മലപ്പുറം സി.സി.എസ്.ഐ.ടിയില്‍ എം.സി.എ. സീറ്റൊഴിവ്
മലപ്പുറം പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ( സി.സി.എസ്.ഐ.ടി.) 2025 അധ്യയ
ന വര്‍ഷത്തെ എം.സി.എ. പ്രോഗ്രാമിന് സംവരണ സീറ്റൊഴിവുണ്ട്. എസ്.സി. അഞ്ച്,എസ്.ടി. രണ്ട്, ഇ.ഡബ്ല്യൂ.എസ്. മൂന്ന്, ഇ.ടി.ബി. ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍.
റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ എല്ലാ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ ഒന്‍പതിന് രാവിലെ 10.00 മണിക്ക് മലപ്പുറം സി.സി.എസ്.ഐ.ടിയില്‍ ഹാജരാകണം. കൂടുതല്‍
വിവരങ്ങള്‍ക്ക് ഫോണ്‍ : 9995450927, 8921436118.
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റര്‍ (2022 പ്രവേശനം മുതല്‍) രണ്ടു വര്‍ഷ ബി.പി.എഡ്. പ്രോഗ്രാം ഏപ്രില്‍ 2025 റഗുലര്‍ / സപ്ലിമെന്റ്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ 28 വരെയും 200/ രൂപ പിഴയോ
ടെ ആഗസ്റ്റ് ഒന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 14 മുതല്‍ ലഭ്യമാക്കും.
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ്റ് ടെക്നോളജി ഏപ്രില്‍ 2025 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ വിവിധ കേന്ദ്രങ്ങളിലായി
ജൂലൈ 10ന് തുടങ്ങും. രണ്ട്, നാല് സെമസ്റ്റര്‍ ബി.വോക്. ഹോട്ടല്‍ മാനേജ്മെന്റ്റ് ഏപ്രില്‍ 2025 പ്രാക്ടിക്കല്‍ പരീ
ക്ഷകള്‍ ജൂലൈ എട്ടിന് തുടങ്ങും. കേന്ദ്രം : അമല്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് നിലമ്പൂര്‍. വിശദമായ ഷെഡ്യൂള്‍ വെബ്സൈറ്റില്‍.
പരീക്ഷ
സര്‍വകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റര്‍ (CCSS PG 2022, 2023 പ്രവേശനം) എം.എ. ഹിസ്റ്ററി, എം.എ. മ്യൂസിക് ഏപ്രില്‍ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ
കള്‍ പുതുക്കിയ സമയക്രമപ്രകാരം ജൂലൈ 14 ന് തുടങ്ങും.സര്‍വകലാശാലാ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റര്‍ (CCSS PG 2021 മുതല്‍ 2023 വരെപ്രവേശനം) എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി ഏപ്രില്‍ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമപ്രകാരം ജൂലൈ 14 ന് തുടങ്ങും. വിശദമായസമയക്രമം വെബ്സൈറ്റില്‍.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ (CCSS PG) എം.എസ് സി. ബയോടെക്നോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ് നവംബര്‍ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം https://uoc.kreap.
co.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
ഒന്നാം സെമസ്റ്റര്‍ (CCSS) എം.ബി.എ. നവംബര്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.ഫലം https://uoc.kreap. co.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
സര്‍വകലാശാലാ പഠനവകുപ്പിലെ (2023 പ്രവേശനം) എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2024 സപ്ലിമെന്ററി, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2025 റഗുലര്‍
പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയഫലം
വിദൂര വിഭാഗം (CBCSS 2021, 2022 പ്രവേശനം) ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2024പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സർവകലാശാലയിൽ വിദൂര വിദ്യാഭസത്തിൽ അനിശ്ചിതത്വം
മലപ്പുറം: വിവിധ കോഴ്സുകളിലേക്കുള്ള വിദൂര വിദ്യാഭ്യാസത്തിന് വിജ്ഞാപനമിറക്കുന്നതിൽ അനിശ്ചിതത്വം സൃഷ്ടിച്ച് കാലിക്കറ്റ് സർവകലാശാല.സംസ്ഥാനത്തെ എം.ജി, കണ്ണൂർ, കേരള സർവകലാശാലകൾ സമാന വി്ഞാപനം പുറപ്പെടുവിച്ചിട്ടും കാലിിക്കറ്റ് സർവകലാശാലയിൽ അനിശ്ചിതത്വം തുടരുന്നത് മലബാർ മേഖലയിലെ വിദ്യാർഥികൾക്ക് തിരിച്ചടിയാവുകയാണ്.സർവകലാശാലയ്ക്കു കീഴിലുള്ള വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഡിഗ്രി കോഴ്സുകൾ തുടങ്ങുന്നതിന് 2025 -26 അധ്യയനവർഷത്തിലും യു.ജി.സി അനുമതി നിലനിൽക്കുന്നുണ്ട്. എന്നാൽ, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതി യോഗം ചേർന്ന് കോടതിയിൽ തുടരുന്ന നിയമനടപടി ചൂണ്ടിക്കാണിച്ച് അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്. മറ്റു സർവകലാശാലകൾക്ക് സമാനമായി ഈ അധ്യയന വർഷവും വിദൂര വിദ്യാഭ്യാസത്തിനുള്ള അവസരം കാലിക്കറ്റ് സർവകലാശാല ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. പതിറ്റാണ്ടുകളായി സംസ്ഥാനത്ത് ഓരോ സർവകലാശാലയ്ക്കു കീഴിലും വിദൂര വിദ്യാഭ്യാസം സുഗമമായി നടന്നു വരുന്നതിനിടയിലാണ് അടുത്തിടെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ആരംഭിച്ചത്. ഇതോടെ മറ്റു സർവകലാശാലകൾവിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്തേണ്ടതില്ലെന്നും, എല്ലാ വിദൂര വിദ്യാഭ്യാസ കോഴ്സുകളും ശ്രീനാരയണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കീഴിൽ മതിയെന്നുമുള്ള നിബന്ധനയെത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതിനുള്ള നീക്കമായിരുന്നു ഇതെങ്കിലും, ഫലത്തിൽ വിദ്യാർഥികൾ പ്രതിസന്ധിയിൽ ആവുകയാണ് ഉണ്ടായത്. ആദ്യ ഘട്ടത്തിൽ മറ്റു സർവകലാശാലകൾ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നിർത്തലാക്കിയെങ്കിലും പിന്നീട്, വിദ്യാർഥികളിൽ നിന്നുള്ള ആവശ്യം ശക്തമായതിനെ തുടർന്ന് കോഴ്സുകൾ പുനസ്ഥാപിക്കുകയായിരുന്നു.എന്നാൽ കാലിക്കറ്റ് സർവകലാശാല മാത്രം വിഷയത്തിൽ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ഓപൺ സർവകലാശാല ആക്റ്റ് നിലവിൽ വന്നശേഷം തങ്ങൾക്ക് ഇഷ്ടമുള്ള കോഴ്സ് പഠിക്കാൻ കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴിൽ അനുമതി തരണമെന്നാവശ്യപ്പെട്ട് ചില വിദ്യാർഥികൾ കോടതിയെ സമീപിച്ചിരുന്നു. കൂടാതെ സെനറ്റ് അംഗങ്ങളായ വി.കെ.എം ഷാഫി, ഡോക്ടർ അൻവർ ഷാഫി എന്നിവരും വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ പ്രവേശനം നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. കാലിക്കറ്റ് സർവകലാശാല പരിധിയിൽ ഇപ്പോൾ തന്നെ പോണ്ടിച്ചേരി യൂനിവേഴ്സിറ്റി വിദൂര വിദ്യാഭാസ വിഭാഗത്തിൻ്റെ സ്റ്റഡി സെന്ററുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഓപൺ സർവകലാശാല ആക്ട് മുഴുവൻ സർവകലാശാലകൾക്കും ബാധകമാണെന്നിരിക്കെ തന്നെ കണ്ണൂരും കേരളയും എംജിയും കോഴ്സ് തുടങ്ങിയിട്ടും കാലിക്കറ്റ് സർവകലാശാല മാത്രം അനിശ്ചിതത്വം സൃഷ്ടിക്കുന്നത് എന്തിനാണെന്ന ചോദ്യമാണ് വിദ്യാർഥികൾ ഉയർത്തുന്നത്.