സ്കൂൾ തുറക്കാൻ ഒരു മാസം; ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ അവ്യക്തത

Image Courtesy:Pexels
0 0
Read Time:6 Minute, 19 Second

തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ ഒരു മാസം മാത്രം ശേഷിക്കേ, സ്കൂളുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുടെ കാര്യത്തിൽ അവ്യക്തത. പൊതുവിദ്യാഭ്യാസ വകുപ്പ് എങ്ങുംതൊടാതെ പുറപ്പെടുവിച്ച  നിർദേശങ്ങളിലെ അവ്യക്തത കാരണം  പ്രധാനാധ്യപാകർ നെട്ടോട്ടത്തിലാണ്. സർട്ടിഫിക്കറ്റ് നൽകേണ്ട സർക്കാർ വകുപ്പുകളെയും അവ്യക്തതയുള്ള നിർദേശം ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.  വർഷം മുതൽ ഫിറ്റ്നസ് ലഭിക്കുന്നതിനു വിവിധ വകുപ്പുകളിൽനിന്നുള്ള സുരക്ഷാ ഓഡിറ്റ് സർട്ടിഫിക്കറ്റുകളും വേണമെന്നും നിർദേശമുണ്ട്. കെഎസ്ഇബി, അഗ്നിരക്ഷാസേന, ആരോഗ്യ വകുപ്പ്, വനം വകുപ്പ്, മോട്ടർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകൾ സ്കൂളിൽ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നാണു പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ  നിർദേശം. എന്നാൽ ഇതു നടത്തേണ്ടതെങ്ങനെയെന്ന നിർദേശം ഉദ്യോഗസ്ഥർക്കു കിട്ടിയിട്ടില്ല.തീപിടിത്ത സാധ്യതയില്ലെന്ന എൻഒസി അഗ്നിരക്ഷാസേന നൽകണമെന്നാണു നിർദേശം. എന്നാൽ ഇതു നൽകണമെങ്കിൽ നാഷനൽ ബിൽഡിങ് കോഡ് 2016 പട്ടിക 7ൽ പറഞ്ഞിരിക്കുന്നതു പ്രകാരമേ കഴിയൂ. പഴയ സ്കൂൾ കെട്ടിടങ്ങൾ ഇപ്രകാരം നിർമിച്ചവയല്ല. ആവശ്യത്തിനു സുരക്ഷാ ഉപകരണങ്ങളുണ്ടോയെന്നു പരിശോധിച്ച് കത്ത് നൽകാനേ കഴിയൂവെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ പറയുന്നു.

Image Courtesy:Pexels

സ്കൂളിൽ അഗ്നിരക്ഷാ ഉപകരണങ്ങൾ ഉണ്ടായിരിക്കണം. ഇവ ഉപയോഗിക്കാൻ അധ്യാപകരും വിദ്യാർഥികളും അറിഞ്ഞിരിക്കണം. എന്നാൽ, ഇത്തരം ഉപകരണങ്ങൾ സ്കൂളുകളിലില്ല. എങ്ങനെ വാങ്ങുമെന്നതിലും വ്യക്തതയില്ല. പല സ്കൂളുകളിലേക്കും ഫയർ എൻജിൻ കയറാനാകുന്ന തരത്തിലുള്ള വഴിപോലുമില്ല. ഇവയ്ക്ക് എന്തു റിപ്പോർട്ട് നൽകുമെന്ന ആശയക്കുഴപ്പത്തിലാണ് സേനാ ഉദ്യോഗസ്ഥർ.സ്കൂളിലെ വയറിങ് ഉൾപ്പെടെ കെഎസ്ഇബി ഉദ്യോഗസ്ഥർ പരിശോധിക്കണം. എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ സ്കൂളിൽ കൊണ്ടുവന്ന് പരിശോധന നടത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും പ്രധാനാധ്യാപകർ ചൂണ്ടിക്കാട്ടുന്നു.തദ്ദേശ സ്ഥാപന എൻജിനീയർമാർ ഫിറ്റ്നസ് അപേക്ഷ നിരസിക്കുന്ന സാഹചര്യവുമുണ്ട്. ഇങ്ങനെയെങ്കിൽ ജൂൺ ആദ്യം ചില സ്കൂളുകൾ തുറക്കാൻ കഴിയാത്ത ‌അവസ്ഥയാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.


Thiruvananthapuram: With only one month remaining for schools to reopen in the state, uncertainty continues over the fitness certificates for schools. Due to unclear instructions issued by the General Education Department without properly addressing the matter, headmasters are struggling to proceed. The ambiguous directive has also created confusion among the government departments responsible for issuing the certificates. There is also a direction stating that, from this year onward, safety audit certificates from various departments will be required in order to obtain fitness certification.


‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത് ‘ മൂന്നാംക്ലാസുകാരൻ്റെ വലിയ പാഠം പങ്കുവച്ച് മന്ത്രി

Image Courtesy:Pexels

തൻ്റെ ഉത്തരക്കടലാസിൽ മൂന്നാംക്ലാസുകാരൻ കുറിച്ചിട്ട, പരസ്പര ബഹുമാനത്തിൻ്റെ വലിയ പാഠം  ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച്   പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിന് തലശ്ശേരി ഒ ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ. യു പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥി അഹാൻ അനൂപ്   നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാവുന്നത്.

‘ബലൂണ്‍ ചവിട്ടിപ്പൊട്ടിക്കല്‍’ മത്സരത്തിന്റെ നിയമാവലി നല്‍കിയ ശേഷം സമാനമായി വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയ്യാറാക്കാനായിരുന്നു ചോദ്യം. ‘സ്പൂണും നാരങ്ങയും’ മത്സരത്തിന്റെ നിയമാവലിയാണ് അഹാന്‍ അനൂപ് തയ്യാറാക്കിയത്. മത്സരവുമായി ബന്ധപ്പെട്ട നാല് നിയമങ്ങള്‍ക്ക് പിന്നാലെ അഞ്ചാമതായാണ് ‘ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്’ എന്നുകൂടെ അഹാന്‍ ചേര്‍ത്തത്.’ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്…’. ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സില്‍ പകര്‍ത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങളെന്ന് മന്ത്രി ഫേസ്ബുക്ക് പേജിൽ കുറിച്ചു. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിനു കീഴിൽ അഹാന് അഭിനന്ദനമേകി നിരവധി പേരാണ് രംഗത്തെത്തുന്നത്.


Image Courtesy:Pexels

600 വർഷത്തിനു ശേഷം സജീവമായ ക്രഷെനിനിക്കോവ് അഗ്നിപർവതത്തിൻ്റെ വിശേങ്ങൾ അറിയാം 



എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ ഈ ലിങ്കിൽ ലഭിക്കും    

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *