കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റി

credits:twiter
0 0
Read Time:7 Minute, 3 Second

കാലിക്കറ്റ് സർവകലാശാലാ അറിയിപ്പുകൾ 08-07-25

പരീക്ഷകളില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല ജൂലൈ 9ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും (സ്‌പെഷ്യല്‍പരീക്ഷകള്‍, പുനഃ പരീക്ഷകള്‍, ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഉള്‍പ്പെടെ)
മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

ലൈബ്രറി സമയത്തില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയുടെ പ്രവര്‍ത്തന സമയം ജൂലൈ ഒന്‍പതിന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ആയിരിക്കും.

എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2025 26 അധ്യയന വര്‍ഷത്തെ എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ് (ഇന്റഗ്രേറ്റഡ്) പ്രവേശന (സി.യു. സി.ഇ.ടി. 2025) പരീക്ഷയുടെ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീ
കരിച്ചു. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് കാറ്റഗറി, ജനന തീയതി എന്നിവയില്‍ തിരുത്തലുകള്‍ ആവശ്യമെങ്കില്‍ ജൂലൈ 10ന് രാവിലെ 10 മണിക്ക് മുന്‍പായി cucet@uoc.ac.in എന്ന ഇ
മെയില്‍ വിലാസത്തില്‍ അപേക്ഷയുടെ പകര്‍പ്പ്, ആവശ്യമായ മറ്റ് രേഖകള്‍ എന്നിവ സഹിതം അറിയിക്കണം. പിന്നീട് ആവശ്യപ്പെടുന്ന തിരുത്തലുകള്‍ സ്വീകരിക്കില്ല. കൂടുതല്‍
വിവരങ്ങള്‍ക്ക് ഫോണ്‍ : 0494 2660600, 2407017, 2407016.

‘ഗ്രാന്വേഷന്‍ സെറിമണി 2025’ ആദ്യ ചടങ്ങ് 29ന് വയനാട് ജില്ലയില്‍

കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകള്‍ വഴിയും വിദൂര വിഭാഗം മുഖേനയും 2025 അധ്യയന വര്‍ഷം ബിരുദപ്രോഗ്രാം ( യു.ജി.) വിജയകരമായി പൂര്‍ത്തീക
രിച്ചവര്‍ക്കുള്ള ‘ഗ്രാന്വേഷന്‍ സെറിമണി 2025’ വിവിധ കേന്ദ്രങ്ങളിലായി ജൂലൈ 29ന് തുടങ്ങും. ബിരുദദാന ചടങ്ങ് നടക്കുന്ന ജില്ല, തീയതി, കേന്ദ്രം എന്നിവ ക്രമത്തില്‍ : 1.
വയനാട് ജൂലൈ 29 എന്‍.എം.എസ്.എം. ഗവ കോളേജ് കല്പറ്റ. 2. കോഴിക്കോട് ജൂലൈ 30 ഫാറൂഖ് കോളേജ്. 3. മലപ്പുറം ആഗസ്റ്റ് ആറ് എം.ഇ.എസ്. കോളേജ് പൊന്നാ
നി. 4. പാലക്കാട് ആഗസ്റ്റ് ഏഴ് അഹല്യ കോളേജ് ( സ്‌കൂള്‍ ഓഫ് കോമേഴ്‌സ് ആന്റ് മാത്തമാറ്റിക്‌സ് ) പാലക്കാട്. 5. തൃശ്ശൂര്‍ ആഗസ്റ്റ് 12 വിമല കോളേജ് തൃശ്ശൂര്‍. ചടങ്ങില്‍
വിദ്യാര്‍ഥികള്‍ക്ക് വൈസ് ചാന്‍സിലറില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാം. സര്‍ട്ടിഫിക്കറ്റ് ഫോള്‍ഡര്‍, കോണ്‍വൊക്കേഷന്‍ ഗൗണ്‍, ക്യാപ്, സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കു
ന്നതിന്റെ ഫോട്ടോ, ഗ്രൂപ്പ് ഫോട്ടോ മുതലായവ ചടങ്ങിന്റെ ഭാഗമായി ലഭിക്കും. ചടങ്ങിന്റെ  വീഡിയോ തത്സമയം യൂട്യൂബില്‍ സംപ്രേക്ഷണം ചെയ്യും.
സര്‍വകലാശാലാ ക്യാമ്പസില്‍

എം.സി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ( സി.സി.എസ്.ഐ.ടി.) 2025 അധ്യയന
വര്‍ഷത്തെ എം.സി.എ. പ്രോഗ്രാമിന് ഓപ്പണ്‍ / സംവരണ സീറ്റൊഴിവുണ്ട്. എം.സി.എ.റഗുലര്‍ : എസ്.സി. രണ്ട്, എസ്.ടി. രണ്ട്. എം.സി.എ. ഈവനിംഗ് : ഓപ്പണ്‍ ഒന്ന്,
ഇ.ടി.ബി. രണ്ട്, മുസ്ലിം രണ്ട്, ഒ.ബി.എച്ച്. ഒന്ന്, എസ്.സി. അഞ്ച്, എസ്.ടി. രണ്ട്,ഇ.ഡബ്ല്യൂ.എസ്. മൂന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ എല്ലാ
യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ പത്തിന് രാവിലെ 10.30ന് സര്‍വകലാശാലാ ക്യാമ്പസിലെ സി.സി.എസ്.ഐ.ടിയില്‍ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 8848442576, 8891301007.

എം.എസ്.ഡബ്ല്യൂ. / എം.സി.എ. സീറ്റൊഴിവ്

പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ റീജ്യണല്‍ സെന്ററില്‍ ഒന്നാംസെമസ്റ്റര്‍ എം.എസ്.ഡബ്ല്യൂ. / എം.സി.എ. പ്രോഗ്രാമുകളില്‍ ജനറല്‍ / സംവരണ സീറ്റൊ
ഴിവുണ്ട്. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് എല്ലാ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 10ന് രാവിലെ 10 മണിക്ക് സെന്ററില്‍ ഹാജരായി പ്രവേശനം നേടാം. കൂടുതല്‍ വിവ
രങ്ങള്‍ക്ക് ഫോണ്‍: 8594039556, 9846475147.പേരാമംഗലം സി.സി.എസ്.ഐ.ടിയില്‍
ഗസ്റ്റ് അധ്യാപക ഒഴിവ്

തൃശ്ശൂര്‍ പേരാമംഗലത്തുള്ള കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ( സി.സി.എസ്.ഐ.ടി.) മണിക്കൂര്‍വതനാ
ടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട് താത്പര്യമുള്ളവര്‍ ജൂലൈ 15ന് മുന്‍പായി വിശദമായ ബയോഡാറ്റയും
യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ccsitperamangalam@uoc.ac.in എന്ന ഇ മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487 2202563.

നൈറ്റ് വാച്ച്മാന്‍വാക് ഇന്‍ ഇന്റര്‍വ്യൂ

വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സര്‍വകലാശാലാ ഗോത്രപഠന ഗവേഷണ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തിലുള്ള നൈറ്റ് വാച്ച്മാന്‍ നിയമനത്തിന് പാനല്‍ തയ്യാ
റാക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 18ന് നടക്കും. യോഗ്യത : എഴുത്തുംവായനയും അറിഞ്ഞിരിക്കണം. പ്രായപരിധി : 50 വയസ്. താത്പര്യമുള്ളവര്‍ അസല്‍ സര്‍
ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30ന് ചെതലയം ഗോത്രപഠന ഗവേഷണ കേന്ദ്രം ഓഫീസില്‍ ഹാജരാകണം.

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ:07-07-25

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *