ഫാർമസി പ്രവേശനം:രണ്ടാംഘട്ട അലോട്ട് മെൻ്റ് പ്രസിദ്ധീകരിച്ചു

0 0
Read Time:4 Minute, 27 Second

സംസ്ഥാനത്തെ 2025ലെ സംസ്ഥാനത്തെ ഫാര്‍മസി കോഴ്‌സിലേയ്ക്കുള്ള രണ്ടാംഘട്ട  കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ്‌റ് ലഭിച്ച കോളേജ്, അലോട്ട്‌മെന്റ്‌റ് ലഭിച്ച കാറ്റഗറി,
ഫീസ് സംബന്ധമായ വിവരങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥിയുടെ അലോട്ട്‌മെന്റ്‌റ് മെമ്മോയില്‍  രേഖപ്പെടുത്തിയിട്ടുണ്ട്.

അലോട്ട് മെൻ്റ്  ഈ ലിങ്കിൽ ലഭിക്കും 

ശ്രദ്ധിക്കേണ്ടത്

അലോട്ട്‌മെന്റ് മെമ്മോ, ഡാറ്റാ ഷീറ്റ്    അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഹോം പേജില്‍ നിന്നും അലോട്ട്‌മെന്റ്‌റ് മെമ്മോയുടെ പ്രിന്റ്
ഔട്ട് എടുക്കേണ്ടതാണ്. ഈ ഘട്ടത്തില്‍ ലഭ്യമാകുന്ന അലോട്ട്‌മെന്റ് മെമ്മോ പിന്നീട് ലഭ്യമാകുന്നതല്ല.  ആയതിനാല്‍ അലോട്ട്‌മെന്റ്‌റ് മെമ്മോയുടെ പകര്‍പ്പ് വിദ്യാര്‍ത്ഥികള്‍ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി  സൂക്ഷിച്ചുവയ്‌ക്കേണ്ടതാണ്. അലോട്ട്‌മെന്റ്‌റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഹോം പേജിലെ ‘Data Sheet’ എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. പ്രവേശനം  നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്‌മെന്റ്‌റ് മെമ്മോ എന്നിവയും പ്രോസ്‌പെക്ട്‌സ് ക്ലോസ് 11.7.1 ല്‍
പറഞ്ഞിരിക്കുന്ന രേഖകളും കോളേജ് അധികാരികള്‍ക്ക്  മുന്നില്‍  ഹാജരാക്കേണ്ടതാണ്.

ഫീസ്

അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ്‌റ് മെമ്മോയില്‍ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ടതുമായ ഫീസ് 09.09.2025 മുതല്‍ 12.09.2025 ഉച്ചക്ക് 2.00 മണി വരെ ഓണ്‍ലൈന്‍ പേയ്‌മെന്റ് മുഖാന്തിരം ഒടുക്കിയതിനുശേഷം 12.09.2025 വൈകുന്നേരം 3.00  മണിക്കുള്ളില്‍ അലോട്ട്‌മെന്റ്‌റ് ലഭിച്ച കോളേജുകളില്‍ പ്രവേശനം നേടേണ്ടതാണ്.ഫാര്‍സി കോഴ്‌സിന് ഒന്നാംഘട്ടത്തില്‍ ലഭിച്ച അലോട്ട്‌മെന്റില്‍ നിന്നും വ്യത്യസ്തമായ  അലോട്ട്‌മെന്റ് രണ്ടാംഘട്ടത്തില്‍ ലഭിച്ചവര്‍ അധിക തുക പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരില്‍ അടയ്യേണ്ടതുണ്ടെങ്കില്‍ മുകളില്‍ പറഞ്ഞ പ്രകാരം നിശ്ചിത തീയതിക്കുള്ളില്‍ ഒടുക്കേണ്ടതും നിര്‍ദ്ദിഷ്ട  സമയത്തിനുള്ളില്‍ അലോട്ട്‌മെന്റ്‌റ് ലഭിച്ച കോളേജുകളില്‍ ഹാജരായി പ്രവേശനം നേടേണ്ടതുമാണ്. കോളേജുകളില്‍ ഒടുക്കേണ്ട ഫീസ് പ്രവേശന സമയത്ത് വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് ലഭിച്ച  കോളേജുകളില്‍ ഒടുക്കേണ്ടതാണ്. നിശ്ചിത സമയത്തിനുള്ളില്‍ കോളേജുകളില്‍ ഹാജരായി  പ്രവേശനം നേടാത്ത വിദ്യാര്‍ത്ഥികളുടെ അലോട്ട്‌മെന്റ് റദ്ദാകുന്നതാണ്.


English Summery:The second phase of centralized allotment for pharmacy courses in the state for 2025 has been published on the website www.cee.kerala.gov.in.Information regarding the allotment is available on the students’ home pages. Details such as the student’s name, roll number, the college allotted, the category of allotment, and fee-related information are recorded in the student’s allotment memo.


Nursing Colleges in Kerala. Complete list here 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *