ഫാര്‍മസി കോഴ്‌സിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.മൂന്നാം ഘട്ടത്തില്‍ ഫാര്‍മസി കോഴ്സിലേയ്ക്ക് പുതിയതായി ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച ഫാര്‍മസി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ
12.09.2025 മുതല്‍ 15.09.2025, 5.00 PM വരെ ഓപ്ഷനുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്
മുന്‍ ഘട്ടങ്ങളിലെ അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷന്‍ നേടിയവരെയും, ഇതുവരെ അലോട്ട്‌മെൻ്റ് ലഭിക്കാത്തവരെയും ഈ ഘട്ടത്തിലെ അലോട്ട്‌മെൻ്റിൽ പരിഗണിക്കണമെങ്കില്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും നടത്തേണ്ടതാണ്.
ഫാര്‍മസി കോഴ്‌സിലേയ്ക്കുള്ള മുന്‍ ഘട്ടങ്ങളില്‍ അലോട്ട്‌മെന്റ്/അഡ്മിഷന്‍ ലഭിക്കുകയും എന്നാല്‍ ഈ ഘട്ടത്തില്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുകയും ചെയ്യുന്നവരുടെ മുന്‍ അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നേടിയിട്ടുണ്ടെങ്കില്‍ അത് നിലനില്‍ക്കുന്നതായിരിക്കും.
ഈ ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കുകയും നിശ്ചിത സമയത്തിനകം അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ പ്രവേശനം നേടാതിരിക്കുകയും ചെയ്യുന്നവരുടെ മുന്‍ ഘട്ടത്തിലെയും, ഈ ഘട്ടത്തിലെയും അലോട്ട്‌മെന്റുകള്‍ റദ്ദാകുന്നതാണ്.
താല്‍ക്കാലികമായ അലോട്ട്‌മെന്റ് ഷെഡ്യൂള്‍ താഴെ ചേര്‍ക്കുന്നു
12.09.2025-ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ഓപ്ഷന്‍ വെബ്‌സൈറ്റ് സജ്ജമാകുന്നു.
15.09.2025, 5.00 pm- ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ അവസാനിക്കുന്നു.
17.09.2025- താത്ക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരണം
18.09.2025-അന്തിമ അലോട്ട്‌മെന്റ് പ്രസിദ്ധീകരണം
19.09.2025 to 23.09.2025, 4 PM –അലോട്ട് മെൻ്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അലോട്ട് മെൻ്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ളതും പ്രവേശന പരീക്ഷ കമ്മിഷണര്‍ക്കു അടയ് ക്കേണ്ടതുമായ തുക ഓണ്‍ലൈന്‍ പേയ്‌മെന്റായി ഒടുക്കേണ്ടതും അലോട്ട്മെൻ്റ് ലഭിച്ച കോളേജുകളില്‍ പ്രവേശനം നേടേണ്ടതുമാണ്.
ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസ്
ഫാര്‍മസി കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിനായി ഈ ഘട്ടത്തില്‍ പുതിയതായി ഓപ്ഷന്‍ രജിസ്ട്രര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരും, കഴിഞ്ഞ ഘട്ടങ്ങളില്‍ അല്ലോട്‌മെന്റ്‌റ് ലഭിച്ചിട്ട് അഡ്മിഷന്‍ എടുക്കാത്ത വിദ്യാര്‍ത്ഥികളും 2,000/-രൂപ (രണ്ടായിരം രൂപ മാത്രം) പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീ ആയി ഒടുക്കേണ്ടതാണ്. വിദ്യാര്‍ത്ഥിക്ക് അലോട്ട്‌മെന്റ്
ലഭിച്ച് പ്രവേശനം നേടുന്ന കോഴ്സിന്റെ ട്യൂഷന്‍ ഫീസില്‍ ഈ തുക വകയിരുത്തുന്നതാണ്.
എസ്.സി./എസ്.ടി/ഒ.ഇ.സി.ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ സമുദായത്തില്‍പ്പെട്ട ഫീസ് ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികളും ശ്രീചിത്രാഹോം, ജുവനൈല്‍ ഹോം, നിര്‍ഭയ ഹോം എന്നിവിടങ്ങളിലെ അപേക്ഷകരും ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീ ആയി 500/- രൂപ (അഞ്ഞൂറ് രൂപ മാത്രം) പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഒടുക്കേണ്ടതാണ്. ഇവര്‍ക്ക് പ്രവേശനം ലഭിക്കുന്ന കോഴ്‌സിന്റെ Caution Deposit-ല്‍ പ്രസ്തുത തുക കുറവ് ചെയ്യുന്നതാണ്. ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായിഒടുക്കേണ്ടതാണ്.
അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസ് തിരികെ നല്‍കുന്നതാണ്. റീഫണ്ടിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്ക് തുക തിരികെ നല്‍കുന്നതിനായി കൃത്യമായ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വെബ്‌സൈറ്റ് വഴി നല്‍കേണ്ടതാണ്.
പ്രത്യേകം ശ്രദ്ധിക്കുക !!
പുതുതായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാത്തവരെ ഈ ഘട്ടത്തിലെ അലോട്ട് മെൻ്റിനു ഒരു കാരണവശാലും പരിഗണിക്കുന്നതല്ലെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചിട്ടുണ്ട്.
ആയൂര്‍വേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനം
ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
2025 ലെ ആയൂര്‍വേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ അഗ്രികള്‍ച്ചര്‍/ ഫോറസ്ട്രി/ ഫിഷറീസ് / വെറ്ററിനറി /കോ ഓപ്പറേഷന്‍ & ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് & എന്‍വയണ്‍മെന്റല്‍ സയന്‍സ്/ ബി.ടെക് ബയോടെക്നോളജി (കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുളളത്) കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുളള ഫീസ് അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ ഒടുക്കിയശേഷം 15.09.2025 മുതല്‍ 17.09.2025 വൈകിട്ട് 4.00 മണി വരെ പ്രവേശനം നേടേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിച്ചവരില്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രവേശനം നേടാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും അലോട്ട്മെന്റ് റദ്ദാകുന്നതും മെഡിക്കല്‍ അലൈഡ് സ്ട്രീമിലെ ഹയര്‍ ഓപ്ഷനുകള്‍ രണ്ടാംഘട്ട അലോട്ട്മെന്റില്‍ ലഭ്യമല്ലാതാകുന്നതുമാണ്. വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് കാണുക.
Summery:The online option registration for the third phase of allotment to pharmacy courses has begun.In this third phase, new online options can be registered for the pharmacy course. Eligible students included in the pharmacy rank list published by the Commissioner for Entrance Examinations can register new options through the website www.cee.kerala.gov.in from September 12, 2025, until September 15, 2025, 5:00 PM.
Nursing Colleges in Kerala – Complete list here !