ന്യൂഡൽഹി: ദേശീയ പ്രവേശനപ്പരീക്ഷകൾക്കായി ദൂരസ്ഥലങ്ങളിലേക്കും മറ്റ് ജില്ലകളിലേക്കും യാത്ര ചെയ്യേണ്ടി വരുന്ന വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾക്ക് അയവു വരുത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടപടി തുടങ്ങി. രാജ്യത്തെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, പോളിടെക്നിക്കുകൾ, ഐ.ടി.ഐ-കൾ, നൈപുണി വികസന കേന്ദ്രങ്ങൾ, അംഗീകൃത സി.ബി.ടി സേവനദാതാക്കൾ എന്നിവയിൽ നിന്നും ഡിസംബർ ആറുവരെ താത്പര്യപത്രം ക്ഷണിച്ചു. സ്വന്തം ജില്ലയിൽ തന്നെ പരീക്ഷയെഴുതാൻ അവസരമൊരുക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ യാത്രാക്ലേശവും സമയനഷ്ടവും ഒഴിവാക്കാൻ സാധിക്കും. ഓരോ ജില്ലയിലും കുറഞ്ഞത് ഒരു പ്രധാന കേന്ദ്രമെങ്കിലും സജ്ജമാക്കാനും, അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ സമീപത്ത് ബാക്കപ്പ് കേന്ദ്രങ്ങൾ ഒരുക്കാനുമാണ് ലക്ഷ്യമിടുന്നത്. നിലവിലെ കേന്ദ്രങ്ങളിലെ സൗകര്യക്കുറവും മേൽനോട്ട ഉദ്യോഗസ്ഥരുടെ കുറവും പരിഹരിക്കാനും ഇതിലൂടെ സാധിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾക്ക് (സി.ബി.ടി) ഒറ്റ ഷിഫ്റ്റിൽ കുറഞ്ഞത് 285 കമ്പ്യൂട്ടറുകളും പേപ്പർ-പെൻ പരീക്ഷകൾക്ക് (പി.പി.ടി) കുറഞ്ഞത് 250 സീറ്റുകളും വേണം. കുടിവെള്ളം, ശൗചാലയം എന്നിവയ്ക്കൊപ്പം മതിയായ സുരക്ഷാ സംവിധാനങ്ങളും നിർബന്ധമാക്കിയിട്ടുണ്ട്. പരീക്ഷാ സംവിധാനം നവീകരിക്കുന്നതിനായി കേന്ദ്രസർക്കാർ നിയോഗിച്ച നന്ദൻ നിലേകനി സമിതി സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തുന്ന ഘട്ടത്തിലാണ് ഈ നീക്കം. പ്രാദേശിക ഓഫീസുകൾ സ്ഥാപിക്കുന്നതും നിരീക്ഷണം ശക്തമാക്കുന്നതും ഉൾപ്പെടെയുള്ള പരിഷ്കാരങ്ങളും ഏജൻസി നടപ്പാക്കുന്നുണ്ട്. നിലവിൽ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളുടെ നടത്തിപ്പിൽ മാറ്റങ്ങളുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Take Exams in Your Home District; NTA to Set Up Centers in All Districts
NEW DELHI: In a major relief for entrance exam candidates, the National Testing Agency (NTA) has initiated steps to establish examination centers in every district across the country, eliminating the need for students to travel long distances.
Under the new plan, the agency aims to set up at least one primary examination center in each district, supported by nearby backup centers for emergencies. To execute this expansion, the NTA has invited Expressions of Interest (EoI) from eligible institutions equipped to conduct both Computer-Based Tests (CBT) and Pen-and-Paper Tests (PPT).
Key Highlights of the Initiative:
-
Application Deadline: Eligible schools, colleges, universities, polytechnics, ITIs, and approved CBT service providers can submit their applications until December 6.
-
Infrastructure Requirements: CBT centers must have at least 285 computers to operate in a single shift, while PPT centers require a minimum seating capacity of 250. Basic amenities like drinking water, restrooms, and strict security systems are mandatory.
-
Broader Reforms: The move comes alongside wider examination reforms discussed by the Nandan Nilekani committee, including opening regional offices and strengthening monitoring systems. Authorities clarified that currently scheduled exam dates will remain unchanged.