
ടെറ്റ്: കേരളം പുനപ്പരിശോധനാ ഹരജി നല്‍കും
തിരുവനന്തപുരം: അധ്യാപക നിയമനത്തിന് ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) യോഗ്യത നിര്‍ബന്ധമാക്കിയ സുപ്രിംകോടതി വിധിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവില്‍ സര്‍വിസിലുള്ള അധ്യാപകര്‍ക്കും വിധി ബാധകമാക്കിയ സാഹചര്യത്തില്‍, കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വിധി പുനപ്പരിശോധിക്കണമെന്നോ വ്യക്തതവരുത്തണമെന്നോ ആവശ്യപ്പെട്ടാകും ഹരജി നല്‍കുക. സുപ്രിംകോടതി പരിശോധിച്ചിട്ടുള്ളത് കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങളും ചട്ടങ്ങളുമാണെന്നും ഈ സങ്കീര്‍ണമായ സാഹചര്യം മറികടക്കാന്‍, കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യവും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്…