എയിംസിൽ എം.എസ്‌.സി നഴ്സിങ്ങും മറ്റ് പിജി പ്രോഗ്രാമുകളും; അപേക്ഷ 24 വരെ

Representative image. Courtesy: Pexels
0 0
Read Time:6 Minute, 21 Second

ഡൽഹി ഉൾപ്പെടെ 15 എയിംസുകളിൽ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) എംഎസ്‌സി നഴ്സിങ്, മറ്റ് എംഎസ്‌സി പ്രോഗ്രാമുകൾ, എം ബയോടെക്നോളജി എന്നിവയിലേക്ക് 24നു വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. റജിസ്ട്രേഷൻ ഫീ 25 രൂപ, ട്യൂഷൻ ഫീ 700, ലബോറട്ടറി ഫീ 80 രൂപ എന്നിങ്ങനെ വളരെ കുറഞ്ഞ ഫീസ് മാത്രം. ക്ലാസുകൾ ഓഗസ്റ്റിൽ ആരംഭിക്കും. aiimsexams.ac.in

Representative image

എംഎസ്‌സി നഴ്സിങ്

ആകെ 284 സീറ്റ്. ഓരോ എയിംസിലുമുള്ള സ്പെഷ്യൽറ്റികളും സീറ്റുകളുടെ എണ്ണവും സംവരണ ക്രമവും പ്രോസ്പെക്ടസിലുണ്ട്.യോഗ്യത: ബിഎസ്‌സി (ഓണേഴ്‌സ്) നഴ്‌സിങ്/ ബിഎസ്‌സി നഴ്‌സിങ് (പോസ്റ്റ്-സർട്ടിഫിക്കറ്റ്)/ പോസ്റ്റ്-ബേസിക്/ ബിഎസ്‌സി നഴ്‌സിങ് (4 വർഷം). ജനറൽ/ഒബിസി (നോൺ-ക്രീമിലെയർ)/ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 60 ശതമാനവും എസ്‌സി/എസ്ടിക്ക് 55 ശതമാനവും മാർക്ക് വേണം. കൂടാതെ, ഏതെങ്കിലും സംസ്ഥാന നഴ്‌സിങ് കൗൺസിലിന്റെ റജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. വിദ്യാർഥികൾക്ക് മാസം 15,000 രൂപ സ്റ്റൈപൻഡും ലഭിക്കും. ന്യൂഡൽഹി, ഋഷികേശ്, ജോധ്പുർ, റായ്പുർ, ഭുവനേശ്വർ, ഭോപാൽ, പട്ന, ഗൊരഖ്പുർ, ദേവ്ഘർ, നാഗ്പുർ, ബീബിനഗർ, മംഗളഗിരി, ഭട്ടിൻഡ, ബിലാസ്പുർ, കല്യാണി എയിംസുകളിൽ പ്രോഗ്രാമുണ്ട്.

Representative image. Courtesy : Pexels.

മറ്റ് എംഎസ്‌സി പ്രോഗ്രാമുകൾ

ന്യൂഡൽഹി ജോധ്പുർ, ദേവ്ഘർ,, ഭോപാൽ, കല്യാണി, നാഗ്പുർ എയിംസുകളിലായി മെഡിക്കൽ അനാട്ടമി, മെഡിക്കൽ ബയോകെമിസ്ട്രി, ബയോഫിസിക്സ്, മെഡിക്കൽ ഫിസിയോളജി, മെഡിക്കൽ ഫാർമക്കോളജി, റീപ്രൊഡക്ടീവ് ബയോളജി ആൻഡ് ക്ലിനിക്കൽ എംബ്രയോളജി, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി, പെർഫ്യൂഷൻ ടെക്നോളജി, എംഎൽടി, ട്രാൻസ്‌ലേഷനൽ മെഡിസിൻ പ്രോഗ്രാമുകളുണ്ട്. ബിഎസ്‌സി, ബിപിടി, ബിഫാം, ബിവിഎസ്‌സി, എംബിബിഎസ്, ബിഡിഎസ് എന്നിവയിൽ ഏതെങ്കിലുമാണ് പൊതുവേ വേണ്ട യോഗ്യത. പ്രോഗ്രാമിന് അനുസരിച്ച് ബാച്‌ലർ ബിരുദ വിഷയത്തിലുള്ള മാറ്റം വിശദമായി പ്രോസ്പെക്ടസിലുണ്ട്. ജനറൽ/ഒബിസി (നോൺ-ക്രീമിലെയർ)/ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 60 ശതമാനവും എസ്‌സി/എസ്ടിക്ക് 55 ശതമാനവും മാർക്ക് നിബന്ധനയുണ്ട്. എം ബയോടെക്നോളജി പ്രോഗ്രാമിന് ബിടെക് ബയോടെക്നോളജിക്കാർക്കും അപേക്ഷിക്കാം.

representative image

പ്രവേശനപരീക്ഷ

നഴ്സിങ്ങിന്റയും മറ്റ് എംഎസ്‌സി പ്രോഗ്രാമുകളുടെയും പ്രവേശനപരീക്ഷ ഡൽഹിയിൽ മാത്രമാകും നടത്തുക. പരീക്ഷകൾക്ക് പ്രത്യേക സിലബസ് നിർദേശിച്ചിട്ടില്ല. അപേക്ഷകർ തിരഞ്ഞെടുക്കുന്ന വിഷയത്തിൽനിന്നായിരിക്കും ചോദ്യങ്ങൾ. 90 മിനിറ്റ് പരീക്ഷയിൽ 90 മാർക്കിന്റെ 90 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. എംഎസ്‌സി നഴ്സിങ് പരീക്ഷ ജൂൺ 20നും എംഎസ്‌സി/എം ബയോടെക്‌നോളജി പരീക്ഷ ജൂൺ 13 നും നടക്കും. റജിസട്രേഷൻ ഫീസ് ജനറൽ/ഒബിസി (നോൺ-ക്രീമിലെയർ) വിഭാഗത്തിന് 2000, എസ്‌സി/എസ്ടി, ഇഡബ്ല്യുഎസിന‍് 1600 രൂപ വീതം. ഭിന്നശേഷിക്കാർക്ക് ഫീസില്ല. യോഗ്യതാപരീക്ഷ എഴുതാനിരിക്കുന്നവർക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.


The entrance examination for Nursing and other MSc programs will be conducted only in Delhi. No specific syllabus has been prescribed for the exams. Questions will be based on the subject chosen by the applicants. The 90-minute examination will consist of 90 multiple-choice questions carrying a total of 90 marks.The MSc Nursing exam will be held on June 20, and the MSc/M Biotechnology exam will be held on June 13..The registration fee is ₹2000 for General/OBC (Non-Creamy Layer) candidates, and ₹1600 each for SC/ST and EWS candidates. There is no fee for persons with disabilities. Candidates who are appearing for the qualifying examination and those who have written it and are awaiting results can also apply.

MSc Nursing

There are a total of 284 seats. The specialties available in each AIIMS campus, the number of seats, and the reservation details are given in the prospectus.

**Eligibility:** BSc (Hons.) Nursing / BSc Nursing (Post-Certificate) / Post-Basic / BSc Nursing (4 years). Candidates from General/OBC (Non-Creamy Layer)/EWS categories must have 60% marks, while SC/ST candidates need 55% marks. In addition, candidates must have registration with any State Nursing Council.

Students will also receive a stipend of ₹15,000 per month.

The program is available at New Delhi, Rishikesh, Jodhpur, Raipur, Bhubaneswar, Bhopal, Patna, Gorakhpur, Deoghar, Nagpur, Bibinagar, Mangalagiri, Bathinda, Bilaspur, and Kalyani AIIMS campuses.

Representative image. Courtesy: Pexels

Other MSc Programs

At New Delhi, Jodhpur, Deoghar, Bhopal, Kalyani, and Nagpur AIIMS campuses, the following programs are available:

* Medical Anatomy
* Medical Biochemistry
* Biophysics
* Medical Physiology
* Medical Pharmacology
* Reproductive Biology and Clinical Embryology
* Nuclear Medicine Technology
* Perfusion Technology
* MLT (Medical Laboratory Technology)
* Translational Medicine

**Eligibility:** Generally, candidates should possess any one of the following degrees: BSc, BPT, BPharm, BVSc, MBBS, or BDS. The exact bachelor’s degree requirement varies depending on the program, and detailed information is available in the prospectus.Candidates from General/OBC (Non-Creamy Layer)/EWS categories must have 60% marks, while SC/ST candidates must have 55% marks.Candidates with a BTech in Biotechnology are also eligible to apply for the M Biotechnology program.


 

Also read: കാലിക്കറ്റ് സർവകലാശാലയിൽ ഇൻ്റഗ്രേറ്റഡ് പി.ജി 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *