന്നു.ത്രമാത്രം വലിയ അപകടത്തിലാണ് ഒരു മനുഷ്യന്‍ എങ്കിലും അത് ഭാവത്തിലോ ചെയ്തികളിലോ പ്രകടിപ്പിക്കരുത്. മനുഷ്യനെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ ആദ്യം ചതിക്കുന്നത് മുഖമാണെന്നും ചാണക്യന്‍ പറയുന്നു.
5.പ്രശംസകള്‍ക്ക് പിന്നാലെ പോകരുത്
ആ ളുകളുടെ പ്രശംസയ്ക്ക് പിന്നാലെ പോകരുതെന്നാണ് ചാണക്യന്‍ പറയുന്നത്. വിജയികള്‍ മറ്റുള്ളവരുടെ വാക്കുകള്‍ക്ക് പിന്നാലെയല്ല ഓടുന്നത്. ആളുകള്‍ നിങ്ങളെപ്പറ്റി സംസാരിച്ചു തുടങ്ങിയാല്‍, അത് നല്ലതോ ചീത്തയോ ആയ വര്‍ത്തമാനങ്ങള്‍ ആയിക്കോട്ടെ, അതിനര്‍ഥം നിങ്ങള്‍ നേരായ ദിശയിലാണെന്നാണ്. മറ്റുള്ളവരുടെ പ്രശംസയ്ക്ക് വേണ്ടി കാത്തിരിക്കണ്ട. സ്വന്തം കര്‍മ്മം ചെയ്യൂ. ചാണക്യന്‍ ഓര്‍മ്മിപ്പിക്കുന്നു.
6.അശക്തരെ വിലകുറച്ച് കാണരുത്
സുഹൃത്തുക്കളോട് അടുപ്പം സൂക്ഷിക്കുന്നത് നല്ലതാണ്. പക്ഷേ, ശത്രുക്കളെ അതിനേക്കാള്‍ അടുത്ത് കാണണം – ചാണക്യന്‍ ഓര്‍മ്മിപ്പിക്കുന്നു. അശക്തരെന്ന് കരുതി വിലകുറച്ചു കാണുന്നവര്‍ തേളിനെപ്പോലെ നിങ്ങളറിയാതെ നിങ്ങളെ കുത്തും. ഒരാളെയും ശക്തിയില്ലാത്തവനായി കാണരുത്. തിരിച്ചടികള്‍ ഏത് രീതിയിലാണ് വരുന്നതെന്ന് നിങ്ങള്‍ക്ക് പ്രവചിക്കാന്‍ കഴിയില്ല.
English Summery: The Untold Secrets of Successful Life