കീം 2025: കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

0 0
Read Time:6 Minute, 29 Second

കേരള എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം-2025 താത്ക്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

2025 ലെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള (കീം 2025) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ വിവിധ താത്ക്കാലിക കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക്  അർഹരായവരുടെ താത്ക്കാലിക കാറ്റഗറി ലിസ്റ്റ്  www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ
പ്രസിദ്ധീകരിച്ചു.  താത്ക്കാലിക കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് സാധുവായ പരാതികൾ കീം ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ ഉൾപ്പെടെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ
(ceekinfo.cee@kerala.gov.in) മുഖേന 10.07.2025, വൈകുന്നേരം 05.00 മണിക്കകം  അറിയിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ
വിജ്ഞാപനം കാണുക.

ഹെൽപ് ലൈൻ നമ്പർ : 0471 – 2332120, 2338487.

Representative image. Courtesy : Pexels.

കീം മാർക്ക് ഏകീകരണത്തിനെതിരേ സി.ബി.എസ്.ഇ സ്കൂളുകൾ 

എൻജിനിയറിംഗ് പ്രവേശനത്തിൽ കേന്ദ്രസിലബസിലെ വിദ്യാർത്ഥികളെ പിന്തള്ളുന്ന രീതിയിൽ മാർക്ക് സമീകരിച്ചത് വിവേചനപരമായ നടപടിയാണെന്ന് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരള ആരോപിച്ചു. സംസ്ഥാന പരീക്ഷാബോർഡുകൾ വിഷയങ്ങൾക്ക് നൽകുന്ന ശരാശരിമാർക്ക്, ശരാശരിയിൽനിന്നുള്ള വ്യത്യാസം, ദേശീയതലത്തിൽ വിഷയങ്ങൾക്ക് ലഭിക്കുന്ന ശരാശരി, ശരാശരിയിൽനിന്നുള്ള വ്യതിയാനം എന്നിവ കണക്കിലെടുക്കുന്ന ഫോർമുലയാണ് 2024 വരെ എൻജിനിയറിംഗ് പ്രവേശന മാനദണ്ഡമായി സ്വീകരിച്ചിരുന്നത്. സംസ്ഥാന ബോർഡുകളുടെ ഉയർന്ന മാർക്കുമാത്രം പരിഗണിക്കുന്ന രീതിയാണ് ഇക്കുറി സ്വീകരിച്ചത്. കേന്ദ്ര സിലബസുകളിൽ പൂർണമാർക്ക് നേടുക എളുപ്പമല്ലാത്തതിനാൽ സി.ബി.എസ്.ഇയിൽ പഠിച്ചവർക്ക് ഇത് ദോഷകരമാകും.സി.ബി.എസ്.ഇ വിദ്യാർത്ഥികളെ പിന്നിലാക്കുന്ന വിധത്തിൽ കൈക്കൊണ്ട മാർക്ക് പുനഃക്രമീകരണം ഉന്നത സ്കോർ നേടി തുടർപഠനത്തിന് തയ്യാറെടുത്തിരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളെ മാനസിക സമ്മർദ്ദത്തിലും പ്രതിസന്ധിയിലുമാക്കി.മെരിറ്റിന് തുല്യപ്രാധാന്യം നൽകാതെ കേന്ദ്ര സിലബസിൽ പഠിച്ചതിനാൽ അർഹതപ്പെട്ട ഉന്നതപഠന പ്രവേശന പരീക്ഷമാനദണ്ഡങ്ങളിൽ സി.ബി.എസ്.ഇ വിദ്യാർത്ഥികളോട് കാണിക്കുന്ന വിവേചനം ഖേദകരമാണ്.മികച്ച അക്കാഡമിക് നിലവാരമുള്ളവർക്ക് അർഹിക്കുന്ന ഉന്നതപഠനത്തിന് അവസരം ഉറപ്പാക്കണമെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ ആവശ്യപ്പെട്ടു. ഈ മാസം ഏഴിന് കൊച്ചിയിൽ ചേരുന്ന സി.സി.എസ്.കെ ഭാരവാഹികളുടെ യോഗം നിയമപരമായും പ്രായോഗികമായും സ്വീകരിക്കേണ്ട നടപടികൾ തീരുമാനിക്കും.

 കീം 2025: ഒന്നാം റാങ്ക് ജോൺ ഷിനോജിന് 

കോഴിക്കോട്‌: കേരള എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് എറണാകുളം സ്വദേശി ജോണ്‍ ഷിനോജിനാണ്. ഹരികൃഷ്ണന്‍ ബൈജു രണ്ടാം റാങ്കും അക്ഷയ് ബിജു മൂന്നാം റാങ്കും നേടി. 9ാം റാങ്ക് നേടിയ ദിവ്യ രുഹുവാണ് പെണ്‍കുട്ടികളില്‍ മുന്നില്‍. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.86549 പേര്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഹാജരായി. 76230 പേര്‍ യോഗ്യത നേടി. 67505 പേരുടെ എന്‍ജിനീയിറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.27841 പേര്‍ ഫാര്‍മസി പരീക്ഷയില്‍ യോഗ്യത നേടി.ഫാര്‍മസി വിഭാഗത്തില്‍ ആലപ്പുഴ സ്വദേശിനി അനഘ അനിലാണ് ഒന്നാം റാങ്ക് നേടിയത്. കോട്ടയം സ്വദേശി ഹൃഷികേശ് ആര്‍ ഷേണായി രണ്ടാം റാങ്കും മലപ്പുറം സ്വദേശിനി ഫാത്തിമാത്തു സഹ്‌റ മൂന്നാം റാങ്കും നേടി.മാര്‍ക്ക് ഏകീകരണത്തില്‍ വിദഗ്ദ സമിതി നല്‍കിയ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്ത് വന്നത്. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മാതൃകയില്‍ മാര്‍ക്ക് ഏകികരണം നടപ്പാക്കാന്‍ മന്ത്രിസഭയോഗം തീരുമാനിക്കുകയായിരുന്നുഅപേക്ഷയിലെയും അപ്‌ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റിലെയും തെറ്റുകള്‍ തിരുത്താനുള്ള അവസരമുണ്ട്. 2025 എഐസിടി അക്കാദമിക്ക് കലണ്ടര്‍ പ്രകാരം 2025 ഓഗസ്റ്റ് 14ന് ഉള്ളില്‍ ബിടെക് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു

അറബിക് സംസ്കൃത കലോത്സവങ്ങൾക്ക് നിയന്ത്രണം; പ്രതിഷേധവുമായി അധ്യാപക സംഘടനകൾ 

 

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *